Headlines

Webdesk

‘കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും, തെരുവുനായ ശല്യം ഇല്ലാതാക്കും’; പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രകടനപത്രിക പുറത്തിറക്കി എൽഡിഎഫ് . കേരളത്തെ കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നാണ് പ്രകടന പത്രികയിൽ പറയുന്നത്. കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും വാഗ്ദാനം. കൂടാതെ അടുത്ത അഞ്ചുവർഷം കൊണ്ട് 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകുമെന്നും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 % ആക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ലഹരി വിരുദ്ധ പ്രചാരണം പ്രകടനപത്രികയിലുണ്ട്.തെരുവുനായ ശല്യം ഇല്ലാതാക്കുമെന്നും വാഗ്ദാനം. തെരുവ് നായ്ക്കളെ കൂട്ടായി പാർപ്പിക്കാൻ സങ്കേതങ്ങൾ ഉണ്ടാക്കും.ഓരോ തദ്ദേശസ്ഥാപനത്തിലും സങ്കേതങ്ങൾ സൃഷ്ടിക്കും.സന്നദ്ധ സംഘടനകളുടെ…

Read More

ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന

ശബരിമല സ്വർണകൊള്ളയിൽ സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന. ദ്വാരപാലക ശിൽപ്പത്തിലേയും കട്ടിളപ്പാളിയിലേയും സ്വർണപാളികൾ ഇളക്കിയാണ് പരിശോധന. ഇവിടുന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പരിശോധന നടത്തും.പരിശോധന പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്. ഹെെക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്പിളുകൾ, മറ്റിടങ്ങളിലെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളകളിലെയും ചെമ്പുപാളികളുടെ സാമ്പിളുകൾ തുടങ്ങിയവ സംഘം ശേഖരിക്കും. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം…

Read More

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളിൽ യല്ലോ അലർട്ട്

തെക്കൻ കേരളത്തിലും, മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട്…

Read More

പറഞ്ഞ് ഉറപ്പിച്ച സീറ്റ് നൽകിയില്ല: ആലപ്പു‍ഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴയിൽ യുഡിഎഫ് ബൂത്ത്‌ പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. പറഞ്ഞ് ഉറപ്പിച്ച സീറ്റ് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് നൽകിയതോടെയാണ് ആത്മഹത്യ ശ്രമം. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ യുഡിഎഫ് സ്ഥാനാർഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർഥിത്വം നൽകിയില്ല. ഡിസിസി പ്രസിഡന്റിനെ വീട്ടിൽ പോയി കണ്ട് സംസാരിച്ചിട്ടും നടപടിയായില്ല. ക്വാറി ഉടമ യുഡിഎഫ് ലേബലിൽ പ്രചരണം തുടങ്ങിയെന്നും സി ജയപ്രദീപ് പറഞ്ഞു.

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമ കേസിനെ തുടർന്ന് പ്രാഥമികാംഗത്തിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദിയിൽ. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ പങ്കെടുത്തത്. നേരത്തെ കണ്ണാടിയിൽ സ്ഥാനാർഥി നിർണയ ചർച്ചയിൽ രാഹുൽ പങ്കെടുത്തിരുന്നു. വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കായി രാഹുൽ പ്രചാരണത്തിനും ഇറങ്ങിയിട്ടുണ്ടായിരുന്നു. അതേസമയം, സംഭവത്തിൽ നേതൃത്വം പ്രതികരിച്ചിട്ടില്ല. ആഗസ്റ്റ് 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയർന്നുവന്നത്. വിവാദം കടുത്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന്…

Read More

‘വൈഷ്‌ണയെ ഒഴിവാക്കിയത് നീതികേട്‌, വെറും രാഷ്ട്രീയം കളിക്കരുത്; രേഖകളിൽ വിലാസം കൃത്യം’: കേരള ഹൈക്കോടതി

