ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടരുന്നു, മംദാനിക്ക് മുൻതൂക്കം
ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടരുന്നു. പതിനേഴ് ലക്ഷം പേർ വോട്ട് ചെയ്തുവെന്ന് ന്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻസ്. പ്രവചനങ്ങളെല്ലാം ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിക്ക് അനുകൂലമാണ്. മംദാനി ജയിച്ചാൽ നഗരത്തിന് വിപത്താകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 30 വർഷത്തിലെ ഏറ്റവും കനത്ത പോളിങ്ങാണ് നടക്കുന്നതെന്നാണ് വിവരം. ഈ വർഷം 7,35,317 വോട്ടർമാർ നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അഭിപ്രായവോട്ടെടുപ്പിൽ 14.7 ശതമാനത്തിന്റെ ലീഡാണ് മംദാനിക്ക് എതിരാളിയായ സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂകുമോയുമായി ഉള്ളത്. മംദാനി ജയിച്ചാൽ…
