ഫ്രഷ്കട്ട് സമരത്തിൽ ഒരാൾ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 32 പേർ

കോഴിക്കോട് കട്ടിപ്പാറ ഫ്രഷ്കട്ട് സമരത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സംഘർഷത്തിനിടെ പൊലീസിന് നേരെ കല്ലെറിഞ്ഞ യുവാവ് ആണ് പിടിയിലായത്. മൂലത്തുമണ്ണിൽ ഷഫീഖ് ആണ് അറസ്റ്റിലായത്. ഇതോടെ സംഘർഷുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 32 ആയി. കഴിഞ്ഞ 21നാണ് അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടിൽ സംഘർഷം ഉണ്ടായത്. മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘർഷം.

അതേസമയം ഒളിവിലുള്ള സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ അടക്കമുള്ളവരെ ഇപ്പോഴും പിടികൂടാൻ പൊലീസിന് ആയിട്ടില്ല.ഇവർക്കായ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതെ സമയം സമരസമിതി ചെയർമാൻ ആയിട്ടുള്ള ബാബു കുടുക്കിൽ ഇത്തവണ UDF സ്ഥാനാർത്ഥിയാണ്.ഇയാൾക്കായി പ്രചാരണ രംഗത്ത് ഉള്ളത് സമരസമിതി പ്രവർത്തകരാണ്.