Headlines

Webdesk

മുനമ്പം ഭൂസമരസമിതി പിളര്‍ന്നു; സമരം അസാനിപ്പിക്കുന്നത് വഞ്ചനയെന്ന് ഒരു വിഭാഗം; പുതിയ പന്തലില്‍ സമരം ആരംഭിച്ചു

മുനമ്പം ഭൂസമരസമിതി പിളര്‍ന്നു. സമരം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം പള്ളിമുറ്റത്തെ സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. ബദല്‍ സമരക്കാര്‍ റോഡരികില്‍ പുതിയ സമരപ്പന്തല്‍ കെട്ടി. സമരം അസാനിപ്പിക്കുന്നത് വഞ്ചനയെന്നാണ് ഇവരുടെ ആരോപണം. റവന്യു അവകാശങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നത് വരെ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്. സുപ്രീംകോടതി വരെയെത്തിയ കേസാണ്. ഇതിന് എപ്പോള്‍ വേണമെങ്കിലും സ്‌റ്റേ വരാം. ഡിസംബര്‍ 17ാം തിയതി ഫൈനല്‍ ഹിയറിംഗ് ഉണ്ടെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. സമരമവസാനിപ്പിക്കുന്നതില്‍ കൂടിയാലോചനയുണ്ടായില്ല. അഞ്ച് പേരടങ്ങുന്ന കോര്‍ കമ്മറ്റിയാണ്…

Read More

ചെങ്കോട്ട സ്ഫോടനം: ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ഉത്തരാഖണ്ഡിൽ രണ്ടു പേർ അറസ്റ്റിൽ. ഹൽദ്വാനി ജില്ലയിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ബിലാലി പള്ളിയിലെ പുരോഹിതനായ മുഹമ്മദ് ആസിഫും , ഇയാളുടെ സഹായി നാസർ കമാൽ എന്നിവരെയാണ് പിടിയിലായത്. എൻഐഎ സംഘം ഇവരെ ഡൽഹിയിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. ഉമർ നബിയുടെ ഫോൺകോൾ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബി ഫോണിൽ ഇരുവരുമായി സംസാരിച്ചതിന്റെ വിവരങ്ങൾ എൻഐഎക്ക് ലഭിച്ചിരുന്നു. അതേസമയം അന്വേഷണം ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും എൻഐഎ വ്യാപിപ്പിച്ചു….

Read More

എസ്‌ഐആര്‍; ‘ കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബര്‍ 16 വരെ നീട്ടി; അന്തമ വേട്ടര്‍ പട്ടിക ഫെബ്രുവരി 14ന്’; രത്തന്‍ ഖേല്‍കര്‍

എസ്‌ഐആര്‍ സമയ പരിധി നീട്ടിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയില്‍ പ്രതികരിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍കര്‍. എല്ലാ നടപടി ക്രമങ്ങള്‍ക്കും ഒരാഴ്ച സമയം നീട്ടിയെന്ന് വ്യക്തമാക്കിയ അദ്ദേഹം കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബര്‍ 16 വരെ നീട്ടി. അന്തമ വേട്ടര്‍ പട്ടിക ഫെബ്രുവരി 14 ( നേരത്തെ ഫെബ്രുവരി 7) പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച സമയപരിധി ഉപയോഗിക്കുമെന്നും കണ്ടെത്താന്‍ കഴിയാത്തവരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗര പ്രദേശങ്ങളില്‍ ഫോം തിരികെ തരുന്നില്ല എന്ന ട്രെന്‍ഡ്…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല

ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന. പരാതിക്കാരി ഫ്‌ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക് ലഭ്യമായില്ല. എംഎല്‍എ ഓഫീസിലും എസ്‌ഐടി സംഘം പരിശോധന നടത്തും. സ്വകാര്യ വാഹനത്തിലാണ് അന്വേഷണ സംഘമെത്തിയത്. പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എസ്‌ഐടി സംഘം യോഗം ചേര്‍ന്നു. പരിശോധനയ്ക്ക് പാലക്കാട്ടെ കൂടുതല്‍ പൊലീസ് സംഘത്തെ ആവശ്യപ്പെട്ടു. രണ്ടംഗ സംഘമായാണ് പരിശോധന. രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ബുധനാഴ്ച്ച മുന്‍കൂര്‍ ജാമ്യം പരിഗണിക്കും വരെ അറസ്റ്റ് വേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ…

Read More

പെരിങ്ങമല ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ക്രമക്കേട്; വായ്പ കുടിശ്ശിക ഇല്ലെന്ന എസ് സുരേഷിന്റെ വാദം പൊളിയുന്നു

