തൃക്കാക്കര ഗവ. മോഡൽ എഞ്ചിനീയറിംഗ് കോളേജിൻ്റെ വാർഷിക ടെക്നോ മാനേജീരിയൽ ഫെസ്റ്റായ എക്സൽ 2025ൻ്റെ ഭാഗമായി നടക്കുന്ന 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോൺ ഉദ്ഘാടനം ചെയ്തു. ‘ഹാക്ക് ഫോർ ടുമോറോ’ എന്ന പേരിലാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഹാക്കത്തോണിൽ പങ്കെടുക്കുത്തു.കീ വാല്യു എന്ന പപ്രൊഡക്റ്റ് ഡെവലപ്പ്മെന്റ് സ്ഥാപനത്തിൻ്റെ ചീഫ് ടെക്നോളജിക്കൽ ഓഫീസറായ പ്രശാന്ത് നായർ കെ, കളമശ്ശേരി ബോസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്സ് സെയിൽസ് – മാർക്കറ്റിങ് ഹെഡ് ധനേഷ് എം, ബിഗ് 4 എം.എൻ.സി അസോഷ്യേറ്റ് ഡയറക്ടർ മാധവൻ എൻ.ജി. ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. എക്സൽ 2025 ജനറൽ സെക്രട്ടറി രോഹിത് ജോസ് സ്വാഗതപ്രസംഗം നടത്തി. എക്സൽ 2025 ടെക്ക് ഫെസ്റ്റ് ജനുവരി 9,10,11 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഹാക്ക് ഫോർ ടുമോറോ; 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോൺ






