‘പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്താലും രാഹുലേട്ടൻ പാലക്കാട് MLA അല്ലെ’; കെഎസ്‌യു പാലക്കാട് ജില്ലാ സെക്രട്ടറി ഇക്ബാൽ
15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് വോട്ട് ചെയ്യാനായി തിരിച്ചെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കെഎസ്‌യു പാലക്കാട് ജില്ലാ സെക്രട്ടറി ഇക്ബാൽ. കോൺഗ്രസ് പാർട്ടി സസ്‌പെൻഡ് ചെയ്തുവെന്ന് പറഞ്ഞാലും പാലക്കാടിന്റെ എംഎൽഎയാണ് രാഹുൽ. രാഹുലേട്ടന്റെ കൂടെ ഉണ്ടാകും, എംഎൽഎയുടെ കൂടെ വരുന്നതിൽ എന്താണ് പ്രശ്നമെന്നും ഇക്ബാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിൽ വെച്ചായിരുന്നു പ്രതികരണം. അതേസമയം, പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻ ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് എംഎൽഎ ഓഫീസിലെത്തിയത്. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു…
