Headlines

Webdesk

തിരഞ്ഞെടുപ്പ് കമ്മീഷനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത് എഴുതി 272 മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും

വോട്ട് കൊള്ള ആരോപണം രാഹുൽ ഗാന്ധിയെ വിമർശിച്ചു തുറന്ന കത്ത്. 272 പ്രമുഖരാണ് രാഹുലിനെ വിമർശിച്ച തുറന്ന കത്തിൽ ഒപ്പുവെച്ചത്. 16 ജഡ്ജിമാരും, 14 അംബാസഡർമാരും, 133 വിമുക്തഭടന്മാരും കത്തിൽ ഒപ്പു വച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുലിന്റെ വിമർശനത്തെ അപലപിച്ചാണ് കത്ത്. എസ്‌ഐആര്‍ പ്രക്രിയയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനിടയിലാണ് ഈ സംഭവം. ഇന്ത്യയുടെ ജനാധിപത്യം ബലപ്രയോഗത്തിലൂടെയല്ല, മറിച്ച്‌ അതിന്റെ അടിസ്ഥാന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിഷലിപ്തമായ ആരോപണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വേലിയേറ്റത്തിലൂടെയാണ് ആക്രമിക്കപ്പെടുന്നതെന്ന് സിവില്‍ സമൂഹത്തിലെ…

Read More

ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ തീര്‍ത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി ശ്രീജിത്ത്, ‘പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കും’

പത്തനംതിട്ട: ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘവും ദര്‍ശനം നടത്താതെ മടങ്ങിയത് വാര്‍ത്തയായി നൽകിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു.എന്നാൽ, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും മടങ്ങിപോവുകയാണെന്നുമായിരുന്നു…

Read More

വി എം വിനുവിനെ കോൺ​ഗ്രസ് അപമാനിച്ചു; സാംസ്കാരിക കേരളത്തോട് കോൺ​ഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് സിപിഎം

വിഎം വിനുവിന് വോട്ടില്ലെന്ന് കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വിഎം വിനുവിന്റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയാക്കിയതാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ പറഞ്ഞു. കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് വോട്ടില്ലെന്ന് കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വിഎം വിനുവിന്റെ വീട്ടിൽ പോയി സമ്മർദം…

Read More

ശബരിമലയിൽ മുന്നൊരുക്കങ്ങളെല്ലാം നടത്തി പക്ഷെ ഒന്നും പൂർത്തിയാക്കിയില്ല; പ്രശ്നങ്ങൾ 2 ദിവസത്തിനകം പരിഹരിക്കും, കെ ജയകുമാർ

ശബരിമലയിൽ നടത്തിയ മുന്നൊരുക്കങ്ങളിൽ വീഴ്ച സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുന്നൊരുക്കങ്ങളെല്ലാം നടത്തി പക്ഷെ ഒന്നും പൂർത്തിയാക്കിയില്ല. ഹൈക്കോടതി പറഞ്ഞതെല്ലാം ശെരിയാണ്. മുന്നൊരുക്കങ്ങൾ ആറ് മാസത്തിനുള്ളിൽ ആരംഭിക്കണമായിരുന്നു.മാത്രമല്ല നിലവിൽ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനകം ഇത്തരം കാര്യങ്ങളിലെ ആശങ്ക പരിഹരിക്കാൻ സാധിയ്ക്കും. പൂർണമായും മുന്നൊരുക്കങ്ങൾ ആരംഭിച്ചില്ല എന്നല്ല ഉദേശിച്ചത് ഒന്നും വിചാരിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് പറയുന്നത് കെ ജയകുമാർ വ്യക്തമാക്കി. ഭക്തർക്ക് ഇന്നലെയുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുകയാണ്. ഇനി ഇങ്ങനെ ഒരു…

Read More

RSS മേധാവി മോഹൻ ഭഗവത് നാളെ മണിപ്പൂർ സന്ദർശിക്കും; മണിപ്പൂർ കലാപത്തിന് ശേഷമുള്ള ആദ്യ സന്ദർശനം

ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നാളെ മണിപ്പൂർ സന്ദർശിക്കും. മണിപ്പൂർ കലാപം ആരംഭിച്ച ശേഷമുള്ള ആദ്യ സന്ദർശനമാണ്. മൂന്ന് ദിവസത്തേക്കാണ് സന്ദർശനം. നവംബർ 21 ന് ജെപി നദ്ദയും മണിപ്പൂർ സന്ദർശിച്ചേക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ ഭഗവത് പൗരന്മാരുമായും സംരംഭകരുമായും ആദിവാസി സമൂഹ പ്രതിനിധികളുമായും സംവദിക്കുമെന്ന് ആർഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി തരുൺകുമാർ ശർമ്മ പിടിഐയോട് പറഞ്ഞു. ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് സർസംഘചാലക് സംസ്ഥാന സന്ദർശനം നടത്തുന്നത്. നവംബർ 20 ന് ഗുവാഹത്തിയിൽ നിന്ന് അദ്ദേഹം…

