Headlines

Webdesk

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അറിവോടെ; മന്ത്രി വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ എടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. രാഹുലിനെതിരെ ഒരു പരാതി കൂടി ഉയർന്നിരിക്കുകയാണ്. രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ ഒളിവ് ജീവിതം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ്. ഇപ്പോഴും കോൺഗ്രസിലെ ചില നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്നു വി ശിവൻകുട്ടി പറഞ്ഞു. രാഹുലിന്റെ കാര്യത്തിൽ നിലപാട് പറയേണ്ടത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളാണ്. രാഹുലിനെ പുറത്താക്കുമോ എന്ന് കെപിസിസി പ്രസിഡന്റ് പറയട്ടെയെന്നും…

Read More

രാഹുലിനെതിരായ പുതിയ പരാതി: കോൺഗ്രസ്‌ നടപടി മാതൃകാപരം, എൻ്റെ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിച്ചിട്ടില്ല: ഷാഫി പറമ്പിൽ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി. പരാതിയില്‍ കെപിസിസി നിലപാട് എടുത്തിട്ടുണ്ടെന്നും പരാതിയില്‍ കോണ്‍ഗ്രസ് അല്ല അന്വേഷണം നടത്തുന്നതെന്നും ഷാഫി പറഞ്ഞു. പാർട്ടിയുടെ തീരുമാനം ആണ് എൻ്റേതും. എൻ്റെ അടുപ്പം പാർട്ടി തീരുമാനത്തെ ബാധിച്ചിട്ടില്ല. നിയമപരമായ കാര്യങ്ങളിൽ പാർട്ടി ഇടപെടില്ല. കോൺഗ്രസിൻ്റെ നടപടി മാതൃകാപരം. സിപിഐഎം എന്ത് ചെയ്തു. ശബരിമല കൊള്ളയില്‍ ജയിലില്‍ കിടക്കുന്ന നേതാക്കള്‍ക്ക് എതിരെ സിപിഐഎം എന്ത് നടപടി എടുത്തു ? സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല കോണ്‍ഗ്രസിന്റെ…

Read More

‘ആനച്ചാലിൽ സ്കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെ’; വിനോദ കേന്ദ്രങ്ങളിൽ ഉടൻ പരിശോധന നടത്തും, ജില്ലാ കളക്ടർ

ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിംഗ് പ്രവർത്തിച്ചത് അനുമതി ഇല്ലാതെയെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. ലിസ്റ്റിൽ ഇല്ലാത്ത റൈഡിന് അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി അനുമതി കൊടുത്തിട്ടുണ്ടെങ്കിൽ വീഴ്ചയാണ്. അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ അത് ഇതുവരെ ചെയ്തിട്ടില്ല. അക്കാര്യം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് കളക്ടർ ട്വന്റിഫോറിനോട് പറഞ്ഞു. ഇത്തരത്തിലുള്ള സാഹസിക വിനോദ കേന്ദ്രങ്ങൾ നടത്തുമ്പോൾ ദുരന്ത നിവാരണ സേനയുടെ കീഴിൽ ഒരു ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചാൽ അത് ഉചിതമാകും. സാഹസിക വിനോദങ്ങൾക്ക് അനുമതി…

Read More

‘ഇത്തരമൊരു സ്ത്രീവിരുദ്ധനെ എന്നെന്നേക്കുമായി ജയിലിലടയ്ക്കണം’, രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച ഹൈക്കോടതിക്ക് അഭിനന്ദനം: ഷമ മുഹമ്മദ്‌

രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി നടപടിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്‌. കേരള ഹൈക്കോടതിക്ക് അഭിനന്ദനമെന്ന് ഷമ മുഹമ്മദ്‌. കേരള ഹൈക്കോടതിയുടെ തീരുമാനം നന്നായി എന്നും അവർ എക്‌സിൽ കുറിച്ചു. ഇത്തരമൊരു സ്ത്രീവിരുദ്ധനെ എന്നെന്നേക്കുമായി ജയിലിലടയ്ക്കണമെന്നും ഷമ മുഹമ്മദ്‌ ആവശ്യപ്പെട്ടു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ജാമ്യാപേക്ഷ…

