Headlines

Webdesk

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം. 2019നും 2025നും ഇടയില്‍ നടത്തിയ വിദേശയാത്രകളാണ് എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുള്ളത്. ഇക്കാര്യത്തില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്രബന്ധം സംശയിച്ച് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. ക്ഷേത്രങ്ങളില്‍നിന്നും മറ്റും പുരാവസ്തുക്കളും വിഗ്രഹങ്ങളും കൊള്ളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിന്റെ രീതിക്കു സമാനമായ കൊള്ളയാണ് ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ നടത്തിയതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ വിദേശയാത്രയുടെ വിവരങ്ങളില്‍…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരിൽ കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ കോർപ്പറേഷനിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പാട്ടുരാക്കൽ ഡിവിഷൻ സീറ്റിനെ ചൊല്ലി തർക്കവും രൂക്ഷമാണ്. ലാലി ജെയിംസ്, ശാരദാ മുരളീധരൻ, നിജി ജസ്റ്റിൻ, സുബി ബാബു എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് നേരിടുന്നതിൽ നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്. ഗ്രൂപ്പ് തർക്കം നിലനിൽക്കുന്നതിനാൽ മേയർ സ്ഥാനാർഥിയെ പ്രഖ്യാപിക്കണമോയെന്ന തീരുമാനം കെപിസിസിക്ക് വിട്ടു. ആകെ 56 സീറ്റിൽ കോൺഗ്രസ് മത്സരിക്കുക 52 സീറ്റുകളിൽ ആണ്. രണ്ടു സീറ്റുകളിൽ മുസ്ലിം…

Read More

ബോഡി ഷേമിംഗ് ചെയ്തില്ല, ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു; ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്‌മിങ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ ആർ.എസ് കാർത്തിക്. താൻ ബോഡി ഷേമിംഗ് ചെയ്തില്ലെന്നും തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആർഎസ് കാർത്തിക് പറയുന്നു. തൻ്റെ ചോദ്യം നടിയെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിച്ച് വീഡിയോ പുറത്ത് വിട്ടു. ‌‌‌എല്ലാവരും നടിക്ക് പിന്തുണ നൽകുന്നു. മനഃപൂർവ്വം ആയിരുന്നില്ല ഇതെന്നും യൂട്യൂബർ വീഡിയോയിൽ വിശ​ദീകരിക്കുന്നു. നേരത്തെ നടിയോ മാപ്പ് പറയില്ലെന്നായിരുന്നു യൂട്യൂബർ വ്യക്തമാക്കിയിരുന്നത്. പിന്നാലെയാണ് ഖേദ പ്രകടനവുമായി യൂട്യൂബർ രം​ഗത്തെത്തിയത്. വാർത്താ സമ്മേളനത്തിനിടെ…

Read More

നേമം സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി പരിശോധന; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

നേമം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. പണം ഇടപാട് സംബന്ധിച്ച രേഖകളും ഡിജിറ്റല്‍ തെളിവുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ബാങ്ക് മുന്‍ ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 100 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് ഇഡി കണ്ടെത്തല്‍. സിപിഐഎം ഭരിച്ച നേമം സഹകരണ ബാങ്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് എന്‍ഫോസ്മെന്റ് ഡയറക്റ്ററേറ്റ് നടപടി. ഇഡി കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയത്. ബാങ്ക് ഓഫീസില്‍ നിന്നും ഭരണസമിതി…

Read More

പേരിലെ തർക്കം തീർന്നില്ല; ഇൻഡിഗോ-മഹീന്ദ്ര മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു

ഇൻഡിഗോ എയർലൈൻസിൻ്റെ ഓപ്പറേറ്ററായ ഇൻ്റർഗ്ലോബ് ഏവിയേഷനും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈലും തമ്മിലുള്ള തർക്കത്തിൽ പരിഹാരമായില്ല. 6E എന്ന വ്യാപാര മുദ്ര ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുകമ്പനികളും തമ്മിലുള്ള തർക്കം നിലനിന്നിരുന്നത്. ഇരു കമ്പനികളും തമ്മിൽ നടത്തി വന്ന മധ്യസ്ഥ ചർച്ച ഇപ്പോൾ പരാജയപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനായില്ലെന്ന് ‍ഇരു കമ്പനികളും ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അടുത്ത വാദം കേൾക്കുന്നതിന് മുൻപായി അംഗീകരിച്ച എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികൾ സമർപ്പിക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. കേസിൽ…

