Headlines

Webdesk

സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. 320 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 89,400 രൂപയാണ്. ഒരു ​ഗ്രാം സ്വ‍ർണത്തിന് 11,175 രൂപയാണ് നൽകേണ്ടത്.കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 89,080 രൂപയും ഒരു ​ഗ്രാമിന് 11,135 രൂപയുമായിരുന്നു വില. ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിയിരുന്നത്. 97,360 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് കുറഞ്ഞും കൂടിയും ഇരിക്കുകയായിരുന്നു സ്വർണവില. വില കൂടിയാലും കുറഞ്ഞാലും…

Read More

മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം, 7 വള്ളങ്ങൾ തകർന്നു

മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം. 7 വള്ളങ്ങൾ തകർന്നു. പൊന്നാനി പാലപ്പെട്ടി അജ്മേർ നഗറിൽ ഇന്ന് പുലർച്ചെയുണ്ടായ കടലാക്രമണത്തിലാണ് വള്ളങ്ങൾ തകർന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായുണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ 3 മണിക്ക് അപ്രതീക്ഷിതമായി കടൽ കരയിലേക്ക് കയറുകയായിരുന്നു. വള്ളങ്ങളിൽ ഉണ്ടായിരുന്ന യമഹ എൻജിനുകളും വലകളും തകർന്നു. ഒരു വള്ളത്തിന് 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു….

Read More

രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ; ബ്രസീലിയൻ മോഡലിന്‍റെ ചിത്രത്തെക്കുറിച്ച് അറിയില്ലെന്ന് വെളിപ്പെടുത്തൽ

രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ കാർഡുള്ള വോട്ടർമാരാണ് ആരോപണം നിഷേധിച്ചത്. രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടറാണെന്ന് വെളിപ്പെടുത്തൽ. 2012 ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്തതെന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രം വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു. ഫോട്ടോ മാറിയെങ്കിലും മറ്റ് വിവരങ്ങൾ യാഥാർഥ്യമാണെന്നും സ്വീറ്റി കൂട്ടിച്ചേർത്തു . അതേസമയം ഹോഡലിൽ ബിജെപി ജില്ല…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥ; രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായ വേണു സുഹൃത്തിനോട് സംസാരിക്കുന്നതാണിത്. വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ്…

Read More

പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താൻ റെയിൽവേ പൊലീസ്

വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ആക്രമിച്ച കേസിൽ തിരിച്ചറിയൽ പരേഡ് നടത്താൻ റെയിൽവേ പൊലീസ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ച് തിരിച്ചറിയൽ പരേഡ് നടത്താനാണ് തീരുമാനം. ഇതിനുള്ള അപേക്ഷ ഇന്നലെ പൊലീസ് കോടതിയിൽ നൽകി. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം മാത്രം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയാൽ മതിയെന്നാണ് തീരുമാനം. ഇതിനിടെ, സംഭവസമയം പ്രതിയും പെൺകുട്ടിയും ധരിച്ച വസ്ത്രങ്ങളും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയിൽ സമർപ്പിച്ചു. ട്രെയിനിൽ നിന്ന് ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ച രണ്ട്…

Read More

എസ്ഐആറിനെതിരെ സംസ്ഥാനം സുപ്രിം കോടതിയിലേക്ക്; സിപിഐഎമ്മും കോൺഗ്രസും കേസിൽ കക്ഷി ചേരും

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാനം വൈകാതെ സുപ്രിം കോടതിയെ സമീപിക്കും. ഇന്നലെ ചേർന്ന സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് സർക്കാർ നീക്കം. സിപിഐഎമ്മും കോൺഗ്രസും ഉൾപ്പെടെ കേസിൽ കക്ഷി ചേരും. എസ്ഐആർ നടപടികളുമായി കമ്മീഷൻ മുന്നോട്ടുപോകുമ്പോൾ തമിഴ്നാടിന്റെയും പശ്ചിമ ബംഗാളിന്റെയും മാതൃകയിൽ നിയമ പോരാട്ടം വേണമെന്നായിരുന്നു ബിജെപി ഒഴികയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാനുള്ള നടപടികളും സർക്കാർ തുടങ്ങി. സംസ്ഥാന സർക്കാർ കോടതിയിലേക്ക് പോകുന്നതിനു പുറമേ സിപിഐഎമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കേസിൽ കക്ഷി…

Read More

സിഎംആര്‍എല്‍ മാസപടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സിഎംആര്‍എല്‍ മാസപടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, എക്‌സാലോജിക്ക്, സിഎംആര്‍എല്‍ ഉടമകള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രതികരണം. മടിയില്‍ കനമില്ല, തന്റെ കൈകള്‍ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നത്? ഭയപ്പെടുന്നത് ?എനിക്ക് നേരെ പിണറായി വിജയന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ നിങ്ങളെ…

Read More

റെയിൽവേയുടെ കടുത്ത അനാസ്ഥ; കേരള എക്സ്പ്രസിൽ സമയത്ത് ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു

റെയിൽവേയുടെ കടുത്ത അനാസ്ഥയിൽ ചികിത്സ ലഭിക്കാതെ യാത്രക്കാരൻ മരിച്ചെന്ന് ആരോപണം. കേരള എക്സ്പ്രസ്‌ ട്രെയിനിലെ യാത്രക്കാരനായ തമിഴ്നാട് സ്വദേശി സന്ദീപിന് വൈദ്യസഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് സഹയാത്രികരുടെ പരാതി. ട്രെയിനിൽ വച്ചാണ് സന്ദീപ് മരിച്ചത്. കേരള എക്സ്പ്രസ്‌ (12626)ട്രെയിനിൽ ആണ് സംഭവം.സഹയാത്രികർ അഭ്യർത്ഥിച്ചിട്ടും ഒരു മണിക്കൂറിലേറെ വൈദ്യ സഹായം ലഭിച്ചില്ല. വിജയവാഡ സ്റ്റേഷനിൽ എത്തിയ ശേഷവും ഡോക്ടർ എത്താൻ വൈകിയതായി സഹയാത്രികർ പ്രതികരിച്ചു.

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള; എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് പരിശോധിക്കുന്നതിനാണ് നീക്കം. ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ദ്വാരപാലക ശില്‍പത്തിലെയും കട്ടിള പാളിയിലും സ്വര്‍ണ്ണത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. 10 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ രണ്ടാംപ്രതി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും….

Read More

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; തമിഴ്‌നാട് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബന്ദല്‍ഗുഡി എസ്.ഐ നാഗരാജനടകം മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. പ്രതിയെ കണ്ടെത്താന്‍ ക്യൂ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി തമിഴ്‌നാട് പൊലീസ്. തൃശൂര്‍ വിയ്യൂരില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ട്ടിച്ച് രക്ഷപ്പെട്ടത് ബാലമുരുകന്‍ എന്ന നിഗമനത്തിലാണ് കേരള പൊലീസ്. ബാലമുരുകനായി നാലാം ദിനവും തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് കേന്ദ്രീകരിച്ചും, തൃശൂര്‍ നഗരപ്രദേശത്തും തിരച്ചില്‍ നടക്കുന്നു. തിങ്കളാഴ്ച രാത്രിയാണ് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കുന്നതിനിടെ ബാലമുരുകന്‍ ചാടിപ്പോയത്. തമിഴ്‌നാട് പൊലീസ്…

Read More