Webdesk

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്; പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യം

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് വാദം കേൾക്കുന്നതിനിടെ കോടതിയിൽ നടകീയ സംഭവങ്ങൾ. പൂനെ എംപി- എംഎൽഎ പ്രത്യേക കോടതിയിൽ പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യമായി കണ്ടെത്തി. എന്നാൽ ഇതേ സി.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ് അയച്ചതെന്ന് പരാതിക്കാരൻ്റെ അഭിഭാഷകൻ സൻഗ്രാം കോൽഹക്ട്ടർ വാദിച്ചു. സി ഡിയിലെ വിവരങ്ങൾ കോടതി നേരത്തെ പരിശോധിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ സി ഡി ശൂന്യമാണെങ്കിൽ രാഹുൽ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോ കാണണമെന്നും സൻഗ്രാം…

Read More

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിൻ്റെയും കെ എസ് ബൈജുവിൻ്റെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിൻ്റെയും മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിൻ്റെയും ജാമ്യാപേക്ഷയിൽ കോടതി ഉടൻ വിധി പറയും. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിൻ്റെ വാദം. 2019 ൽ സ്വർണ്ണപ്പാളി ശബരിമലയിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുമ്പോൾ മഹ്സറിൽ ഒപ്പിടുക മാത്രമാണ് താൻ ചെയ്തെന്നും ഇതിന് പിന്നിലെ കൊള്ള താൻ അറിഞ്ഞില്ലെന്നുമാണ് കെ എസ് ബൈജുവിന്റെ…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് തെറ്റ്, മഹാതെറ്റ്’; കെ. സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. രാഹുൽ തെറ്റ് ചെയ്തില്ലെന്ന് താൻ പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് തെറ്റാണെന്നും മഹാ തെറ്റാണെന്നും അതിൽ തർക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി രാഹുലിനോട് താല്പര്യം ഇല്ല. തിരിച്ചുവരണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. രാഷ്ട്രീയഭാവി അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും കെ. സുധാകരൻ പ്രതികരിച്ചു. രാഹുലിനെതിരെയുള്ള നടപടി നടന്നോട്ടെ. എന്തെങ്കിലും ശിക്ഷക്ക് അർഹത ഉണ്ടെങ്കിൽ ശിക്ഷ വാങ്ങിക്കോട്ടെ. അതിൽ തർക്കമൊന്നുമില്ല. നമ്മളായിട്ട് ജനവിധി എഴുതണ്ട. അത്രയേ താൻ പറഞ്ഞിട്ടുള്ളൂ. രാജ്…

Read More

രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം; യുവതിയുടെ മൊഴി

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. രാഹുലുമായി പരിചയപ്പെടുന്നത് പിന്നീട് 5 മാസത്തിന് ശേഷമെന്നും യുവതി. പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വിവാഹിതയാണന്ന വിവരം മറച്ചു വെച്ചാണ് യുവതി രാഹുലുമായി ബന്ധമുണ്ടാക്കിയതെന്ന രാഹുൽ അനുകൂലികളുടെ പ്രധാന വാദവും പൊളിഞ്ഞു. വിവാഹിതയാണെന്ന് അറിഞ്ഞാണ്…

Read More

‘രാഹുൽ സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര’; പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം

രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയൽ. ‘ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’യെന്ന തലക്കെട്ടോടെയാണ് മുഖപത്രം. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. രാഹുലിനെതിരെ വ്യാജമായ ലൈംഗികാരോപണമാണുള്ളത്. സിപിഐഎം കഴുത്തോളം മാലിന്യത്തിൽ മുന്നിൽ നിൽക്കുന്നു. എന്നിട്ടും സിപിഐഎം കോൺഗ്രസിനെതിരെ സദാചാരപ്രസംഗം നടത്തുന്നുവെന്ന് എഡിറ്റൊറിയൽ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഐഎമ്മിൽ നിന്നുണ്ടാകുന്നത് അതിസാരവും ഛർദിയും. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 1996 ലെ സൂര്യനെല്ലി കേസും…

