Webdesk

രാജ്യത്ത് ജിഡിപി ഉയര്‍ന്ന നിരക്കില്‍; 2025ലെ രണ്ടാം പാദത്തില്‍ ജിഡിപി 8.2 ശതമാനമായി

2025ലെ രണ്ടാം പാദത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം ഉയര്‍ന്ന നിരക്കില്‍. ജിഡിപി 8.2 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ഫലമായാണ് മൊത്ത ആഭ്യന്തര ഉത്പാദനം ഉയര്‍ന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. നിര്‍മാണ മേഖലയില്‍ ഏഴ് ശതമാനത്തിന് മുകളിലുള്ള വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 9.1 ശതമാനമാണ് നിര്‍മാണ മേഖലയിലെ വളര്‍ച്ചാ നിരക്ക്. ബാങ്കിംഗ്, ഫിനാന്‍സ്, റിയല്‍ എസ്റ്റേസ്റ്റ് മേഖലകള്‍ നല്ല വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തി. കാര്‍ഷിക അനുബന്ധ മേഖലയില്‍…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. എസിപി വി.എസ് ദിനരാജ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിസിപി ദീപക് ദിന്‍കറിന് ആണ് മേല്‍നോട്ട ചുമതല. സ്‌പെഷ്യല്‍ ടീമിനെ ഉടന്‍ സജ്ജമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പങ്കുവെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമര്‍ശങ്ങളായിരുന്നു എഫ്‌ഐആറില്‍ ഉണ്ടായിരുന്നത്. 2025 മാര്‍ച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്‌ളാറ്റില്‍…

Read More

‘ഡിറ്റ് വാ’ പ്രഭാവം കേരളത്തിലും; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, തമിഴ്നാട്ടിൽ അതീവ ജാഗ്രത

തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ്‌ സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്കൻ തീരവും സമീപത്തെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഞ്ഞ അലർട്ട് 28-11-2025: തിരുവനന്തപുരം, കൊല്ലം,…

Read More

ഗുരുതര ആരോപണങ്ങളുന്നയിച്ച് എസ്എച്ച്ഒയുടെ ആത്മഹത്യക്കുറിപ്പ്; വടകര ഡിവൈഎസ്പിക്കെതിരെ കേസെടുത്തേക്കും

കോഴിക്കോട്: വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വരികയും ഇക്കാര്യങ്ങൾ ശരിവച്ച് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന സ്ത്രീ മൊഴി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ ഉമേഷിനെതിരെ കേസ് എടുത്തേക്കും. പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരിക്കെ പെൺവാണിഭ കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഉമേഷ് ബലാത്സംഗം ചെയ്തു എന്നായിരുന്നു ചെർപ്പുളശ്ശേരി എസ് എച്ച് ആയിരുന്ന ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണം. വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ…

Read More

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു; ട്രെയിനുകള്‍ വൈകുന്നു

എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകും. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ ട്രെയിനുകള്‍ വൈകി. നിയന്ത്രണം തുടര്‍ന്നാല്‍ തെക്കന്‍ കേരളത്തിലെ ഗതാഗതത്തെ വരും മണിക്കൂറുകളില്‍ ബാധിക്കും. എറണാകുളം ജംഗ്ഷന്‍ – പാലക്കാട് ജംഗ്ഷന്‍ പാസഞ്ചര്‍ (66610) ട്രെയിന്‍ റദ്ദാക്കി. കന്യാകുമാരി – കത്രാ ഹിമസാഗര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറും 23 മിനിറ്റും വൈകി ഓടുന്നു. കന്യാകുമാരി പുനലൂര്‍…

Read More

ഇടുക്കി ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി; കുട്ടികളുള്‍പ്പടെ കുടുങ്ങിയത് രണ്ടരമണിക്കൂര്‍

120 അടിയിലേറെ ഉയരത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറാണ്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ഫയര്‍ഫോഴ്‌സ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ക്രെയിനിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇവര്‍ കുടുങ്ങിയത്. കുട്ടികളെയാണ് ആദ്യം താഴെയിറക്കിയത്. രണ്ടര വയസുള്ള കുട്ടിയും സംഘത്തിലുണ്ടായിരുന്നു. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെ തുടങ്ങിയതാണ് ഇത്. ഇടുക്കി ആനച്ചാലില്‍ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 150 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം…

Read More

അറബിക്കടൽ ഇരമ്പി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടിൽ മാറ്റമില്ലെന്ന് വിഡി സതീശൻ; ‘ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനം’

മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഹോർത്തൂസ് വേദിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണെന്ന് വിഡി സതീശൻ പറഞ്ഞു. അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ലെന്നും രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ലെന്നും വിഡി സതീശൻ പറഞ്ഞു. എന്നാൽ രാഹുലുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ കൂടുതൽ ചോദ്യങ്ങൾക്ക് നോ കമന്റസ് എന്നായിരുന്നു മറുപടി. അതേസമയം, രാഹുൽ മങ്കൂട്ടത്തിലിന്റെ മുൻ‌കൂർജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക….

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: രാഹുല്‍ വിവാദത്തില്‍ യുഡിഎഫ് ക്യാമ്പില്‍ ആശങ്ക; വീണുകിട്ടിയ വിവാദം വോട്ടാക്കാന്‍ എല്‍ഡിഎഫ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ലൈംഗിക പീഡന കേസ് യുഡിഎഫിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് ആവേശം തണുപ്പിച്ചിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള വിവാദങ്ങള്‍ പ്രധാന പ്രചാരണായുധമാക്കി മുന്നേറ്റം നടത്തവേയാണ് കെട്ടടങ്ങിയെന്ന് കോണ്‍ഗ്രസ് ക്യാമ്പ് കരുതിയിരുന്ന ലൈംഗികാരോപണം വീണ്ടും ശക്തിപ്രാപിക്കുന്നത്. കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കേയാണ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം ചര്‍ച്ചയാവുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തി ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ ശ്രമിച്ച സിപിഐഎം നീക്കത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ശബരിമലയിലെ സ്വര്‍ണക്കൊള്ള. ആദ്യഘട്ടത്തില്‍ വിവാദ ഇടനിലക്കാരന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും…

Read More

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ മുനിസിപ്പല്‍ ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്‍ഗോട്ടേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസാണ് തട്ടിയത്. വടകര പൊലീസ് മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി മരണപ്പെട്ട ആളെ തിരിച്ചറിയൽ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടത്തിന്റെ ഭീകരത മൂലം ശരീരം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി, മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷാ നടപടികളും സ്ഥലത്ത് ശക്തമാക്കിയിട്ടുണ്ട്. തിരിച്ചറിയലിനായി…

Read More

ഇടുക്കി സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു, കുഞ്ഞുങ്ങൾ അടക്കം 5 പേർ

സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിൽ ആണ് സംഭവം. ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നു. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങൾ അടക്കം 5 പേർ ആണ് ഉള്ളത്. ക്രെയിനിൻ്റെ സങ്കേധിക തകരാർ ആണ് കാരണം. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി. സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംങ്ങിലുള്ളതെന്നാണ് ഔദ്യോ​ഗിക വിശദീകരണം. എന്നാൽ അതിൽ കൂടുതൽ പേരുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു. അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. റോപ്പും സീറ്റ് ബെൽറ്റും…

Read More