Read More

‘വേണുവിനെ കിടത്തിയത് തറയിൽ; നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ല’; വിമർശിച്ച് ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു നേരിട്ട ദുരിതം തുറന്നു പറഞ്ഞ് ഡോക്ടർ ഹാരിസ് ഹസൻ. വേണുവിനെ കിടത്തിയത് തറയിൽ. പ്രാകൃതമായ നിലവാരം ആണിത്. ഒരിക്കൽ ഇത് ചൂണ്ടി കാണിച്ചതിൽ വിഷമകരമായ അവസ്ഥ ഉണ്ടായെന്നും ഡോക്ടർ ഹാരിസ് ഹസൻ പറഞ്ഞു. തറയിൽ എങ്ങനെ അണ് ഒരാളെ കിടത്തുന്നത്. ഒരാൾക്ക് എങ്ങനെ ആണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാൻ കഴിയുന്നത്. എങ്ങനെ ആധുനിക സംസ്കാരത്തിൽ തറയിൽ കിടത്തി ചികിൽസിക്കാനാകുമെന്ന് ഡോക്ടർ ഹാരിസ്…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല’; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലം എംഎൽഎയാണ്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാട്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുറ്റക്കാരൻ…

Read More

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വീണ്ടും റീല്‍സ് ചിത്രീകരണം; ജസ്‌ന സലീമിനെതിരെ കേസെടുത്തു

ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയ ജസ്‌ന സലീമിനെതിരെ കേസെടുത്തു. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് നടപടി. കലാപശ്രമം വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും നടപ്പന്തലിലും റീല്‍സ് ചിത്രീകരണം പാടില്ലെന്നതാണ് ഹൈക്കോടതി ഉത്തരവ്. അത് മറികടന്നാണ് ജസ്‌ന സലീം പടിഞ്ഞാറേ നടയിലല്‍ റീല്‍സ് ചിത്രീകരിച്ചത്. നേരത്തെ റീല്‍ ചിത്രീകരിച്ചതിന് ജസ്‌നക്കെതിരെ കേസെടുത്തിരുന്നു. മാധ്യമങ്ങള്‍ക്കടക്കം കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന മേഖലയിലായിരുന്നു വീണ്ടുമെത്തി ജെസ്ന റീല്‍ ചിത്രീകരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഗുരുവായൂര്‍ ദേവസ്വം ഔദ്യോഗികമായി പൊലീസില്‍ പരാതി നല്‍കി….

Read More

വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് കുട്ടികള്‍; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ; വിമര്‍ശനം

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ട്രെയിന്‍ യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ഥികള്‍. ഗണഗീതം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയില്‍വേ എക്‌സില്‍ പങ്കുവച്ചു. ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസിലാണ് കുട്ടികള്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടിയത്. ഇതിന്റെ വീഡിയോയാണ് റെയില്‍വേ തങ്ങളുടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. യാതൊരു മടിയുമില്ലാതെ എങ്ങനെയാണ് ഇത്തരത്തിലൊരു രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ആ സതേണ്‍ റെയില്‍വേയ്ക്ക് കഴിയുന്നതെന്ന വിമര്‍ശനമാണ് ഇപ്പോള്‍ തന്നെ എക്‌സ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഏറ്റവും…

Read More

വേണുവിന്റെ കുടുംബത്തിന് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്; 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിക്ഷ നല്‍കും

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്. വേണുവിന്റെ ഭാര്യയ്ക്കും, മക്കള്‍ക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിക്ഷ നല്‍കും. പ്രീമിയം തുക രമേശ് ചെന്നിത്തല അടയ്ക്കും. വേണുവിന്റെ കുടുംബത്തിന് ചികിത്സ നിഷേധം ഉണ്ടാകാതിരിക്കാനാണ് ഇന്‍ഷുറന്‍സ് പരിക്ഷ പ്രഖ്യാപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വേണുവിന്റെ കുടുംബത്തെ ഇന്നലെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാരിനും ആരോഗ്യ മന്ത്രിക്കുമെതികരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെല്ലാം പരിതാപകരമായ അവസ്ഥയാണെന്ന്…

Read More