‘ട്രംപിനൊപ്പം ക്ലിന്റണും ബിൽ ഗേറ്റ്സും’; ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കുരുക്ക്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനുണ്ടായിരുന്ന അടുത്ത ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്ത്. എപ്സ്റ്റീനൊപ്പം മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണും ബിൽ ഗേറ്റ്സുമുണ്ട്. അമേരിക്കൻ സെനറ്റിന്റെ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡമോക്രാറ്റുകൾ രണ്ടു തവണയായി പുറത്തുവിട്ട തൊണ്ണൂറിലധികം ചിത്രങ്ങളിൽ ട്രംപ്, ബിൽ ക്ലിന്റൺ, ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ, ബിൽ ഗേറ്റ്‌സ്, നടൻ വൂഡി അലൻ എന്നിവരടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങളാണ് ഉള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന കുറ്റത്തിന് ശിക്ഷ…
