Headlines

Webdesk

തദ്ദേശ തിരഞ്ഞെടുപ്പ്: ഏഴ് ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നേതാക്കന്മാരെ പങ്കെടുപ്പിച്ചുള്ള റോഡ് ഷോകള്‍ ആയിരിക്കും ഇന്ന് ജില്ലകളില്‍ അധികവും നടക്കുക.പരമാവധി വോട്ടര്‍മാരെ കാണാനുള്ള ഓട്ടത്തിലാകും സ്ഥാനാര്‍ഥികള്‍. പ്രാദേശികമായി ഓരോ കവലകള്‍ കേന്ദ്രീകരിച്ചായിരിക്കും കൊട്ടിക്കലാശം നടക്കുക. കൊട്ടിക്കലാശത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും പൊലീസ് സുരക്ഷ ഉറപ്പാക്കും. താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദേശീയ പാതയില്‍ കൊട്ടി കലാശമുണ്ടാകില്ല. താമരശ്ശേരി സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റെതാണ് തീരുമാനം.താമരശ്ശേരി പുതുപ്പാടി, കട്ടിപ്പാറ…

Read More

ജപ്പാനിൽ ഭൂചലനം; വടക്ക് – കിഴക്കൻ തീരത്ത് സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വടക്കൻ ജപ്പാനിലെ മിസാവയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരുമെന്നാണ് മുന്നറിയിപ്പ്. തീരദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനായി കാലാവസ്ഥാ ഏജൻസി നിർദേശം നൽകി. ജപ്പാന്റെ തീരദേശ മേഖലകളായ ഹൊക്കൈഡോ , അമോരി, ഇവാറ്റെ പ്രവിശ്യകളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. ഈസ്റ്റ് ജപ്പാൻ റെയിൽവേ മേഖലയിലെ ചില സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

Read More

‘പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ സമയം വേണം’; ഡിജിസിഎക്ക് മറുപടി നല്‍കി ഇന്‍ഡിഗോ

ഡിജിസിഎക്ക് മറുപടി നല്‍കി ഇന്‍ഡിഗോ. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. ഒന്നിലധികം പ്രശ്‌നങ്ങളുടെ ഫലമാണ് തടസങ്ങള്‍ക്ക് കാരണമെന്ന് കമ്പനി വ്യക്തമാക്കി. നിര്‍ഭാഗ്യകരവും പ്രവചനാതീതവുമായ പ്രശ്‌നം ആണ് ഉണ്ടായത്. പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ സമയം വേണമെന്ന് ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, ഇന്‍ഡിഗോ സിഇഒയെ വീണ്ടും വിളിപ്പിച്ചേക്കും. ഡിജിസിഎ നിയോഗിച്ച സമിതിയാണ് വിളിപ്പിക്കുക. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ സിഇഒക്ക് കഴിഞ്ഞ ദിവസം ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 24 മണിക്കൂറിനകം മറുപടി നല്‍കണം എന്നും പ്രതിസന്ധിയില്‍ സിഇഒക്ക് ഗുരുതര…

Read More

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച് എസ്.ഐ.ആര്‍ നടപടികളുടെ സമയ പരിധി ഒരാഴ്ചകൂടി നീട്ടിയ വിവരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടേക്കും.നിലവില്‍ ഈ മാസം 18 വരെയാണ് എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കാനുള്ള സമയം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സമയപരിധി നീട്ടുന്നതിനായി സംസ്ഥാന സര്‍ക്കാരിനോട് മുഖ്യ…

Read More

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സംസ്ഥാനത്തെ ഏഴു ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് ജനവിധി തേടും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകള്‍ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള തെക്കന്‍ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍ 75 ബ്‌ളോക്ക് പഞ്ചായത്തുകള്‍ ,39 മുന്‍സിപ്പാലിറ്റികള്‍ 7 ജില്ലാ പഞ്ചായത്തുകള്‍, 3 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ 11168 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ്ങ് ബൂത്തിലെത്തുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പിനായി 15432 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. .വോട്ടിങ്ങ് യന്ത്രങ്ങളടക്കം, ഏറ്റു വാങ്ങിയ സാമഗ്രികളുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ പോളിങ്ങ്…

