Headlines

Webdesk

‘എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണം’; സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ

എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്. എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കേ ധൃതിപ്പെട്ട് എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികൾ നിർത്തിവെക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം. അമിത ജോലിഭാരം മൂലമാണ് കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച…

Read More

ബംഗ്ലാദേശിന്റെ വിലപേശലിൽ വീഴില്ല; ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല. കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി രാഷ്ട്രീയ കാരണങ്ങളാലുള്ള കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ബാധകമല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ കോടതി വിധി തള്ളിയ ഷെയ്ഖ് ഹസീന ഇന്ത്യ വിടില്ലെന്ന് അറിയിച്ചു. തനിക്കെതിരായ നടപടികൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസും അദ്ദേഹത്തോടൊപ്പമുള്ളവരും ചേർന്ന് തന്നെ ശിക്ഷിക്കാൻ നടത്തിയ ഗൂഢാലോചന ആണിതെന്നും ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. 2024ലെ വിദ്യാർത്ഥി പ്രക്ഷോഭം സംബന്ധിച്ച കുറ്റകൃത്യങ്ങൾക്കാണ് ബംഗ്ലാദേശ്…

Read More

സോപാനത്തിലെ പാളികളുടെ സാമ്പിളുകൾ ശേഖരിച്ചു; സന്നിധാനത്തെ എസ്ഐടി പരിശോധന പൂർത്തിയായി

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ എസ്ഐടി പരിശോധന പൂർത്തിയായി. പുലർച്ചെയോടെയാണ് പരിശോധന അവസാനിച്ചത്. എസ്ഐടി സംഘം സാമ്പിളുകൾ ശേഖരിച്ചു. കട്ടിളപ്പാളി, ദ്വാരപാലകപീഠങ്ങൾ, ശ്രീകോവിലിന്റെ നാലുവശത്തെയും കൽത്തൂണുകളിലെ പാളികൾ എന്നിവയിൽനിന്നുമാണ് സാമ്പിൾ ശേഖരിച്ചത്. സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. എസ്ഐടി സംഘം ഇന്ന് മടങ്ങും. സ്വർണ്ണപ്പാളികളുടെ അളവും തൂക്കവും ഗുണനിലവാരവുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. രാസ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു സെന്റീമീറ്റർ വ്യാപ്തിയിലാണ് സ്വർണ്ണം ശേഖരിച്ചിരിക്കുന്നത്. സാമ്പിൾ കാക്കനാട്ടെ മുഖ്യലാബിൽ പരിശോധനയ്ക്ക് അയക്കും. തിങ്കളാഴ്ച ഉച്ചപൂജയ്ക്ക് നടയടച്ചപ്പോൾ ഇവയെല്ലാം ഇളക്കിയെടുത്തായിരുന്നു പരിശോധന….

Read More

സൗദി ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു, സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

ദില്ലി: സൗദി ബസ് അപകടത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിക്കാൻ 48 മണിക്കൂർ എങ്കിലും വേണ്ടി വരും. മരിച്ചവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും. സംസ്കാരം ഇതിനു ശേഷമാണു തീരുമാനിക്കുക. ബസപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒമ്പത് പേരും കുട്ടികളാണ്. അപകടത്തിൽ രക്ഷപ്പെട്ട ഒരേയൊരാളായ അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച്ച തിരികെ…

Read More

സുപ്രധാന ഉച്ചകോടി; പുടിന്‍ ഡിസംബർ നാലിന് ഇന്ത്യയിലെത്തും

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്തമാസം നാലിന് ഇന്ത്യയിലെത്തും. 23-ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിക്കായാണ് പുടിന്റെ ഇന്ത്യാ സന്ദർശനം. ഇന്ത്യയും റഷ്യയും തമ്മിൽ വിവിധ മേഖലകളിൽ ഒപ്പിടാനിരിക്കുന്ന ഉഭയകക്ഷി കരാറുകളുടെ അന്തിമരൂപം തയാറായി വരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ, അഫ്ഗാനിസ്ഥാനിലെ സഹചര്യം എന്നിവ ചർച്ചയായി. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് നിലപാട് കടുപ്പിക്കുകയും റഷ്യൻ എണ്ണ…

