‘കെ കരുണാകരനെ 3 മണിക്കൂര്‍ ചോദ്യം ചെയ്തു; അന്ന് കാണിക്കാത്ത സൗജന്യം എന്തിന് കടകംപള്ളിയോട്’; കെ മുരളീധരന്‍
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുന്‍മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനോട് കാണിക്കാത്ത സൗജന്യം കടകംപള്ളിയോട് കാണിക്കുന്നത് എന്തിനെന്ന് മനസിലായില്ലെന്നും കോടതി രണ്ടുതവണ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് ചോദ്യം ചെയ്യലിലേക്ക് എസ്‌ഐടി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വളരെ വൈകി ആണെങ്കിലും ഒന്ന് ചോദ്യം ചെയ്തു. ശനിയാഴ്ച ചോദ്യം ചെയ്തു എന്നാണ് പറയുന്നത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞു കാര്യങ്ങള്‍ പുറത്തു വരാന്‍. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം….
