ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണി; ശബരിമല സ്വര്‍ണക്കൊള്ളയും, നെയ് ക്രമക്കേടും അന്വേഷിച്ച ഉദ്യോഗസ്ഥരെ മാറ്റുന്നു

തിരുവനന്തപുരം: ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് അസാധാരണ നീക്കവുമായി സര്‍ക്കാര്‍. ശബരിമല സ്വര്‍ണക്കൊള്ളയും, നെയ് ക്രമക്കേടും അന്വേഷിച്ച ഉദ്യോഗസ്ഥരെയാണ് മാറ്റുന്നത്. മൂന്നു എസ്‌ഐമാരുടെയും സിപിഒമാരുടെയും പട്ടിക വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ചു. പൊലീസ് മേധാവിയുടെ കത്ത് പുറത്ത്. ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് അസാധാരണ നടപടികള്‍.

പേരും പെന്‍നമ്പരും അടക്കമാണ് പട്ടിക തയാറാക്കി അയച്ചത്. പൊലീസ് മേധാവിയുടെ കത്ത് പുറത്ത്. എസ്‌ഐമാരായ വിഷ്ണു എം.പി, രാംലാല്‍ എ.ആര്‍, രമേശന്‍ പിളള, സിപിഒമാരായ ശ്യാംമോഹന്‍, രതീഷ്, വിനു ബിഎസ് എന്നിവരുടെ പട്ടികയാണ് തയാറാക്കിയത്. അപേക്ഷിക്കാനുളള കാലാവധി നാളെ അവസാനിക്കും മുമ്പാണ് നിയമന നടപടികള്‍.

ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കോടതി വിധി മറികടന്നാണ്. ഉദ്യോഗസ്ഥരെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് അസാധാരണ നടപടികള്‍. വിഷയത്തില്‍ ദേവസ്വം ഇതുവരെ ഔദ്യോഗിക കുറിപ്പോ വിവരങ്ങളോ പങ്കുവച്ചിട്ടില്ല.