‘കുട്ടികൾ ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായി; പാടിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ?’ സുരേഷ് ഗോപി
ആഘോഷത്തിന്റെ ഭാഗമായാണ് കുട്ടികൾ ഗണഗീതം ചൊല്ലിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞുങ്ങൾ നിഷ്കളങ്കമായി ചൊല്ലിയതാണ്. അവർക്ക് അന്നേരം അതാണ് തോന്നിയത് അത് അവർ ചെയ്തു. പാടിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ എന്നും മന്ത്രി സുരേഷ് ഗോപി ചോദിച്ചു. വിദ്യാർഥികളുടെ ഗണഗീതാലാപനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എറണാകുളം ബാംഗ്ലൂര്‍ വന്ദേ ഭാരത് സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങിനിടെ എളമക്കര സരസ്വതി വിദ്യാനികേതന്‍ വിദ്യാര്‍ഥികള്‍ ഗണഗീതം പാടുകയും ഇത് റെയില്‍വേ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ്…