Read More

ശബരിമലയിൽ കേന്ദ്രസർക്കാർ ഇടപെടും, ബിജെപി പ്രതിനിധിസംഘം ഉടൻ ശബരിമല സന്ദർശിക്കും: പി കെ കൃഷ്‌ണദാസ്‌

ശബരിമല തീർത്ഥാടനം ആരംഭത്തിലെ പാളിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയില്ല. തീർത്ഥാടന ചരിത്രത്തിലെ ആദ്യ സംഭവം. ഒരു മുന്നൊരുക്കങ്ങളും നടത്താത്ത തീർത്ഥാടനകാലം. ശബരിമലയിൽ നടന്നത് മനുഷ്യാവകാശ ലംഘനം. സർക്കാർ മുന്നൊരുക്കങ്ങൾ നടത്താതിരുന്നത് ബോർഡും മനപ്പൂർവ്വമെന്നും കൃഷ്‌ണദാസ്‌ വിമർശിച്ചു. ശബരിമലയിൽ കേന്ദ്രസർക്കാർ ഇടപെടലുണ്ടാകും. അതിനായി ബിജെപി മുൻകൈയെടുക്കും. രാജ്യത്തെ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ മികച്ച സൗകര്യങ്ങൾ ഉണ്ട്. ശബരിമലയിലെ സർക്കാരിന്റെ അലംഭാവം ബോധപൂർവ്വം. ബിജെപി പ്രതിനിധി സംഘം ഉടൻ…

Read More

‘സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്?, ഉമ്മൻചാണ്ടി പമ്പയിൽ പോയിരുന്നിട്ടാണ് കോർഡിനേഷൻ നടത്തിയത്’; വി ഡി സതീശൻ

ശബരിമലയിലേത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഈ മാസം 17 ആണ് വൃശ്ചികം 1. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് പത്താം തീയതിയാണ്.സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണോ തയ്യാറെടുപ്പ് ആരംഭിക്കേണ്ടത്. യുഡിഎഫിന്റെ കാലത്ത് ഉമ്മൻ‌ചാണ്ടി പമ്പയിൽ പോയി ഇരുന്നിട്ടാണ് എല്ലാ കോർഡിനേഷനും നടത്തിയിരുന്നത്. എന്നാൽ ഇവിടെ ആരും ഒരു ചുക്കും ചെയ്തില്ല. ആഗോള അയ്യപ്പ സംഗമം നടത്തിയവർ ഇത്തവണത്തെ മണ്ഡലകാലം മനഃപൂർവ്വം വികലമാകുകയാണ് ചെയ്തത്. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നാണ് നിലവിലെ ദേവസ്വം പ്രസിഡണ്ട് കെ…

Read More

എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും സിപിഐഎം, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികൾ നൽകിയ ഹർജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് മുൻപാകെ മെൻഷൻ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹർജിക്കാർ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹർജികൾ മറ്റന്നാൾ പരിഗണിക്കാം എന്ന് അറിയിച്ചത്. കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ…

Read More

പെരിങ്ങമല സഹകരണ സംഘം അഴിമതി; ബിജെപി നേതാക്കൾ കുരുക്കിൽ; എസ് സുരേഷ് 43 ലക്ഷം രൂപ തിരിച്ചടയ്ക്കണം

പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘം അഴിമതിയിൽ ബിജെപി നേതാക്കൾ കുരുക്കിൽ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് 43 ലക്ഷം രൂപ തിരിച്ചടയ്ക്കണം. എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവ്. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലാണ് അഴിമതി നടന്നത്. സഹകരണ ചട്ടം ലംഘിച്ച് ബിജെപി നേതാക്കള്‍ വായ്പയെടുക്കുകയായിരുന്നു. എസ് സുരേഷ് ഉള്‍പ്പെടെ 16 പേരായിരുന്നു ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍…

Read More

‘4000 പേര്‍ക്ക് മാത്രം നില്‍ക്കാനാകുന്നിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് പ്രയോജനം?’ ശബരിമലയിലെ അസാധാരണ തിരക്കില്‍ ഹൈക്കോടതി

ശബരിമലയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു. പറഞ്ഞതൊന്നും നടന്നില്ലല്ലോ എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ആറ് മാസം മുന്‍പ് പണികള്‍ നടക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ചോദിക്കുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്ന എത്ര സ്ഥലമാണ് മുകളിലുള്ളതെന്ന് ചോദിച്ച കോടതി 4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ…

Read More