വിശ്വാസമാണ് നല്ലപ്രവർത്തിയുടെ ആധാരം, മതസൗഹാർദമാണ് ടിവികെയുടെ മുഖമുദ്ര’ ; വിജയ്
വിശ്വാസമാണ് നല്ലപ്രവർത്തിയുടെ ആധാരമെന്ന് ടിവികെ അധ്യക്ഷൻ വിജയ്. വിശ്വാസമുണ്ടെങ്കിൽ ആത്മവിശ്വാസം വർധിപ്പിക്കും. ആത്മവിശ്വാസം ഉണ്ടെങ്കിൽ എല്ലാം നടക്കുമെന്നും ടിവികെയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് വിജയ് പറഞ്ഞു. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും നേരിടാം. മതസൗഹാർദമാണ് ടിവികെയുടെ മുഖമുദ്ര. ഒരു നക്ഷത്രം പിറക്കും, ആ നക്ഷത്രം നമ്മളെ വഴി നടത്തുമെന്നും വിജയ് പറഞ്ഞു. മഹാബലിപുരത്തെ ടിവികെ ക്രിസ്‌മസ് ആഘോഷവേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയ്. അതേസമയം തമിഴ്നാടിന് പുറമെ കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാൻ തമിഴ്നാട് വെട്രി കഴകം നീക്കം….
