സർവകാല ഇടിവിൽ രൂപ
വീണ്ടും തൊണ്ണൂറിന് മുകളിലേക്ക് രൂപ വീണു. ഇന്ന് ഒരു ഘട്ടത്തിൽ 1 ഡോളറിന് 90.46 രൂപ എന്ന നിലയിലാണ് മൂല്യം.ഡിസംബർ 4 ന് 90.42 എന്ന നിലയിലേക്ക് വീണതായിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നില. ആ റെക്കോർഡാണ് ഇന്ന് തിരുത്തിയത്. യുഎസ് ഫെഡ് പലിശ നിരക്ക് കുറച്ചപ്പോൾ അത് രൂപയ്ക്ക് ഗുണമാവേണ്ടതായിരുന്നു. എന്നാൽ സ്വകാര്യ ബാങ്കുകളും കോർപ്പറേറ്റുകളും ഡോളറിന് ഡിമാൻറ് കൂട്ടിയതാണ് പ്രതികൂലമായത്. വിദേശ നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുന്നതും ഉയരുന്ന വ്യാപാര കമ്മിയും തിരിച്ചടിയായി….
