‘വയനാട്ടിലെ ദുരന്തബാധിതർക്കായുളള മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും’; മുഖ്യമന്ത്രി
വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുളള ടൗൺഷിപ്പ് നിർമ്മാണ പുരോഗതിയെക്കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതർക്കായുളള മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും. കൽപറ്റയിൽ ടൗൺഷിപ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നുവെന്നും 207 വീടുകളുടെ വാർപ്പ് പൂർത്തിയായിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ പുതുവർഷം ഒരു മഹാദുരന്തമുഖത്ത് നിന്നും സംസ്ഥാനം കരകയറി വരുന്ന സമയമായിരുന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025 ലേക്ക് കേരളം കടന്നത്….
