Headlines

Webdesk

എലാമ്പ്രയിൽ സർക്കാർ എൽ പി സ്കൂളുകൾ സ്ഥാപിക്കണം; സംസ്ഥാനത്തിന് കർശന നിർദേശവുമായി സുപ്രീംകോടതി

വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം സ്‌കൂളുകൾ ഇല്ലാത്തിടത്ത് സ്‌കൂളുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നിർദേശം. മഞ്ചേരിയിലെ എലാമ്പ്രയിൽ അടിയന്തരമായി സർക്കാർ എൽ പി സ്കൂൾ സ്ഥാപിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. സ്വന്തം കെട്ടിടം ഇല്ലെങ്കിൽ വാടകയ്ക്ക് കെട്ടിടമെടുത്ത് മൂന്ന് മാസത്തിനുള്ളിൽ സ്കൂൾ ആരംഭിക്കണം എന്നാണ് ഉത്തരവ്. സ്ഥിരം അധ്യാപകർ വരുന്നത് വരെ വിരമിച്ച അധ്യാപകരെ നിയമിക്കാം. എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ് വന്നിരിക്കുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ…

Read More

എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വത സ്‌ഫോടനം: കരിമേഘപടലങ്ങള്‍ ഇന്ത്യയില്‍ നിന്നൊഴിയുന്നു

എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റെ ആശങ്കകള്‍ ഇന്ത്യയില്‍ നിന്നും അകലുന്നു. ചാര മേഘങ്ങള്‍ ചൈനയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കരിമേഘ പടലം ഉത്തരേന്ത്യയിലേക്ക് എത്തിയതിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഡല്‍ഹിയിലെവായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ചാര മേഘങ്ങള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആശ്വാസ വാര്‍ത്ത വന്നിരിക്കുന്നത്. 12,000 വര്‍ഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അന്തരീക്ഷത്തിലേക്കുയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടല്‍ കടന്ന്…

Read More

‘SIR ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ല; ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി’; മന്ത്രി വി ശിവൻകുട്ടി

എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സ്കൂൾ വിദ്യാർത്ഥികളെ വളണ്ടിയേഴ്സ് ആയി ആവശ്യപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്കൂളുകൾക്ക് കത്തയച്ചിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയിൽ ഒരു കാരണവശാലും കുട്ടികളുടെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കുട്ടികളെ മറ്റു പരിപാടികൾക്ക് വിളിച്ചു കൊണ്ടു…

Read More

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഡോ. ടി എം തോമസ് ഐസക്കും ജി സുധാകരനെ സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ സമര ഡയറക്ടറി സമ്മാനിച്ചാണ് തോമസ് ഐസക്ക് മടങ്ങിയത്. പരുക്ക് ഭേദമായതോടെ ജി സുധാകരന്‍ നാളെ ആശുപത്രി വിടും. രണ്ട് മാസം വിശ്രമത്തിലായിരിക്കും. ശുചിമുറിയില്‍ കാല്‍വഴുതി വീണാണ് പരുക്കേറ്റത്. ശനിയാഴ്ച രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരുക്കേല്‍ക്കുകയും സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ജി സുധാകരന്‍ തന്നെയാണ്…

Read More

‘ഭക്തർക്ക് ഇനിമുതൽ കേരളീയ സദ്യ നൽകും, ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം’: തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റം. ഭക്തർക്ക് കേരളീയ സദ്യ നൽകും. പപ്പടവും പായസവുമടക്കം സദ്യ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഭക്തരുടെ പണമാണ്. അതിൽ നല്ല ഭക്ഷണം നൽകണം. നാളെ മറ്റന്നാളോ പുതിയ ഭക്ഷണമെനു നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയം. അജണ്ട വെച്ചുള്ള ആദ്യ ഔദ്യോഗിക യോഗം നടന്നു. ശബരിമലയിലെ കാര്യങ്ങൾ അവലോകനം ചെയ്തു. പൊലീസും ദേവസ്വവുമായുള്ള ഏകീകരണം മെച്ചപ്പെട്ടു. എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് നൽകാൻ…

Read More

കൊച്ചി ബിജെപിയിൽ പൊട്ടിത്തെറി; ശ്യാമള.എസ്.പ്രഭു BJP യിൽ നിന്ന് രാജിവെച്ചു

ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോർപ്പറേഷനിൽ തുടർച്ചയായി 32 വർഷം കൗൺസിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയിൽ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് ശ്യാമള എസ് പ്രഭു പ്രതികരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്. ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള പ്രഖ്യാപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് ഉണ്ടാകുമായിരുന്നു. എന്നാൽ…

Read More

നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്

ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധി ഡിസംബര്‍ എട്ടിന്. ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ പോകുന്നത്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു. കേസിലെ 9 പ്രതികളും ഡിസംബര്‍ എട്ടിന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. 2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍…

Read More

യുഡിഫിന്റെ ആശയ നേതൃത്വം ആയി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാറി, ഇടതുപക്ഷം ഇവരുമായി ഒരു നീക്കുപോക്കും നടത്തുന്നില്ല’: എം വി ഗോവിന്ദൻ

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അവസാനിച്ചു. ശബരിമല അയ്യപ്പൻറെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. സിപിഐഎമ്മിൽ ആർക്കെങ്കിലും പങ്ക് ഉണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നടന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. പത്മകുമാർ വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ച ആയിട്ടില്ല. പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ആർക്കും ഒരു സംരക്ഷണവും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെനെതിരെ പരാതി നൽകാത്തത് കൊണ്ടാണ് ജയിലിൽ ആകാത്തത്. ഇത് ആദ്യത്തെ വിഷയം അല്ലല്ലോ….

Read More

‘അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല’ ; തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ ബിഎൽഒമാർ

അമിതമായ ജോലി ഭാരം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ ബിഎല്‍ഒമാര്‍. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കിയത്. ആരുടെയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരും തങ്ങള്‍ക്കെതിരെ നീങ്ങുമെന്ന് ആശങ്കയുണ്ടെന്നും ബിഎല്‍ഒമാര്‍ ഹർജിയിൽ പറഞ്ഞു. അശാസ്ത്രീയമായ രീതിയിലാണ് ഫോം വിതരണം നടത്തുന്നത് ജോലി സമ്മര്‍ദം കൂടുതലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥ ഉണ്ട്. തിടുക്കപ്പെട്ട് ഈ ജോലികൾ ചെയ്തുകഴിഞ്ഞാൽ പല വോട്ടർമാരുടെയും വിവരങ്ങൾ ചേർക്കപ്പെടാതെ പോകും പിന്നീട്…

Read More

ശബരിമല സ്വർണക്കൊള്ളയിൽ CPIM എന്ത് നടപടി എടുത്തു?, രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് ഉചിതമായ നടപടി സ്വീകരിച്ചു: ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. കൂടുതൽ നടപടി വേണമെങ്കിൽ പാർട്ടി നേതൃത്വവും കൂടി ആലോചിച്ച് തീരുമാനിക്കും. കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ടതുണ്ടെങ്കിൽ പാർട്ടി കൂടി ആലോചിച്ച് തീരുമാനിക്കും. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ CPIM എന്ത് നടപടി സ്വീകരിച്ചു. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയോ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം, ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി ചെയ്തു. കൂടുതൽ പ്രതികരിക്കാനില്ല. ഇനി കൂടുതൽ കാര്യങ്ങൾ പാർട്ടി ചെയ്യേണ്ടതില്ല. ഇനി…

Read More