Headlines

Webdesk

വീണ്ടും ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വില ഉയര്‍ന്നു

സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ചയാണുള്ളത്. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വീതവും കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11410 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത് ഒരാഴ്ചയ്ക്കിടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 3200 രൂപയോളമാണ് ഇടിഞ്ഞിരുന്നത്. രാജ്യാന്തര തലത്തിലും സ്വര്‍ണവില ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില കൂടിയും കുറഞ്ഞുമാണ്. ലോകത്തെ ഏറ്റവും വലിയ…

Read More

വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത വിഎം വിനുവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം: വീഴ്ചയില്‍ തത്ക്കാലം അച്ചടക്ക നടപടി വേണ്ടെന്ന് കോണ്‍ഗ്രസില്‍ തീരുമാനം

സംവിധായകന്‍ വി എം വിനുവിന് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി ഉടനുണ്ടാകില്ല. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലാണ് തീരുമാനം. വി എം വിനുവിന് വോട്ടില്ലാത്ത സാഹചര്യമുണ്ടായതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് കൗണ്‍സിലര്‍ രാജേഷിന് സംഭവിച്ച വീഴ്ചയാണെന്നും ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നും കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിരുന്നു. രാജേഷില്‍ നിന്ന് രാജി എഴുതി വാങ്ങിയതായി ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ കമ്മിറ്റിയില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കേണ്ടെന്ന് മുതിര്‍ന്ന…

Read More

റഷ്യ- യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യറാണെന്ന് വ്‌ളോദിമിര്‍ സെലന്‍സ്‌കി. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. പാക്കേജ് അംഗീകരിച്ചാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രൈന് പിന്മാറേണ്ടി വരും എന്നുള്‍പ്പെടെ അഭ്യൂഹങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് സെലന്‍സ്‌കിയുടെ ഈ സുപ്രധാന പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. റഷ്യക്കും യുക്രെയിനും ഒരു പോലെ പ്രയോജനമുള്ള പാക്കേജാണിതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാല്‍ നാറ്റോ അംഗത്വത്തിനൊപ്പം സൈന്യത്തിന്റെ വലുപ്പത്തിലും കിഴക്കന്‍ യുക്രൈനിലെ…

Read More

സ്മൃതി മന്ദാനക്കും പാലാഷ് മുശാലിനും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെയും പ്രതിശ്രുത വരനും സംഗീതസംവിധായകനുമായ പാലാഷ് മുശാലിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കത്തില്‍ രണ്ട് കുടുംബങ്ങളെയും ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി ഇരുവരെയും ഹൃദ്യമായി അഭിനന്ദിക്കുന്നതായും പറഞ്ഞു. ദമ്പതികളുടെ യാത്ര പരസ്പര വിശ്വാസം, പിന്തുണ, ഐക്യം എന്നിവയില്‍ അധിഷ്ഠിതമായി ഒരുമിച്ച് മുന്നേറാന്‍ കഴിയട്ടെയെന്നും നരേന്ദ്രമോദി തന്റെ ആശംസ കുറിപ്പില്‍ സൂചിപ്പിച്ചു. 2025 നവംബര്‍ 23 ന് വിവാഹം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാല്‍ ദമ്പതികള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.

Read More

വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതില്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടെന്ന് ആക്ഷേപം

ടിസി നമ്പറില്‍ വൈഷ്ണ താമസമില്ല എന്നുള്ളത് ചൂണ്ടിക്കാട്ടിയാണ് ധനേഷ് നഗരസഭയില്‍ പരാതി നല്‍കിയത്. ഇതില്‍ മേയറുടെ ഓഫീസ് ഇടപെട്ടു എന്നുള്ളതാണ് ഉയര്‍ന്നുവരുന്ന ആരോപണം. മേയറുടെ ഓഫീസിലെ പരാതി പരിഹാര സെല്ലിലെ സ്റ്റാഫുകള്‍ നേരിട്ട് സുധാ ഭവനെന്ന് പറയുന്ന ആ വീട്ടിലെത്തി അന്വേഷണം നടത്തി അവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിച്ചു എന്നുള്ളതാണ് വിവരം. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. മേയറുടെ ഓഫീസ് ഇതില്‍ ഇടപെടേണ്ടുന്ന ആവശ്യം ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ഉയര്‍ന്നുവരുന്ന ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ യുഡി ക്ലര്‍ക്ക്…

