തിരുവനന്തപുരം: പരീക്ഷാ തട്ടിപ്പിലെ ചോദ്യം ചെയ്യലിലിൽ എസ്ഐടിക്ക് PSC അംഗങ്ങളുടെ കത്ത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി അംഗങ്ങൾ എസ് ഐ ടിക്ക് കത്ത് അയച്ചു. അന്വേഷണവുമായി സഹകരിക്കാം. മൊഴി നൽകാൻ പിഎസ്‌സി ഓഫീസിലേക്ക് എത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് ഐ.ജി അജിത ബീഗത്തിനാണ് കത്ത് നൽകിയത്.
പിഎസ്സിക്ക് പ്രത്യേക പരിരക്ഷയുള്ളതിനാല്‍ പിഎസ്സി ആസ്ഥനത്ത് അംഗങ്ങളുടെ മുറിയിലെത്തി ചോദ്യം ചെയ്യാമെന്നും കാണിച്ച് എസ്ഐടിക്ക് കത്തും നല്‍കിയിരുന്നു.ആ കത്തും ആവശ്യവുമാണ് നേരത്തെ ക്രൈംബ്രാഞ്ച് തള്ളിയത്. പിഎസ്സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയൊന്നുമില്ലെന്നും ചോദ്യം ചെയ്യലിന് പറഞ്ഞ സമയത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് തന്നെ വരണമെന്നും കാണിച്ച് എസ്ഐടിക്ക് നേതൃത്വം കൊടുക്കുന്ന കത്ത് നല്‍കി.









