Headlines

Webdesk

കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ സാക്ഷിക്ക് ഭീഷണി; SDPI പ്രവർത്തകനെതിരെ കേസ്

കനകമല ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ എൻഐഎ സാക്ഷിയ്ക്കെതിരെ ഭീഷണി. കോഴിക്കോട് കൂളിമാട് സ്വദേശി ഫയാസിനെ ഭീഷണിപെടുത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഇപ്പോൾ എസ്ഡിപിഐ പ്രവർത്തകനുമായ ഫസൽ റഹ്മാനെതിരെ ആണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളാണ് പൊലീസ് ഇട്ടത്. ഫയാസിനെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്ന ഫസൽ റഹ്മാൻ ഇപ്പോഴും ഐെസ് ആശയത്തിന് അനുകൂലിയാണ് എന്ന് പൊലീസ് കണ്ടെത്തി. രാജ്യത്തെ ഞെട്ടിച്ച ഐഎസ് റിക്രൂട്ട്‌മെന്റ് ക്യാമ്പ് കേസാണ് കനകമല കേസ്. കണ്ണൂര്‍ ജില്ലയിലെ കനകമല കേന്ദ്രീകരിച്ച് തീവ്രവാദ…

Read More

‘വീട് ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയായി; ഇവിടെ സുരക്ഷിതമല്ലതായി’; ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണമെന്ന് നാട്ടുകാർ

ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രോക്ഷവുമായി പ്രദേശവാസികൾ. വീട് ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയായെന്നും സുരക്ഷയില്ലെന്നും പ്രദേശവാസി ഷൈജു പറയുന്നു. ഉത്തരവാദിത്തപ്പെട്ടവർ ഇടപ്പെട്ട് ഇവിടെ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലതത്തേക്ക് മാറ്റിപാർപ്പിക്കാനുള്ള സംവിധാനം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ദേശീയപാത നിർമാണം തുടങ്ങിയതു മുതൽ പ്രശ്നങ്ങളുണ്ടായിരുന്നതായി ഷൈജു ട്വന്റിഫോറിനോട് പറഞ്ഞു. 40 കുടുംബങ്ങൾക്ക് മുകളിൽ പ്രദേശത്ത് താമസിക്കുന്നുണ്ട്. സുരക്ഷിതമായി ജീവിക്കാൻ എന്തെങ്കിലും സംവിധാനം വേണമെന്നാണ് ഷൈജു പറയുന്നത്. മണ്ണെടുത്തുകൊണ്ടിരുന്നപ്പോഴേ മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെന്ന് അപകടത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ട പ്രദേശവാസി പറയുന്നു….

Read More

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2.84 കോടി വോട്ടര്‍മാര്‍

ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിനുപുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂര്‍…

Read More

അടിമാലി മണ്ണിടിച്ചില്‍; രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു; ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു. ഒമ്പത് വീടുകൾക്ക് മുകളിലേക്കാണ് മണ്ണി ഇടിഞ്ഞുവീണത്. ഇന്നലെ രാത്രി പത്തരയോടെയാണ് മണ്ണിടിഞ്ഞത്. 40 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും വീടുകളിലേക്കും പതിക്കുകയായിരുന്നു. വീട് തകർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽപ്പെട്ട ബിജു മരിച്ചു. ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർ‌ത്തനത്തിനൊടുവിലാണ് ബിജുവിനെയും ഭാര്യ സന്ധ്യയെയും പുറത്തെടുത്തത്. സന്ധ്യയെയാണ് ആദ്യം പുറത്തെടുത്തത്. ​ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ എറണാകും രാജ​ഗിരി ആശുപത്രിയിലേക്ക് മാറ്റി. ബിജുവിനെ പുറത്തെത്തിച്ചെങ്കിലും…

Read More

അടിമാലി മണ്ണിടിച്ചിൽ; ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയെന്ന് നാട്ടുകാർ; സംരക്ഷണഭിത്തി ഉൾപ്പെടെ താഴേക്ക് പതിച്ചു

ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പരാതിയുമായി നാട്ടുകാർ. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വ്യാപകമായി മണ്ണ് എടുത്തിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയത നാട്ടുകാർ നേരത്തെ മുതൽ ഉന്നയിച്ചിരുന്നു. മണ്ണിന്റെ ഘടന മനസിലാക്കാതെയായിരുന്നു നിർമാണ കമ്പനി വ്യാപകമായി മണ്ണ് എടുത്ത് മാറ്റിയിരുന്നത്. നിബന്ധനകൾ പാലിക്കാതെയായിരുന്നു മണ്ണ് എടുത്ത് മാറ്റിയിരുന്നു. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് പ്രഥമിദൃഷ്ട്യ മനസിലാകുന്ന ഇടങ്ങളിലും മണ്ണ് എടുത്ത് മാറ്റിയിരുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടായിരുന്നു…

Read More

അടിമാലി മണ്ണിടിച്ചില്‍; വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം; സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റി