Read More

ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന ഇനി വേണ്ടെന്ന് ഹൈക്കോടതി

ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന തടഞ്ഞ് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ കൂപ്പണ്‍ എടുത്ത് വേണം നെയ്യഭിഷേകം നടത്താനെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദേശം. സഹശാന്തിമാര്‍ പണം വാങ്ങി നെയ്യ് വില്‍പ്പന നടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. 100 രൂപയ്ക്ക് സഹശാന്തിമാര്‍ നെയ്യ് വില്‍പ്പന നടത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ കമ്മീഷണറാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ശബരിമലയില്‍ നിന്ന് നല്‍കുന്ന തേന്‍ എഫ്എസ്എസ്‌ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവയാകണമെന്നും ഇത് നിര്‍ബന്ധമാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്ന് ഇത്തരം…

Read More

അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം: കരാര്‍ കമ്പനി അശോക ബില്‍ഡ്‌കോണിനെ താത്ക്കാലികമായി വിലക്കി ദേശീയപാതാ അതോരിറ്റി

അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയായ അശോക ബില്‍ഡ്‌കോണിനെതിരെ നടപടിയെടുത്ത് ദേശീയപാതാ അതോരിറ്റി.കരാറില്‍ ഏര്‍പ്പെടുന്നതില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. കമ്പനിക്കെതിരായ വിദഗ്ധ സമിതി അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് വിലക്ക് എന്‍എച്ച്66 ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ആറ് വരി എലിവേറ്റഡ് കോറിഡോറിന്റെ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്നാണ് കരാര്‍ കമ്പനിക്കെതിരെ ദേശീയപാത അതോറിറ്റിയുടെ നടപടി. നിലവിലെ ഭാവിയിലോ ഏര്‍പ്പെടാന്‍ ഒരുങ്ങുന്ന കരാറില്‍ നിന്നാണ് അശോക ബില്‍ഡ്‌കോണിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരാര്‍ കമ്പനിക്കെതിരായ വിദഗ്ധസമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുന്നത്…

Read More

പ്രതിനിധ സംഘത്തിലെ ചിലര്‍ക്ക് വിസ നല്‍കില്ലെന്ന് യുഎസ്; ഫിഫ നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഇറാന്‍

അടുത്തയാഴ്ച്ച വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോക കപ്പ് ഫൈനല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ഇറാന്‍ പ്രതിനിധിസംഘത്തിലെ ചില ഒഫീഷ്യലുകള്‍ക്ക് വിസ നല്‍കാന്‍ യുഎസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇറാന്‍. വെള്ളിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഇറാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇറാനിയന്‍ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ വര്‍സേഷ്-3 റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ തീരുമാനങ്ങള്‍ക്ക് സ്‌പോര്‍ട്‌സുമായി യാതൊരു ബന്ധവുമില്ലെന്നും പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ ലോകകപ്പ് നറുക്കെടുപ്പില്‍ പങ്കെടുക്കില്ലെന്നും തങ്ങള്‍ ഫിഫയെ അറിയിച്ചതായും ഫെഡറേഷന്‍ വക്താവ് ഇറാനിയന്‍ ടെലിവിഷനിലും വ്യക്തമാക്കിയതായി അല്‍…

Read More

ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവം; നടത്തിപ്പുകാർക്കെതിരെ കേസെടുത്ത് പൊലീസ്

ഇടുക്കി ആനച്ചാൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. നടത്തിപ്പുകാരായ പ്രവീൺ, സോജൻ എന്നിവർക്കെതിരെയാണ് കേസ്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെന്നാണ് കണ്ടെത്തൽ . സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകാനും ജില്ലാ കളർ നിർദേശം നൽകി. 120 അടിയിലേറെ ഉയരത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറാണ്. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇവര്‍ കുടുങ്ങിയത്. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. രണ്ടര വയസുള്ള കുട്ടിയും സംഘത്തിലുണ്ടായിരുന്നു.ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം കുടുങ്ങിയിരുന്നു. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി…

Read More

ലൈംഗിക പീഡന കേസ്; രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്, കേരളം വിട്ടതായി സൂചന

ലൈംഗിക പീഡന കേസിൽ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. രാഹുൽ കേരളം വിട്ടതായാണ് സൂചന. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബലാത്സംഗം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നടക്കമുള്ള ഗുരുതര വകുപ്പുകളാണ് എംഎൽഎയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് . തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍…

Read More