Read More

എറണാകുളം ജില്ലാ കളക്ടറുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ടുകൾ

എറണാകുളം ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ടുകൾ. വ്യാജ വാട്സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകൾ വിദേശത്ത് നിന്നാണ് ഉപയോഗിക്കുന്നത്. പ്രിയങ്ക ജി ഐഎഎസ് എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. അക്കൗണ്ടിൽ നിന്നും പലർക്കും മെസ്സേജുകൾ ലഭിച്ചെന്ന വിവരത്തെ തുടർന്നാണ് സംഭവം കളക്ടറുടെ ശ്രദ്ധയിൽപ്പെടുന്നത്. +84 83 442 0146 എന്ന വിയറ്റ്നാം കേന്ദ്രീകരിച്ചുകൊണ്ടുള്ള നമ്പറിൽ നിന്നാണ് അക്കൗണ്ടുകൾ ഉണ്ടാക്കിയിരിക്കുന്നത്. വിഷയത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കളക്ടറുടെ നിർദേശം. ഏതെങ്കിലും വിധത്തിൽ വ്യാജ അക്കൗണ്ടുകളിൽ…

Read More

വിദേശരാജ്യങ്ങളില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്; പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

വിദേശരാജ്യങ്ങളില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്. വ്യാജ വീസ പ്രിന്റ് ചെയ്ത് നല്‍കിയാണ് തട്ടിപ്പ്. രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഓസ്‌ട്രേലിയ, ഗ്രീസ്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ജോലി നല്‍കാം എന്ന് പറഞ്ഞാണ് തട്ടിപ്പ്. കൊല്ലം സ്വദേശി അര്‍ജുന്‍, സുമ എന്നിവര്‍ക്കെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. പാസ്‌പോര്‍ട്ടില്‍ വ്യാജ വീസ പ്രിന്റ് ചെയ്ത് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് അറിയുന്നത് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും. കോടികള്‍ വെട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക നിഗമനം. പിന്നില്‍…

Read More

‘രാഹുലുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം കോണ്‍ഗ്രസ് വിച്ഛേദിച്ചു; ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി’; കെ മുരളീധരന്‍

ലൈംഗികപീഡന- ഭ്രൂണഹത്യാ കേസുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എഎല്‍എയ്‌ക്കെതിരെ കടുത്ത നടപടിക്ക് കോണ്‍ഗ്രസ്. ഇന്ന് തന്നെ തീരുമാനമെടുത്തേക്കും. രാഹുലിനെ കോണ്‍ഗ്രസ് പൂര്‍ണ്ണമായി കൈവിട്ടേക്കും. സാഹചര്യം അതീവ ഗൗരവമെന്നാണ് കെപിസിസി വിലയിരുത്തല്‍. രാഹുലിനെ ചുമക്കരുതെന്നു ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തെത്തി. പൊക്കിള്‍കൊടി ബന്ധം വിച്ഛേദിച്ചുകഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കതില്‍ ഉത്തരവാദിത്തമില്ല. എംഎല്‍എ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് സാഹചര്യമനുസരിച്ച് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. പാര്‍ട്ടി ഏല്‍പ്പിച്ചത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. അല്ലാതെ…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുമായി ബന്ധപ്പെട്ട് നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി. രാഹുലിന് കാര്‍ കൊടുത്തത് ഏത് സാഹചര്യത്തില്‍ എന്ന് ചോദിച്ചറിഞ്ഞു. രാഹുല്‍ അടുത്ത സുഹൃത്തെന്ന് നടി വ്യക്തമാക്കി. ഫോണ്‍ വഴിയാണ് വിവരങ്ങള്‍ തേടിയത്. അതേസമയം, കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് രാഹുലും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം….

Read More

ശബരിമല സ്വർണക്കൊള്ള ; എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. സ്വർണക്കടത്തിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ നൽകിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിൻ്റെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് എൻ വാസുവിൻ്റെ അഭിഭാഷകൻ്റെ വാദം. എന്നാൽ ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷൻ എൻ വാസു നൽകിയത് സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശിപാർശയാണെന്നും കോടതിയിൽ…

Read More

സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തിൽപ്പെട്ടു; 36 പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വെച്ച് ഇന്ന് പുലർച്ചെ 2 .45 അപകടത്തിൽപ്പെട്ടത്. 46 വിദ്യാർഥികളും, 4 അധ്യാപകരും ആണ് ബസിൽ ഉണ്ടായിരുന്നത്. 36 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 6 പേർക്ക് സാരമായ പരുക്കാണുള്ളത്. കൊടൈക്കനാലിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ജില്ലാ അതിർത്തിയായ നെല്ലാപ്പാറ ചൂരപ്പേട്ട…

Read More