പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കേസേടുത്ത് പൊലീസ്. മാതാപിതാക്കളുടെ പരാതിയിലാണ് പാലക്കാട് ടൌൺ സൗത്ത് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ വലതു കൈ മുറിച്ച് മാറ്റിയത്. സംഭവത്തിൽ ഡിഎംഒ തലത്തിൽ രണ്ട് അന്വേഷണമാണ് പ്രാഥമികമായി മാത്രം നടന്നത്. അതിൽ ആശുപത്രിക്കോ ഡോക്ടർമാർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. വിഷയത്തിൽ ആരോഗ്യമത്രി തന്നെ നേരിട്ട് ഇടപ്പെട്ട്…
