സിപിഐക്കെതിരായ ‘ചതിയന്‍ ചന്തു’ പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഐഎം
സിപിഐയെ പരിഹസിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചതിയന്‍ ചന്തു പരാമര്‍ശം തള്ളി സിപിഐഎം. പരാമര്‍ശത്തോട് യോജിപ്പില്ലെന്നാണ് സിപിഐഎം നിലപാട്. ഇന്നലെയാണ് സിപിഐയെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. പത്ത് കൊല്ലത്തെ ഭരണത്തിന്റെ എല്ലാ ആനുകൂല്യവും പറ്റിയിട്ട് കുറ്റംപറയുന്ന സിപിഐ ചതിയന്‍ ചന്തുവാണെന്നാണ് വെളളാപ്പളളി നടേശന്‍ കുറ്റപ്പെടുത്തിയത്. ഇടത് സര്‍ക്കാരിനോ മുന്നണിയിലെ പാര്‍ട്ടികള്‍ക്കോ മാര്‍ക്കിടാന്‍ വെളളാപ്പളളിയെ ആരും നിയോഗിച്ചിട്ടില്ലെന്ന് തിരിച്ചടിച്ച ബിനോയ് വിശ്വം ചതിയന്‍ ചന്തു പ്രയോഗം വെളളാപ്പളളിക്കാണ് ചേരുകയെന്നും മറുപടി നല്‍കി. ആഗോള…