വൈഷ്ണയെ ഒഴിവാക്കിയത് നീതികേട് എന്ന് കേരള ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുത്. ഒരു യുവതി മത്സരിക്കാൻ വന്നിട്ട് ഇങ്ങനെയാണോ ചെയ്യണ്ടേത്. അവരുടെ രേഖകളിൽ എല്ലാം വിലാസം കൃത്യമല്ലെ എന്ന് കോടതി ചോദിച്ചു. വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് ഒരു കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അല്ലെ എന്ന് കോടതി ചോദിച്ചു . വേറെ എവിടെയെങ്കിലും വൈഷ്ണക്ക് വോട്ട് ഉള്ളതായി അറിയുമോ. പരാതിക്കാരന് നോട്ടീസ് നൽകുമെന്ന് കോടതി അറിയിച്ചു. സാങ്കേതിക കാരണങ്ങൾ പറഞ്ഞു 24 കാരിക്ക്…

Read More

‘ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ല’; സുപ്രീംകോടതി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകൾ സുപ്രീംകോടതി വിളിച്ച് വരുത്തി. സീൽ വച്ച കവറിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ ആവശ്യവും പരിഗണിച്ചില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതി ജ്യോതി ബാബുവിൻറെ ജാമ്യാപേക്ഷയിൽ എളുപ്പത്തിൽ‌ ജാമ്യം നൽകാനാകില്ലെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചത്. പ്രതികൾക്കെതിരെയുള്ളത് കൊലപാതക കേസ് ആണെന്നും വിചാരണക്കോടതിയിലെ രേഖകൾ പരിശോധിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ…

Read More

ബിഎൽഒ ജീവനൊടുക്കിയ സംഭവം; ‘കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുന്നു’; ഇപി ജയരാജൻ

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കോൺ​ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. ബിഎൽഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതിൽ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാൻ കോൺ​ഗ്രസും യുഡിഎഫും പുറപ്പെടാൻ പാടില്ലായിരുന്നുവെന്ന് ഇപി ജയരാജൻ പറഞ്ഞു. അനീഷിന്റെ കുടുംബം പറയുന്നു ആർക്കും പങ്കില്ലെന്ന്. നിലവാരം ഇല്ലാത്ത കോൺഗ്രസ്‌ പറയുന്നത് ഈ പ്രശ്നത്തിൽ വലുതാക്കി കാണിക്കരുത്. തിരുവനന്തപുരത്ത്‌ ഇരിക്കുന്ന വി ഡി സതീശന് ഇക്കാര്യം എങ്ങനെ അറിയാം….

Read More

SIRന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ; പി കെ കുഞ്ഞാലിക്കുട്ടി ഹർജി നൽകി

SIR ന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ. കേരളത്തിലെ SIR നടപടികൾ അടിയന്തിരമായി നിറുത്തി വയ്ക്കണമെന്ന് ആവശ്യം. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹർജി നൽകിയത്. ജീവനക്കാർക്ക് സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് ലീഗ് വ്യക്തമാക്കി. BLO അനീഷിന്റെ ആത്‍മഹത്യ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ലീഗ് ചൂണ്ടിക്കാട്ടി. നിയമ നടപടികളുമായി മുന്നോട്ട് എന്നു മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി തങ്ങൾ. SIR പൂർത്തിയാക്കാന് അനുവദിച്ച സമയപരിധി നീട്ടണം എന്നു കോടതിയോട് ആവശ്യപ്പെടും. BLO…

Read More

ബംഗ്ലാദേശ് കലാപകേസ്; മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി

ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്‌തുവെന്ന് കോടതി. വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചു. പ്രതിഷേധാക്കാർക്ക് എതിരെ മാരക ആയുധങ്ങൾ ഉപയോഗിച്ചു. ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് ഇന്ന് വിധി പറഞ്ഞത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരുടെ ശിക്ഷാവിധിയും ഇന്ന് അറിയാം. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്….

Read More