ഇടുക്കി അടിമാലിക്കടുത്ത് കൂമന്‍ പാറയില്‍ മണ്ണിടിഞ്ഞ് വീണ് വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം. എന്‍ഡിആര്‍എഫും ഫയര്‍ഫോഴും നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിജുവിനെ പുറത്തെത്തിച്ചത്. നേരത്തെ, ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചിരുന്നു. ഇവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദമ്പതികളെ പുറത്തെടുക്കാന്‍ അഗ്‌നിരക്ഷാ സേനയും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്ന് നടത്തിയത് മണിക്കൂറുകള്‍ നീണ്ട ദുഷ്‌കര രക്ഷാപ്രവര്‍ത്തനമായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് ഇടുക്കി അടിമാലിയിലെ ലക്ഷം വീട് ഉന്നതിയിലെ ഇരുപതോളം വീടുകള്‍ക്കു മുകളിലേക്ക് നാല്‍പത് അടി ഉയരമുള്ള മണ്‍ തിട്ട…

Read More

അടിമാലി മണ്ണിടിച്ചില്‍; വീടിനുള്ളില്‍ കുടുങ്ങിയ സന്ധ്യയെ പുറത്തെത്തിച്ചു

കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ സന്ധ്യയെ പുറത്തെത്തിച്ചു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സുമടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോണ്‍ക്രീറ്റ് പാളികള്‍ ജാക്കി ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സന്ധ്യയുടെ കാലിന് ഗുരുതര പരുക്കുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് മാറ്റും. കുടുങ്ങിക്കിടക്കുന്ന ബിജുവിനോടും സന്ധ്യയോടും രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. ഇരുവരുടെയും ശരീരം കുടുങ്ങിക്കിടക്കുന്നതായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. സന്ധ്യയുടെ ഭര്‍ത്താവ് ബിജു…

Read More

ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ, കുടുംബം മണ്ണിനിടയില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം നടക്കുന്നു

ഇടുക്കി: ഇടുക്കി അടിമാലിക്ക് സമീപം കൂമ്പൻ പാറയിലെ ദേശീയ പാതയിൽ മണ്ണിടിച്ചിൽ. അപകടാവസ്ഥയിൽ ഉണ്ടായിരുന്ന മണ്ണ് താഴേക്ക് പതിക്കുകയായിരുന്നു. ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം. ബിജു എന്നയാളും ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്. പൊലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തേക് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. സന്ധ്യയുമായി ഫോണില്‍ ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട് എന്നാണ് വിവരം. വീടിന്‍റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഎഴുകയായിരുന്നു. ഇവര്‍ വീടിന്‍റെ ഹോളിലാണ് കുടുങ്ങിക്കിടക്കുന്നത്. വീടിന്‍റെ കോണ്‍ഗ്രീറ്റ് നീക്കി ഇരുവരേയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്….

Read More

ആളിയാര്‍ ഡാമിന് താഴെ തമിഴ്‌നാടിന്റെ പുതിയ ഡാം; ചിറ്റൂര്‍ പുഴയിലേക്കുള്ള ഒഴുക്ക് നിലയ്ക്കുമെന്ന് ആശങ്ക; നിയമനടപടിക്ക് ഒരുങ്ങി കേരളം

പൊള്ളാച്ചിയിലെ ആളിയാര്‍ ഡാമിന് താഴെ തമിഴ്‌നാടിന്റെ പുതിയ ഡാം. തമിഴ്‌നാട് ബജറ്റിലാണ് പ്രഖ്യാപനം. നടപടി വേഗത്തിലാക്കാന്‍ തമിഴ്‌നാടിന്റെ തീരുമാനം. 11,000 കോടിരൂപ ചിലവിലാണ് പദ്ധതി. ചിറ്റൂര്‍ പുഴയിലേക്കുള്ള ഒഴുക്ക് നിലയ്ക്കുമെന്ന് കേരളത്തിന് ആശങ്ക. നിയമനടപടിക്ക് ഒരുങ്ങി കേരളം. തമിഴ്‌നാട് എപ്പോഴും കരാര്‍ ലംഘിക്കുകയാണെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. അണ്‍കണ്‍ട്രോള്‍ഡ് ഫ്‌ളഡ് വാട്ടറും കരാര്‍ പ്രകാരം നമുക്ക് കിട്ടേണ്ടതാണ്. അതും തടഞ്ഞ് അവരെടുക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ ഭാരതപ്പുഴ പുഴ അല്ലാത്തൊരു സ്ഥിതിയിലെത്തും. അത് വെറും പറമ്പാകും. നിയമപരമായ നടപടയെടുക്കാന്‍…

Read More

ജി സുധാകരനെതിരായ സൈബർ ആക്രമണം, കേസെടുത്ത് പോലിസ്

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ജി സുധാകരൻ അയച്ചതെന്ന പേരിൽ ഒരു കവിത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ ജി സുധാകരൻ അമ്പലപ്പുഴ DySP യ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജി. സുധാകരൻ തൻ്റെ പേരിൽ വ്യാജ അശ്ലീല കവിത പ്രചരിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇത് തന്നെ അപമാനിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൈബർ പൊലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും…

Read More