Headlines

Webdesk

ശബരിമല സ്വര്‍ണക്കൊള്ള: ‘അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേക്കും എത്തണം’; കെ മുരളീധരന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല, ദേവസ്വംമന്ത്രി വി എന്‍ വാസവനിലേക്കും അന്വേഷണം എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എ പത്മകുമാറിന് പിന്നില്‍ സിപിഐഎം ആണെന്നും കെ മുരളീധരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും മാത്രമായിട്ട് ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ് ബോര്‍ഡ് അംഗങ്ങളും പ്രസിഡന്റുമൊക്കെ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വിശദമായി അന്വേഷിക്കണം. അന്വേഷണം മന്ത്രിമാരിലേക്കും മുന്‍മന്ത്രിമാരിലേക്കും നീങ്ങണം. പത്മകുമാറൊക്കെ ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്തുവെങ്കില്‍ പാര്‍ട്ടി അറിഞ്ഞു…

Read More

വിജയുടെ യാത്ര വൈകും; തീയതി മാറ്റണമെന്ന് സേലം പൊലിസ്; ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ല

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ സംസ്ഥാന പര്യടനം ഇനിയും വൈകും. ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച സേലത്തെ പൊതുയോഗത്തിന്റെ തീയതി മാറ്റണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. നാലിന് കാര്‍ത്തിക ദീപം നടക്കുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്. കരൂര്‍ ദുരന്തത്തിന് ശേഷം നിര്‍ത്തിവെച്ച സംസ്ഥാന പര്യടനം ഡിസംബര്‍ നാലിന് സേലത്ത് നിന്ന് തുടങ്ങാനായിരുന്നു ടിവികെയുടെ പദ്ധതി. ഇതിനായി സേലം പൊലിസില്‍ അപേക്ഷയും നല്‍കി. സേലത്തെ മൂന്ന് ഗ്രൗണ്ടുകളില്‍ ഏതിലെങ്കിലും അനുമതി നല്‍കണമെന്നായിരുന്നു ടിവികെയുടെ അപേക്ഷ. എന്നാല്‍, നാലിന് കാര്‍ത്തിക…

Read More

നാല് വയസുകാരി ബസ് കയറി മരിച്ച സംഭവം: സ്‌കൂളിന് വീഴ്ചയെന്ന് കണ്ടെത്തല്‍; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ നാലു വയസ്സുകാരി ബസ് കയറി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍ അധികൃതരുടെ വീഴ്ചയാണ് അപകടകാരണം എന്നാണ് കണ്ടെത്തല്‍ സേഫ്റ്റി പ്രോട്ടോകോള്‍ വാഴ്‌ത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്‌കൂള്‍ പാലിച്ചിട്ടില്ല എന്നാണ് ബാലാവകാശ കമ്മീഷന്റെ കണ്ടത്തല്‍. പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹെയ്‌സല്‍ ബെന്‍ മരിച്ചത് യാദൃശ്ചിക സംഭവമായി കാണാന്‍ കഴിയില്ല. ബസ് നിര്‍ത്തി കുട്ടികള്‍ ക്ലാസ് റൂമില്‍ കയറുന്നത് വരെ ബസ് മുന്നോട്ടെടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചു….

Read More

മെക്‌സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ്

മെക്‌സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് 2025. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് കിരീടമണിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ വിജയി വിക്ടോറിയ ക്‌ജെര്‍ ആണ് ഫാത്തിമയെ കിരീടം അണിയിച്ചത്. സ്‌നേഹത്തിന്റെ ശക്തി എന്നതായിരുന്നു ഈ വര്‍ഷത്തെ ചടങ്ങിന്റെ പ്രമേയം. 121 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്. സൗദി അറേബ്യ, പലസ്തീന്‍, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ മത്സരാര്‍ഥികള്‍ എത്തിയിരുന്നു. 74-ാം മിസ് യൂണിവേഴ്‌സ് കിരീടമാണ് ഫാത്തിമ ബോഷ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയെ…

Read More

ഭൂകമ്പം; ബംഗ്ലാദേശും അയര്‍ലന്‍ഡും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി,തീവ്രത രേഖപ്പെടുത്തിയത് 5.7

