Headlines

Webdesk

അമിത്ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി

ലോക്സഭയിൽ അമിത്ഷാ രാഹുൽ പോര്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം കഴിഞ്ഞ നാല് മാസമായി നുണപ്രചാരണം നടത്തുകയാണെന്ന് അമിത്ഷാ ആരോപിച്ചു.ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിന്റെ ആജ്ഞകൾക്കനുസരിച്ചല്ല തീരുമാനമെടുക്കുന്നതെന്നും അമിത്ഷാ പറഞ്ഞു. വോട്ടർപട്ടിക ശുദ്ധീകരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമവിരുദ്ധമായി നുഴഞ്ഞുകയറിയവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചോരി ആദ്യം നടത്തിയത് നെഹ്‌റുവും ഇന്ദിര ഗാന്ധിയുമാണ്. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന്…

Read More

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവം; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിന് എതിരേയാണ് പൊലീസ് കേസെടുത്തത്. നെടുമങ്ങാട് പൊലീസ് ആണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് വീഡിയോ ആയി ചിത്രീകരിച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇന്നലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലാണ് വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി സെയ്താലി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി നൽകുകയായിരുന്നു. ദൃശ്യങ്ങൾ അടക്കം…

Read More

‘പരാതി ഉന്നയിക്കുന്നതിൽ താമസം നേരിട്ടു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ സംശയമുണ്ടെന്ന് കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ സംശയമുണ്ടെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. പരാതി ഉന്നയിക്കുന്നതിലും കേസ് എടുക്കുന്നതിലും താമസം നേരിട്ടു. പരാതി നൽകാൻ താമസിച്ചതിന് പല കാരണങ്ങളാണ് പരാതിക്കാരി മൊഴിയിൽ ഉന്നയിക്കുന്നത്. ആദ്യ പരാതി പോലീസിനല്ല, കെപിസിസി പ്രസിഡന്റിനാണ് നൽകിയതെന്നും കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിൽ പരാമർശം. ഗൗരവമായ കുറ്റകൃത്യ ആരോപണമാണ് രാഹുലിനെതിരെ എന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്. രണ്ടാമത്തെ ലൈംഗികപീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ…

Read More

ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ് ; ഇന്ത്യയിലെത്തുന്നത് 1.5 ലക്ഷം കോടി നിക്ഷേപം

എ ഐയുടെ വളർച്ചയ്ക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി 17.5 ബില്യൺ ഡോളർ (1.5 ലക്ഷം കോടി) ഇന്ത്യയിൽ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല നരേന്ദ്ര മോദിയുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത് ഇന്ത്യയുടെ എ ഐ ഭാവിക്കായി അടിസ്ഥാന സൗകര്യങ്ങൾ ,സേവനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം നടത്തുന്നതെന്നും ,ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും നദെല്ല തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. നിർമിതബുദ്ധിയിലെ ഇന്ത്യയുടെ മുന്നേറ്റം ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നതാണെന്നും…

Read More

‘ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം’; കെ മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ തീരുമാനം അന്തിമമെന്ന് കെ മുരളീധരൻ. പാർട്ടിയെ സംബന്ധിച്ച് രാഹുൽ അടഞ്ഞ അധ്യായമാണ്. ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ലെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുലിന്റെ രണ്ടാം പരാതി ഡിജിപിക്ക് കൈമാറിയ കെപിസിസി പ്രസിഡന്റിന്റെ തീരുമാനം നല്ല കാര്യമാണെന്നും അദേഹം പറഞ്ഞു. രാഹുലിന് ജാമ്യം കിട്ടിയത് പ്രോസക്യൂഷന്റെ കഴിവ് കേട് കൊണ്ടാണെന്ന് അദേഹം വിമർശിച്ചു. പാർട്ടിയെ സംബന്ധിച്ച് രാഹുൽ ചാപ്റ്റർ ക്ലോസ് ആയി. പുകഞ്ഞ കൊള്ളി പുറത്ത് തന്നെയാകും. ബാക്കി…

Read More

ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ DGCA; 8 അംഗ സംഘത്തെ രൂപീകരിച്ചു

ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡിജിസിഎ എട്ടംഗ മേൽനോട്ട സമിതിയെ നിയമിച്ചു. പ്രതിസന്ധികൾ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സംഘത്തെ രൂപീകരിച്ചത്. പ്രതിസന്ധികൾ പരിഹരിക്കുംവരെ സംഘത്തിലെ രണ്ട് അംഗങ്ങൾ പൂർണമായും ഇൻഡിഗോയുടെ കോർപ്പറേറ്റ് ഓഫീസിൽ ദിവസവും നിലയുറപ്പിക്കുo. പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവയാണ് ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രം സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ അനുവദിച്ചു. വിമാനക്കൂലി 40,000 രൂപ വരെ കൂടി. തടയാൻ എന്തുകൊണ്ട് സർക്കാർ പരാജയപ്പെട്ടെന്നും സ്ഥിതിഗതികൾ ആശങ്കാജനകമെന്നും ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ പറഞ്ഞു. യാത്രക്കാർക്ക്…

Read More

‘വോട്ട് ചോരി നടത്തിയത് നെഹ്‌റുവും ഇന്ദിര ഗാന്ധിയും; കോൺഗ്രസ്‌ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു’; അമിത് ഷാ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കോൺഗ്രസ്‌ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിന് വേണ്ടി അല്ല പ്രവർത്തിക്കുന്നത്. രാജ്യത്തെ പൗരന്മാർക്ക് അല്ലാതെ മറ്റാർക്കും വോട്ട് അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി. കേന്ദ്രത്തിന്റെ ആജ്ഞങ്ങൾ അനുസരിച്ചല്ല തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവുമായി നടത്തുകയെന്നതാണെന്ന്…

Read More

നടിയെ ആക്രമിച്ച കേസ്; വിധിയുടെ ഉള്ളടക്കം ചോർന്നെന്ന ആരോപണം; പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോർന്നെന്ന ആരോപണത്തിൽ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷൻ. എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ല ചീഫ് ജസ്റ്റിസിന് പ്രസിഡന്റ് കത്തയച്ചതെന്ന് അസോസിയേഷൻ. ജഡ്ജിമാർക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി. അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ആണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. വിധിയിലെ വിവരങ്ങൾ സംബന്ധിച്ച് ഊമ കത്ത് ലഭിച്ചെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. വിധി വരുന്നതിന് ഒരാഴ്ച…

Read More

ഗോവയിലെ തീപിടുത്തം; മുൻകൂർ ജാമ്യം തേടി ക്ലബ്ബ് ഉടമകൾ

ഗോവ ബാഗി ബീച്ചിലെ നിശാ ക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ മുൻകൂർ ജാമ്യം തേടി ക്ലബ്ബ് ഉടമകൾ. ലുത്ര സഹോദരന്മാർ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി രോഹിണി കോടതി നാളെ പരിഗണിക്കും. അപകടത്തെ തുടർന്ന് സമഗ്ര അന്വേഷണമാണ് ഗോവ സർക്കാർ പ്രഖ്യാപിച്ചത്.ഡിസംബര്‍ 7-ന് ഉണ്ടായ തീപിടുത്തത്തിന് ശേഷം നിശാ ക്ലബ്ബിന്റെ ചീഫ് ജനറല്‍ മാനേജര്‍ രാജീവ് മോദക്, ജനറല്‍ മാനേജര്‍ വിവേക് സിംഗ്, ബാര്‍ മാനേജര്‍ രാജീവ് സിന്‍ഹാനിയ, ഗേറ്റ് മാനേജര്‍ റിയാന്‍ഷു താക്കൂര്‍, ജീവനക്കാരന്‍ ഭരത് കോഹ്ലി എന്നിവരെ പൊലീസ്…

Read More

ലണ്ടനിൽ അഭിമാനത്തിളക്കം: മലയാളി നഴ്സ് നവീൻ ഹരികുമാറിന് RCN ‘റൈസിങ് സ്റ്റാർ’ പുരസ്‌കാരം

യു കെയിലെ ആരോഗ്യമേഖലയിൽ മലയാളി സമൂഹം ഒരിക്കൽക്കൂടി അഭിമാനനേട്ടം കൊയ്തിരിക്കുന്നു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ ‘റൈസിങ് സ്റ്റാർ’ പുരസ്‌കാരം ലഭിച്ചു. മികച്ച രോഗീ പരിചരണം, സഹപ്രവർത്തകരെ വളർത്തിയെടുക്കുന്നതിലുള്ള ശ്രദ്ധേയമായ സംഭാവനകൾ, നൂതനമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ ഉന്നത അംഗീകാരം. യുകെയിലെ മലയാളി നഴ്സിങ് പ്രൊഫഷണലുകൾക്ക് ഇത് വലിയ പ്രചോദനമായി. നവീൻ നിലവിൽ നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിൽ…

Read More