Logo
live TV
Advertisement
Kerala News
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപകൽ സമരം ഇന്ന്, കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും
24 Web Desk
19 minutes ago
Google News
1 minute Read
കോഴിക്കോട് താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡിഎഫിന്റെ രാപകൽ സമരം ഇന്ന്. കോഴിക്കോട് കളക്ടറേറ്റിനു മുന്നിലാണ് സമരം. എംഎൽഎമാരായ ഐസി ബാലകൃഷ്ണന്റേയും ടി സിദ്ദിഖിന്റേയും നേതൃത്വത്തിലാണ് സമരം. യുഡിഫ് രാപകൽ സമരം എം എൻ കാരശ്ശേരിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ തമ്മിൽ ഏകോപനമില്ലെന്നും സർക്കാർ സംവിധാനങ്ങൾ തികഞ്ഞ നിസ്സംഗത കാട്ടുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു. ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോഴും ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.