Read More

ഡൽഹി ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാ ക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ…

Read More

“സിനിമയ്ക്ക് വേണ്ടി ഇനിയും എല്ലുകൾ ഒടിഞ്ഞാലും സാരമില്ല” ; ഓസ്കർ തിളക്കത്തിൽ ടോം ക്രൂസ്

നാല് പതിറ്റാണ്ടിലധികം നീണ്ട സിനിമ ജീവിതത്തിലെ പ്രത്യേക സംഭാവനകൾ മാനിച്ച് ആക്ഷൻ സൂപ്പർ താരം ടോം ക്രൂസിന് ഹോണററി ഓസ്കർ പുരസ്‌കാരം നൽകി അക്കാദമി. സംവിധായകൻ അലെജാന്ദ്രോ ഇൻഹെറിറ്റുവിന് ടോം ക്രൂസിന് ഓസ്കർ കൈമാറിയത്. തുടർന്ന് നടത്തിയ പ്രസംഗത്തിൽ ടോം ക്രൂസ് വികാരഭരിതനായി. “തീരെ ചെറിയ പ്രായത്തിലാണ് സിനിമയോടുള്ള എന്റെ ഭ്രമം തുടങ്ങുന്നത്, തിയറ്ററിനുള്ളിൽ ഇരുട്ടിനെ കീറിമുറിച്ച് ഒരു രശ്മി മുന്നിലെ തിരശീലയിൽ പോയി പതിച്ച് ഒരു സ്ഫോടനം നടക്കുന്നത് അന്ന് ഞാൻ അത്ഭുതത്തോടെയാണ് കണ്ടത്. പെട്ടെന്ന്…

Read More

സിപിഐയിൽ നിന്ന് രാജിവെച്ച ബീനാ മുരളിയെ പാർട്ടി പുറത്താക്കി

സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത് സ്വതന്ത്രയായി മത്സരിക്കാനുള്ള ബീനാ മുരളിയുടെ നീക്കത്തിനെ തുടർന്നാണ് നടപടി. ജനതാദൾ എസിന് കൃഷ്ണാപുരം സീറ്റ് നൽകിയിരുന്നു. ഇതോടെ ബീന മുരളിക്ക് അവസരം നിഷേധിക്കപ്പെട്ടു. തുടർന്ന് കഴിഞ്ഞദിവസം സ്വന്തം നിലയ്ക്ക് പ്രചാരണത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെയാണ് പാർട്ടി പുറത്താക്കൽ നടപടിയിലേക്ക് എത്തിയത്. പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ചതെന്ന് ബീന മുരളി അറിയിച്ചിരുന്നു. സിപിഐ തൃശ്ശൂർ മണ്ഡലം കമ്മിറ്റി അംഗമാണ്….

Read More

കോഴിക്കോട്ടെ UDF മേയർ സ്ഥാനാർഥി വി എം വിനുവിന് വോട്ടില്ല; കോടതിയെ സമീപിക്കാൻ നീക്കം

തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫിന് തിരിച്ചടി. കോർപറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വിഎം വിനുവിന് വോട്ടില്ല. പുതുക്കിയ പട്ടികയിലാണ് സംവിധായകനായ വി എം വിനുവിന്റെ പേര് ഇല്ലാത്തത്. വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നതിന്റെ ഉദാഹരമാണിതെന്നും ലിസ്റ്റിൽ നിന്ന് പേര് നീക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും കോൺഗ്രസ് നേത്യത്വം ആരോപിച്ചു. ഇതിനിടെ വി എം വിനു ഡിസിസിയിൽ എത്തി. 45 വർഷമായി വോട്ട് ചെയ്യുന്ന ആളാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന തനിക്ക് വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് അവകാശമെന്നും ഇതൊരു…

Read More

ഫുട്ബോൾ കളിയിലെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം നഗരത്തിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. രാജാജിനഗർ സ്വദേശി അലൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തൈക്കാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി – ചെങ്കൽചൂള ( രാജാജി നഗർ) വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലൻ. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാർഥികൾ സംഭവം നടക്കുമ്പോൾ പരിസരത്താണ് ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി മിഥുൻ…

Read More