Headlines

Webdesk

ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയം; സ്‌പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം

ശബരിമലയില്‍ ഇന്ന് തിരക്ക് നിയന്ത്രണവിധേയം. കഴിഞ്ഞ ദിവസത്തെ വന്‍ തിരക്ക് പരിഗണിച്ച് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. സ്‌പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം തത്സമയ ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തി. കൂടുതലായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടുത്തദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലവില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധിച്ച് വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്തെത്തി. പുലര്‍ച്ചയോടെയാണ്…

Read More

‘വൈഷ്ണയ്‌ക്കെതിരെ സിപിഐഎം പരാതി നല്‍കിയിട്ടില്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തതില്‍ ഞങ്ങള്‍ക്കെന്ത് കാര്യം?’: എം വി ഗോവിന്ദന്‍

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ സിപിഐഎം പരാതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാതിയുമായി സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയത് തിരുത്താന്‍ ഇടപെടല്‍ നടത്തുന്നതിന് എന്താണ് കുഴപ്പമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. വൈഷ്ണയുടെ പേര് വെട്ടിയത് ആരോ നല്‍കിയ പരാതിയിലാണെന്നാണ് എം വി ഗോവിന്ദന്‍ വിശദീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത നിലപാടില്‍ സിപിഐഎമ്മിനെന്ത് കാര്യമെന്നും…

Read More

സല്‍മാന്‍ രാജകുമാരന് അമേരിക്കയില്‍ ഊഷ്മള വരവേല്‍പ്പ്; യുദ്ധവിമാനങ്ങള്‍ കൈമാറുന്നത് ഉള്‍പ്പെടെയുള്ള നിരവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിടും

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തി. വൈറ്റ് ഹൗസില്‍ ഊഷ്മളമായ വരവേല്‍പ്പാണ് കിരീടാവകാശിക്ക് ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തി. ആയുധ കരാര്‍ ഉള്‍പ്പെടെ സുപ്രധാനമായ പല കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും. 7 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക സന്ദര്‍ശിക്കുന്ന സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഹൃദ്യമായ വരവേല്‍പ്പ് ആണ് വൈറ്റ് ഹൗസില്‍ ലഭിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിരീടാവകാശിയെ സ്വീകരിച്ചു….

Read More

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…

Read More

നിയന്ത്രിക്കാൻ ഒരു നടപടിയുമില്ല, ശബരിമലയിലെ ഭയാനക സാഹചര്യത്തിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിന്; ഹൈക്കോടതി ഇടപെടണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്. ശബരിമലയിലെ ‘ഭയാനക’ സാഹചര്യത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്.ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കി. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു. ശബരിമലയില്‍ ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്‍റും പ്രതികരിച്ചിരിക്കുന്നത്. പന്ത്രണ്ടും പതിമൂന്നും…

Read More

കടുവ സഫാരികൾക്ക് മാർ​ഗരേഖ പുറത്തിറക്കി സുപ്രീം കോടതി, സഫാരികൾ അനുവദിക്കേണ്ട സ്ഥലങ്ങളും നിർദേശിച്ചു

ദില്ലി: കടുവ സഫാരികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി സുപ്രീം കോടതി. കടുവകളുടെ ആവാസ സ്ഥലങ്ങളിൽ കടുവ സഫാരികൾ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കടുവ സങ്കേത കേന്ദ്രങ്ങളിലെ കോർ മേഖലകളിൽ സഫാരികൾ അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. വനേതര ഭാഗങ്ങളിലോ വനങ്ങൾ നശിച്ച ഭാഗത്തോ മാത്രമേ സഫാരികൾ അനുവദിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു.

Read More

എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന് ബിഎൽഓമാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കും: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: കേരളത്തിൽ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാ​ഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ബിഎൽഓമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നതായും 96 ശതമാനത്തോളം ഫോമുകൾ വിതരണം ചെയ്തതായും രത്തൻ ഖേൽക്കർ അറിയിച്ചു. ഫോം ശേഖരിക്കുന്നതിന് ബിഎൽ ഒമാർക്ക് സൗകര്യം ഒരുക്കും. ക്യാമ്പുകൾ അടക്കം ജില്ലാ ഭരണകൂടങ്ങൾ സജ്ജമാക്കും. എന്യൂമറേഷൻ ഫോമുകൾ ശേഖരിക്കുന്നതിനായി കൂടുതൽ ഏജന്റുമാരെ നിർദേശിക്കണമെന്നും ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കണമെന്നും പാർട്ടികളോട് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഈ മാസം 26നകം…

Read More

സർക്കാരിന് തിരിച്ചടി, ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിൽ ഉദ്യോഗസ്ഥ യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല

ശബരിമല തീർത്ഥാടനത്തിൽ ഇടപെടാൻ ദേവസ്വം മന്ത്രി വി എൻ വാസവന് അനുമതി ഇല്ല. സന്നിധാനത്തെ തിരക്കുമായി ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥയോ​ഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതിയില്ല. ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർ യോഗം ചേരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മന്ത്രിക്ക് വിലക്കുണ്ട്. ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി വി എൻ വാസവൻ രണ്ടു ദിവസം മുൻപ് സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖാ മൂലം ഇക്കാര്യം മന്ത്രിയെ അറിയിച്ചു. അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ സംവിധാനം പരാജയപ്പെട്ടെന്ന്…

Read More

സൗജന്യ വിസയോടുകൂടി ദുബായിൽ തൊഴിൽ അവസരം

മേപ്പാടി /വയനാട് : ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിൻ്റെ ദുബായിലുള്ള ഫാർമസി ശൃംഖലയിലേക്ക് ഓഫീസ് ബോയ്‌സ് / സപ്പോർട്ട് സ്റ്റാഫ് തസ്തികകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു. 2025 നവംബർ 20 ന് രാവിലെ 10 മണി മുതൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെച്ച് നടത്തുന്ന ഇന്റർവ്യൂയിൽ പ്ലസ് ടു +2) യോഗ്യതയുള്ള 32 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാർക്ക് പങ്കെടുക്കാം. പ്രതിമാസം AED 1,800-ഉം ഓവർടൈമും വാർഷിക ബോണസും കൂടാതെ, സൗജന്യ എംപ്ലോയ്‌മെൻ്റ് വിസ, ജോയിനിംഗ്…

Read More

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ, മൃതദേഹഭാഗം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്‍, സ്ഥലത്ത് പൊലീസ് പരിശോധന

ആലപ്പുഴ:ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി. എറണാകുളം -ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടത്. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കുമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. തുടര്‍ന്ന് മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ്…

Read More