‘ബിജെപി ഹിന്ദുക്കളുടെ ശത്രുക്കൾ’; തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ഡിഎംകെ
തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപ വിവാദത്തിൽ ബിജെപിയ്ക്കെതിരെ ഡിഎംകെ. ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ പറഞ്ഞു. തിരുപ്പറങ്കുണ്ട്രത്ത് കലാപത്തിന് ബിജെപി ശ്രമിച്ചു. സർക്കാർ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചതെന്നും ടി കെ എസ് ഇളങ്കോവൻ പറഞ്ഞു. അതേസമയം കാർത്തിക ദീപം വിവാദത്തിൽ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത് മാറ്റി. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. സർക്കാർ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഈ നടപടി. കാർത്തിക…
