‘പാലക്കാട്ടുകാരെ വഞ്ചിച്ചു, ഷാഫിക്ക് രാഹുൽ മാങ്കൂട്ടത്തിലിനെ നന്നായി അറിയാമായിരുന്നു’; പ്രശാന്ത് ശിവൻ
രാഹുൽ മാങ്കൂട്ടത്തിലിനെ നന്നായി അറിയാമായിരുന്നിട്ടും ഷാഫി പറമ്പിൽ പാലക്കാട്ടുകാരെ വഞ്ചിച്ചെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ട്വന്റിഫോറിനോട് .എംഎ ഷഹനാസിന്റെ പരാതി ആദ്യം അറിഞ്ഞത് ഷാഫി പറമ്പിലാണ് . സാഡ് സ്മൈലി ഇട്ട് കൊടുക്കുകയാണ് ഷാഫി ചെയ്തതെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു. അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ സഹായം നൽകുന്നത് കോൺഗ്രസ് ആണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ട്വന്റിഫോറിനോട് പറഞ്ഞു. കോൺഗ്രസ് സഹായമില്ലാതെ രാഹുലിന് എങ്ങനെ ഇത്രയും…
