Headlines

Webdesk

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയ്ക്ക് അടിയന്തര സഹായം; ഓപ്പറേഷൻ സാഗർ ബന്ധുവുമായി ഇന്ത്യ

ശ്രീലങ്കയ്ക്ക് ദുരിതാശ്വാസ സഹായങ്ങളുമായി ഇന്ത്യയുടെ എയർഫോഴ്സ് വിമാനങ്ങളും നാവിക സേന കപ്പലുകളും ശ്രീലങ്കയിൽ എത്തി. ഓപ്പറേഷൻ സാഗർ ബന്ധു എന്ന് പേരിട്ട ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി 27 ടൺ സാധനങ്ങളാണ് ഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചത്. അവശ്യസാധനങ്ങൾ കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 80 എൻഡിആർഎഫ് സേനാംഗങ്ങളെയും ഇന്ത്യ വിട്ടു നൽകി. അപകട വാർത്ത പുറത്തു വന്നപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു. സഹായം നൽകിയ ഇന്ത്യക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത…

Read More

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് ട്രംപ്; പ്രഖ്യാപനം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്ന് വെനസ്വേല

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വിദേശ ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വ്യോമമേഖല അടച്ചതായി ട്രംപിന്റെ പ്രഖ്യാപനം. വെനസ്വേലയ്‌ക്കെതിരായ അമേരിക്കൻ സൈനിക നടപടിയുടെ മുന്നൊരുക്കമാണിതെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ പ്രഖ്യാപനം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്നും വെനസ്വേലയിലെ ജനതയ്‌ക്കെതിരായ നിയമവിരുദ്ധവും നീതികരിക്കാനാകാത്തതുമായ ആക്രമണമാണെന്നും വെനസ്വേലൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. വെനസ്വേലയ്ക്ക് മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്ന് ട്രംപ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയതിനെതുടർന്ന് സർവീസ് നിർത്തിയ ആറ് വിമാനക്കമ്പനികൾ വെനസ്വേലയിൽ…

Read More

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ രാജ്ഭവന്റെ പേര് ഇന്നലെ മാറ്റിയിരുന്നു. രാജ്യത്തെ എല്ലാ രാജഭവനങ്ങളുടെയും പേര് ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്ന ലോക് ഭവൻ എന്നാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഗവർണർ രാജേന്ദ്ര അർലേക്കർ മടങ്ങിയെത്തിയ ശേഷം നാളെ വിജ്ഞാപനം ഇറക്കും. ഇതോടെ ഔദ്യോഗിക വിലാസം ലോക്ഭവൻ കേരള എന്നാകും. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന…

Read More

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുന്നു, തെളിവുശേഖരണത്തിലേക്ക് കടന്ന് അന്വേഷണസംഘം

ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ തന്നെ. കേസിൽ അന്വേഷണസംഘം തെളിവുശേഖരണത്തിലേക്ക് കടന്നു. യുവതി കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ ശാസ്ത്രീയ പരിശോധന നടത്തും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനുള്ളിലെ ഭിന്നത തുടരുകയാണ്. യുവതിയുടെ മൊഴി പ്രകാരമുള്ള സ്ഥലങ്ങളിൽ നിന്നും അന്വേഷണ സംഘം തെളിവ് ശേഖരിക്കും. യുവതി കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ ശാസ്ത്രീയ പരിശോധനയും പൂർത്തിയാക്കും. ആവശ്യമെങ്കിൽ മറ്റു ചിലരുടെ മൊഴിയും രേഖപ്പെടുത്തും. സീൽഡ്…

Read More

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ, കൃഷിയിടങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറി

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിൽ കനത്ത മഴ. ഏക്കറുകണക്കിന് കൃഷിയിടങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറി. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 47 വിമാനസർവീസുകൾ റദ്ദാക്കി. കടലോര മേഖലയിലെ 25 കിലോമീറ്റർ അടുത്തുവരെ മാത്രം കാറ്റെത്തും. അതിന് ശേഷം ദുർബലമാകും. കാറ്റിന്റെ മധ്യഭാഗം കടലിൽ തന്നെ തുടരും. ഡിറ്റ് വ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ…

Read More

മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും: മന്ത്രിമാരായ പി രാജീവും കെ രാജനും സമരപ്പന്തലിൽ എത്തും

നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും. താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. മന്ത്രിമാരായ പി രാജീവും കെ രാജനും ഇന്ന് സമരപ്പന്തലിൽ എത്തും. അതേസമയം സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു. പള്ളിയങ്കണത്തിൽ നിന്ന് ആരംഭിച്ച് ദേശീയതലത്തിൽ വരെ ചർച്ചയായ സമരം. പിന്നിട്ടത് 414 ദിവസം . സമരത്തെ ചൊല്ലി ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും നാടകങ്ങളും അരങ്ങേറി.2019 സെപ്റ്റംബറിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ്…

Read More

ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമാകും; തമിഴ്നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടലോര മേഖലയിലെ 25 കിലോമീറ്റർ അടുത്തുവരെ മാത്രം കാറ്റെത്തും. അതിന് ശേഷം ദുർബലമാകും. കാറ്റിന്റെ മധ്യഭാഗം കടലിൽ തന്നെ തുടരും. ഡിറ്റ് വ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നാളെ അഞ്ച് ജില്ലകളിൽ ശക്തമായ കാറ്റ് വീശും. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ,വില്ലുപുരം, കടലൂർ ജില്ലകളിൽ മണിക്കൂറിൽ എൺപത് കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുകയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അമുദ പറഞ്ഞു. ഡിറ്റ് വാ…

Read More

‘രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരാകണമെന്ന പ്രവണത മാറണം’; കുടുംബാധിപത്യത്തിനെതിരെ ശശി തരൂർ

കുടുംബാധിപത്യത്തെ വീണ്ടും വിമർശിച്ച് ഡോ ശശി തരൂർ എംപി. രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരാകണമെന്ന പ്രവണത മാറണമെന്ന് അദേഹം പറഞ്ഞു. ഏതെങ്കിലും ഒരു കുടുംബത്തെ അല്ല താൻ വിമർശിച്ചത്. കുടുംബാധിപത്യത്തെ രാഹുൽഗാന്ധി തന്നെ വിമർശിച്ചിട്ടുണ്ടെന്ന് ശശി തരൂർ പറഞ്ഞു. നേരത്തെ മംഗളം ദിനപത്രത്തിലെ ലേഖനത്തിൽ കുടുംബാധിപത്യത്തെ വിമർശിച്ച് ശശി തരൂർ ലേഖനം എഴുതിയിരുന്നു. സ്ഥാനാർത്ഥിയുടെ യോഗ്യത കുടുംബ പേരു മാത്രമാകുന്നുവെന്നായിരുന്നു അന്ന് നടത്തിയ വിമർശനം. ഇതിനെതിരെ കോൺ​​ഗ്രസ് നേതാക്കൾ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിമർശനം ആവർ‌ത്തിക്കുന്നത്. കോൺഗ്രസിന്റെ…

Read More

ഇന്ത്യയിൽ അഞ്ചാമത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിക്കാൻ ആപ്പിൾ

ഇന്ത്യയിൽ അഞ്ചാമത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിക്കാൻ ഒരുങ്ങി ആപ്പിൾ. ഡിസംബർ 11 ന് നോയിഡയിലെ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയിലാണ് അ‍ഞ്ചാമത്തെ സ്റ്റോർ തുറക്കുന്നത്. മുംബൈ, ഡൽഹി, പുനെ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ആപ്പിൾ നേരിട്ട് നടത്തുന്ന മറ്റ് സ്‌റ്റോറുകളുള്ളത്. ഇന്ത്യയിൽ അഞ്ചാമത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിക്കാൻ ഒരുങ്ങി ആപ്പിൾ. ഡിസംബർ 11 ന് നോയിഡയിലെ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയിലാണ് അ‍ഞ്ചാമത്തെ സ്റ്റോർ തുറക്കുന്നത്. മുംബൈ, ഡൽഹി, പുനെ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ആപ്പിൾ നേരിട്ട് നടത്തുന്ന മറ്റ്…

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള; ജാമ്യം തേടി എ പത്മകുമാര്‍; കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യത്തിനായി തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് എ പത്മകുമാറിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താന്‍ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താന്‍ ചെയ്തുള്ളു. അതിനപ്പുറം നടന്നിട്ടുള്ളത്…

Read More