Read More

ശബരിമല തീർത്ഥാടക തിരക്ക്; കാനനപാതയിൽ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ശബരിമലയിൽ ഇന്ന് ഇതുവരെ ദർശനം നടത്തിയവരുടെ എണ്ണം എഴുപതിനായിരം കടന്നു. 4 മണി വരെ 73,679പേർ ദർശനം നടത്തി. പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വർധനവുണ്ടായി. ഭക്തരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ കാനനപാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. പുല്ലുമേട് വഴി എത്തുന്നവർക്ക് പതിനെട്ടാം പടി ചവിട്ടുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും പൊലീസും ചേർന്ന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വാവര് സ്വാമി നടയ്ക്ക് മുന്നിലൂടെ ആഴിക്ക് സമീപമുള്ള ആൽമരത്തിന് അരികിലൂടെ പ്രവേശിച്ച് ഇവർക്ക് പതിനെട്ടാം പടി…

Read More

‘തദ്ദേശ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്താകും’; സണ്ണി ജോസഫ്

സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ജനങ്ങളെ മറന്ന് കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും വേണ്ടി ഭരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഐഎം നേതൃത്വം സ്വീകരിച്ചതെന്നും അമിത നികുതി ഭാരവും വിലക്കയറ്റവും അടിച്ചേല്‍പ്പിച്ച് സമസ്തമേഖലയിലേയും ജനങ്ങളുടെ ജീവിതം ദുസഹമാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതിരൂക്ഷമായ തൊഴിലില്ലായ്മ വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും അതിന് പരിഹാരം കാണാന്‍ നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക…

Read More

ഇരിഞ്ഞാലക്കുട രൂപത മൈഗ്രെന്റസ് മിഷന്‍ സംഘടനയുടെ പ്രഥമ രൂപത പ്രസിഡന്റായി ഷാജു വാലപ്പനെ തിരഞ്ഞെടുത്തു

ഇരിഞ്ഞാലക്കുട രൂപത മൈഗ്രെന്റസ് മിഷന്‍ സംഘടനയുടെ പ്രഥമ രൂപത പ്രസിഡന്റ് ആയി കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിലെ ഷാജു വാലപ്പനെ തിരഞ്ഞെടുത്തു. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും വാലപ്പന്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും ആണ് ഷാജു വാലപ്പന്‍. സ്‌കൂള്‍ കാലഘട്ടം മുതല്‍, കത്തോലിക്ക സഭയുടെ കെ.സി. വൈ.എം സംഘടനാ ഭാരവാഹിത്യത്തിലൂടെ പ്രവര്‍ത്തിച്ചും, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് മഞ്ജു വാര്യർ നടത്തിയ പ്രതികരണത്തിൽ നിന്നാണെന്നായിരുന്നു വിധി പ്രസ്താവത്തിന് പിന്നാലെ ദിലീപ് നടത്തിയ പ്രതികരണം. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചിരുന്നു. എന്നാൽ ദിലീപിന്‍റെ ആരോപണത്തിലോ വിധിയെ കുറിച്ചോ ഇതുവരെ മഞ്ജു വാര്യർ പ്രതികരിച്ചില്ല. നടിയെ ആക്രമിച്ചതിന് പിന്നുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്ന ദർബാർ ഹാൾ ഗ്രൗണ്ടിലെ അമ്മയുടെ കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തെയാണ്…

Read More

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു; സത്യം വിജയിക്കും… കുറ്റവാളികൾ ശിക്ഷിക്കപെടും, പി പി ദിവ്യ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പിന്തുണയുമായി പി പി ദിവ്യ. നിയമപോരാട്ടം അവസാനിപ്പിക്കരുത്.തുടരുക.. സത്യം വിജയിക്കും… കുറ്റവാളികൾ ശിക്ഷിക്കപെടും… പി പി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു…. ഭയം തോന്നുന്നില്ലേ.. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു നഗരത്തിൽ ഒരു പെൺകുട്ടി അതി ക്രൂരമായി പീഡിപ്പിക്കപെടുന്നു…ചൂണ്ടികാണിച്ചവരിൽ ചിലർ രക്ഷപ്പെട്ടു. സാധാരണ ജീവിതത്തിലേക്കു അവൾ കടന്നു വന്നത്.. മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്.. നിയമപോരാട്ടം അവസാനിപ്പിക്കരുത്…തുടരുക.. സത്യം വിജയിക്കും……

Read More