Read More

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: അന്വേഷണം ദക്ഷിണേന്ത്യയിലേക്കും; ബെംഗളൂരു സ്വദേശിയായ എഞ്ചിനീയര്‍ സാക്കിര്‍ ഉസ്താദിന് പങ്കെന്ന് സൂചന

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യയിലേക്കും. 2022ലെ കോയമ്പത്തൂരില്‍ നടന്ന ബോംബ് സ്‌ഫോടനം, മാംഗളൂരുവിലെ ഓട്ടോറിക്ഷ സ്‌ഫോടനം എന്നിവയ്ക്ക് പിന്നില്‍ ഒരേ സംഘമാണെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സംശയം. 2024ലെ ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനത്തിന് പിന്നിലും ഒരേ ഭീകരര്‍ തന്നെയെന്നാണ് സംശയം. ബെംഗളൂരു സ്വദേശി ഫൈസല്‍ എന്ന സാക്കിര്‍ ഉസ്താദിന് ഈ ആക്രമണവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. മേല്‍പ്പറഞ്ഞ സ്‌ഫോടനങ്ങള്‍ക്കും ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിനും സമാനതകള്‍ ധാരാളമുണ്ടെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന്…

Read More

കലഹത്തില്‍ നിന്ന് കൂടിക്കാഴ്ചയിലേക്ക്; ഡോണള്‍ഡ് ട്രംപ്-സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്

വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപ്-സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്. ജനങ്ങളുടെ സുരക്ഷയും സാമ്പത്തികാവസ്ഥയും ചര്‍ച്ച ചെയ്യുമെന്ന് നിയുക്ത മേയര്‍. ന്യൂയോര്‍ക്ക് നഗരത്തിലെ താങ്ങാനാകാത്ത വില പ്രതിസന്ധിയും ചര്‍ച്ചയാക്കും. നിശിത വിമര്‍ശകരുമായിപ്പോലും ഇടപഴകാനുള്ള ട്രംപിന്റെ സന്നദ്ധതയാണ് കൂടിക്കാഴ്ചയിലൂടെ വെളിവാകുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് പ്രതികരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയുടെ കമ്യൂണിസ്റ്റ് മേയര്‍ സൊഹ്‌റാന്‍ ക്വാമെ മംദാനി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമമായ ട്യൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. താന്‍ ഇതിന് സമ്മതിച്ചതായും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ട്രംപ്…

Read More

പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന്റെ വീട്ടിലും റെയ്ഡ്. കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നീക്കം. മലപ്പുറത്തെ പത്തിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നതായാണ് വിവരം. കൊച്ചിയിലെ ഇഡി യൂണിറ്റ് ടു ആണ് റെയ്ഡ് നടത്തുന്നത്. അന്‍വറിന്റെ പാര്‍ട്‌ണേഴ്‌സ്, ഡ്രൈവര്‍, എന്നിവര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) ഉദ്യോഗസ്ഥരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. കെഎഫ്‌സിയില്‍ നിന്ന് 12 കോടിയോളം…

Read More

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും; പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഐഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിന്റുമായ എ പത്മകുമാറിന്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. പാര്‍ട്ടി ഉന്നത നേതൃത്വവുമായി അടുത്തബന്ധമുള്ള പത്മകുമാറിന്റെ അറസ്റ്റ് പ്രതിപക്ഷവും ബിജെപിയും പ്രചാരണ വിഷയമാക്കും. പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വര്‍ണക്കൊള്ള തിരിച്ചടിയാകില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഐഎം. ആദ്യഘട്ടത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ദേവസ്വം ജീവനക്കാരെയും ചുറ്റിപ്പറ്റി വളര്‍ന്ന കേസ് സിപിഐഎം ബന്ധമുള്ള എന്‍. വാസു അറസ്റ്റ് ചെയ്യപ്പെട്ടതോടെ തിരഞ്ഞെടുപ്പ് വിഷയമായി മാറി. പത്മകുമാറിന്റെ അറസ്റ്റോടെ ശബരിമല സ്വര്‍ണ്ണകൊള്ള തദ്ദേശ…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഇന്നലെ വരെ 95,369 പത്രികകളാണ് സംസ്ഥാനത്താകമാനം ലഭിച്ചത്. അവസാന ദിവസമായ ഇന്നും മുന്നണികള്‍ പത്രിക സമര്‍പ്പിക്കും അതേസമയം, കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍…

Read More