തിരുവനന്തപുരം പെരിങ്ങമല ലേബർ കോൺട്രാക്ട് സൊസൈറ്റി ക്രമക്കേടിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെ വാദം പൊളിയുന്നു. . വായ്പാ അപേക്ഷ നൽകാതെ എസ് സുരേഷ് പണം കൈപ്പറ്റിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ ക്രമക്കേടിനെ തുടർന്നുണ്ടായ നഷ്ടം 4.16 കോടിയെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡൻ്റും, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപയും പലിശയും പിഴ അടക്കണം…

Read More

എറണാകുളം HMTയ്ക്ക് സമീപം അജ്ഞാത മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം

എറണാകുളം എച്ച്എംടിയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കുവൈറ്റിൽ നിന്ന് നാടുകടത്തിയ ബംഗാൾ സ്വദേശി സൂരജ് ലാമയുടേതാണോ മൃതദേഹം എന്നാണ് സംശയം. ലാമയുടെ മകൻ ഉടൻ എത്തും. ചതുപ്പിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾ പറഞ്ഞു. രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസിന്റെ പരിശോധനയിലാണ് ശരീരവാശിഷ്ടം കണ്ടെത്തിയത്. ഈ പ്രദേശം കേന്ദ്രീകരിച്ച് രാവിലെ മുതൽ പരിശോധന നടത്തിയിരുന്നു. സൂരജ് ലാമയുടേതാണെന്ന് ഉറപ്പിക്കണമെങ്കിൽ ശാസ്ത്രീയ പരിശോധന വേണം. ഇതിനായി ലാമയുടെ…

Read More

ഡിറ്റ് വാ ചുഴലിക്കാറ്റ്; നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറും; തമിഴ്‌നാട്ടില്‍ മൂന്ന് മരണം

ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടരും. ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ മരിച്ചുവെന്ന് റവന്യൂ മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ അറിയിച്ചു. ശ്രീലങ്കയില്‍ മരണം 159 ആയി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും കാറ്റിലുമാണ് മൂന്ന് പേര്‍ മരിച്ചത്. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ എന്നിവിടങ്ങളില്‍ ആണ് മരണമുണ്ടായത്. 234 വീടുകള്‍ തകര്‍ന്നു. 38 ക്യാംപുകളിലായി 2393 പേര്‍ കഴിയുന്നുണ്ടെന്നും മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ അറിയിച്ചു….

Read More

വിനോദസഞ്ചാരികള്‍ കുടുങ്ങിയ സ്‌കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഇല്ല; റിപ്പോര്‍ട്ട് നല്‍കി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍

ഇടുക്കി ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സ്‌കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയതിനാല്‍ ആനച്ചാലിലെ സ്‌കൈ ഡൈനിങ്ങിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. സ്‌കൈ ഡൈനിങ് എന്നത് പുതിയ സാഹസിക വിനോദ ഉപാധിയാണ്. നിലവില്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ രൂപീകരിച്ചിട്ടില്ല. പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ രൂപീകരിക്കേണ്ടത് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയാണ്. നിലവില്‍…

Read More

ധനസ്ഥിതിയില്‍ മാറ്റമില്ല; സംസ്ഥാനത്ത് ചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കില്ല

ധനസ്ഥിതിയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കില്ല. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടി കൂട്ടല്‍, ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നീ ചെലവുകള്‍ക്കാണു നിയന്ത്രണം. സര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കും. 2020 മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് തുടരുക. സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമെല്ലാം നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ കൂടിയാണ് ഇപ്പോള്‍ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. 2020ല്‍ കോവിഡിനെ തുടര്‍ന്ന് നടപ്പാക്കിയിരുന്ന അതേ നിയന്ത്രണം അത് ഇനി ഒരു വര്‍ഷവും കൂടി തുടരണമെന്ന…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്; അതിജീവിതയ്ക്ക് നേരെയുണ്ടായ സൈബർ അധിക്ഷേപത്തിൽ കേസെടുക്കാൻ പൊലീസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ, അതിജീവിതയ്ക്ക് നേരെയുണ്ടായ സൈബർ അധിക്ഷേപങ്ങളിൽ കേസെടുക്കാൻ പൊലീസ്. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിലെ ചിത്രം ഉപയോഗിച്ചാണ് രാഹുൽ അനുകൂലികൾ ഉൾപ്പെടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സൈബറാക്രമണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതിപക്ഷനേതാവ് ക്ഷുഭിതനായപ്പോൾ, പാർട്ടിയ്ക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് അനുകൂല പേജുകളും, രാഹുൽ മാങ്കൂട്ടത്തിൽ അനുയായികളുമാണ് അതിജീവിതയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അധിക്ഷേപം നടത്തുന്നത്. അതിജീവിതയുടെ പരാതിയ്ക്ക് പിന്നാലെയാണ് അധിക്ഷേപം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയ്ക്കുള്ള പൊലീസ് നീക്കം. ഒരു…

Read More