ക്രിക്കറ്റില്‍ ഇത്തരമൊരു പ്രതിസന്ധി ഇതിന് മുന്‍പ് നേരിട്ടുണ്ടോ എന്നറിയില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ധാക്കയിലെ മിര്‍പൂരിലെ ഷേര്‍ ഇ-ബംഗ്ലാ ദേശീയ സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി. രാവിലെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇതോടെ കളിക്കാരും അമ്പയര്‍മാരും സുരക്ഷയ്ക്കായി മത്സരം താല്‍ക്കാലികമായി നിര്‍ത്തി. ഈ സമയം രണ്ടാം ഇന്നിങ്‌സില്‍ 55 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സുമായി അയര്‍ലന്‍ഡ് താരങ്ങളായിരുന്നു ക്രീസിലുണ്ടായിരുന്നത്. ക്രിക്കറ്റ് അയര്‍ലന്‍ഡ് എന്ന എക്‌സ് പേജിലൂടെയാണ് വിവരം…

Read More

അനധികൃത സ്വത്ത് സമ്പാദന കേസ്; എം ആര്‍ അജിത് കുമാറിന് ആശ്വാസം, തുടരന്വേഷണമില്ല, വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണം. ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ…

Read More

ബെം​ഗളൂരു കവർച്ചാക്കേസ്: ചെന്നൈയിലേക്ക് കടത്തിയ പണം കണ്ടെത്തി; കവർച്ച ആസൂത്രണം ചെയ്തത് പൊലീസ് കോൺസ്റ്റബിൾ

ബെം​ഗളൂരു: ബെം​ഗളൂരു കവർച്ചാക്കേസിലെ പണം കണ്ടെത്തി ബെം​ഗളൂരു പൊലീസ്. എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന പണമായിരുന്നു കവർച്ച ചെയ്തത്. ചെന്നൈയിൽ നിന്നാണ് പണം കണ്ടെത്തിയത്. ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന് ചെന്നൈയിലേക്ക് പണം കടത്തുകയായിരുന്നു. അഞ്ച് പേരടങ്ങുന്നതാണ് കവർച്ച സംഘമെന്ന് ബെം​ഗളൂരു പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഗോവിന്ദപുര സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളായ അപ്പണ്ണ നായക് ആണ് അറസ്റ്റിലായത്. കവർച്ച ആസൂത്രണം ചെയ്തതിന് പിന്നിൽ ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തൽ. എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി രൂപയാണ് കൊള്ളയടിച്ചത്. സ്വകാര്യ…

Read More

‘ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് പത്മകുമാര്‍’; റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ പത്മകുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നടപടിക്രമം മറികടന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചു. സ്വര്‍ണപ്പാളികള്‍ പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയ്ക്ക് ജീവനക്കാരുടെ മേല്‍ നിയന്ത്രണം ഉണ്ടായിരിക്കെ, മരാമത്ത് പ്രൊസീജര്‍ മറികടന്ന് ക്ഷേത്രമുതലുകള്‍ മരാമത്തിനായി ക്ഷേത്ര പരിസരത്തിന് പുറത്ത് കൊണ്ടുപോകാന്‍ പാടില്ല എന്ന് ദേവസ്വം മാനുവലില്‍ വ്യവസ്ഥ ഉണ്ടായിരുന്നിട്ടും, ആയത്…

Read More

നെടുമ്പാശേരി അവയവ മാഫിയ ചൂഷണം ചെയ്തത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ; പണം നല്‍കി പ്രലോഭിപ്പിച്ച് ഇറാനിലേക്ക് കൊണ്ടുപോകും

നെടുമ്പാശേരി അവയവക്കടത്തുമായി ബന്ധപ്പെട്ട നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളെ ട്രാപ്പ് ചെയ്ത് ഇറാനിലെത്തിച്ചാണ് ചൂഷണം ചെയ്തതെന്ന് എന്‍ഐഎ കണ്ടെത്തി. അവയവക്കടത്തിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയായി മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പണം നല്‍കി പ്രലോഭിപ്പിച്ചും പിന്നെ ഇവരെ ഭീഷണിപ്പെടുത്തി ഇറാനിലെത്തിച്ചുമാണ് അവയവക്കടത്ത് സംഘം പണമുണ്ടാക്കുന്നതെന്നാണ് എന്‍ഐഎയുടെ നടുക്കുന്ന കണ്ടെത്തല്‍. വൃക്ക തട്ടിയെടുക്കാനാണ് ആളുകളെ ഇത്തരത്തില്‍ ഇറാനിലെത്തിച്ചത്. സ്‌റ്റെമ്മ ക്ലബ്ബ് എന്ന അക്കൗണ്ടിലേക്കാണ് പണം എത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് കേസിലെ ഒന്നാം…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും. ‘ട്രാന്‍സ്ഷിപ്മെന്റി’നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. വിഷിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്. റിങ് റോഡ് അടക്കം നിര്‍മിച്ചുകൊണ്ട് അനുമതിക്കായി കാത്തിരിക്കുന്ന ഘടത്തിലാണ് വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു.

Read More