Headlines

Webdesk

നടി ആക്രമിക്കപ്പെട്ട കേസ്; വിധി പറയാനുള്ള തീയതി വിചാരണ കോടതി ഇന്ന് തീരുമാനിക്കും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള തീയതി വിചാരണ കോടതി ഇന്ന് തീരുമാനിച്ചേക്കും. കേസിൽ നടൻ ദിലീപ് ഉൾപ്പെടെ 14 പ്രതികളാണുള്ളത്. മുഖ്യപ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചിട്ട് ഏകദേശം ഏഴര വർഷമായി. കേസിൽ ഏറ്റവും പ്രതിയാണ് നടൻ ദിലീപ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. 2017 ഫെബ്രുവരിയിൽ, കൊച്ചിയിൽ വെച്ച് അതിജീവിതയായ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ…

Read More

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിർദേശിച്ചു. ഒരു തരത്തിലും അനധികൃതമായ ഫ്ലക്സ് ബോർഡുകളും പോസ്റ്റളും ഒട്ടിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ കുറച്ചുകൂടി…

Read More

വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല, കല്ലായിയിൽ കാളക്കണ്ടി ബൈജുവിന് മുൻ​ഗണന

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ മുന്നണികളിൽ തർക്കങ്ങളും വിമത നീക്കങ്ങളും തുടരുന്നു. കോഴിക്കോട് കല്ലായിയിൽ വിഎം വിനുവിന് പകരക്കാരനായി പൊതുസമ്മതനെ രംഗത്തിറക്കാൻ കഴിയാതെ കോൺഗ്രസ്. മത്സരിക്കാൻ ഇല്ലെന്ന് എഴുത്തുകാരൻ യു കെ കുമാരൻ അറിയിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കാളകണ്ടി ബൈജുവിനെ സ്ഥാനാർഥിയാക്കാൻ ധാരണ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് സംവിധായകൻ വി എം വിനുവിന് മത്സരിക്കാൻ ആയിരുന്നില്ല. ഇതേ തുടർന്നാണ് കോൺഗ്രസ്‌ നേതൃത്വം പുതിയ…

Read More

പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച സംഭവം; മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍

തിരുവനന്തപുരം വെഞ്ഞാറാമൂടില്‍ പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന യുഎപിഎ കേസില്‍, കുട്ടിയുടെ മാതാവ് കേരളത്തില്‍ പൊലീസ് നിരീക്ഷണത്തില്‍. യുകെയില്‍ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ എത്തിയത്. സംഭവത്തില്‍ മാതാവിന്റെ ആണ്‍സുഹൃത്തിന്റെ സഹോദരനും സംശയനിഴലിലാണ്. യുവതി നെടുമങ്ങാട് സ്വദേശിയെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവരുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് മതപരിവര്‍ത്തനം നടത്തിയത്. യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇവര്‍ അവിടെ വച്ചാണ് ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്. കുട്ടിയെ പത്താം ക്ലാസ് സമയത്ത് യുകെയില്‍ കൊണ്ടുപോയ സമയത്തായിരുന്നു ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിന്റെ…

Read More

ഡൽഹി ചാവേർ ആക്രമണം; പിന്നിൽ അഫ്‌ഘാനിസ്ഥാൻ- പാക് അധീന കശ്മീർ കേന്ദ്രീകരിച്ച ജെയ്ഷെ ശൃംഖല

ഡൽഹി ചാവേർ ആക്രമണത്തിന് പിന്നിൽ അഫ്‌ഘാനിസ്ഥാൻ- പാക് അധീന കശ്മീർ കേന്ദ്രീകരിച്ച ജെയ്ഷെ ശൃംഖലയെന്ന് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ആക്രമണത്തിന് നിർദേശം നൽകിയ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ഭീകരസംഘത്തിലെ പ്രധാനികൾ ഫൈസൽ ഇഷ്ഫാഖ് ഭട്ട്, ഡോ. ഉകാസ എന്നിവരും മൂന്നാമൻ ഹാഷിമുമാണ്. ഇരുവരും പാക് അധീന കശ്മീരിലും അഫ്ഗാനിസ്ഥാനിലുമാണെന്നാണ് കണ്ടെത്തൽ. ആക്രമണത്തിന് തൊട്ട് മുൻപ് ഡോ. ഉമർ നബി ഇവരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇവർ സമൂഹമാധ്യമ അക്കൗണ്ടായ ടെലിഗ്രാം ചാറ്റുകൾ വഴിയായിരുന്നു നിർദേശങ്ങളും ഭീകരസംഘടനകളുടെ ഏകോപനവും നടത്തിയിരുന്നതെന്ന്…

Read More

‘ഇന്ത്യയുമായി യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല, രാജ്യം സമ്പൂർണ ജാഗ്രതയിൽ’; പാക് പ്രതിരോധ മന്ത്രി

ഇന്ത്യയുമായി സമ്പൂർണയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയെ വിശ്വസിക്കാനാവില്ലെന്നും ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാമെന്നും അതിനാൽ നിതാന്ത ജാഗ്രതയിലാണ് പാകിസ്ഥാൻ എന്നും ഖ്വാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനടക്കമുള്ള അതിർത്തികളിലൂടെ ഇന്ത്യ ആക്രമിക്കാൻ ഇടയുണ്ടെന്നും കരുതിയിരിക്കുകയാണെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു. പാക് ടെലിവിഷനായ സമ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശങ്ങൾ. ന്യൂഡല്‍ഹിയുടെ വാഗ്ദാനങ്ങളില്‍ സ്വാധീനിക്കപ്പെട്ട് കഴിയുകയാണ് താലിബാന്‍ നേതൃത്വമെന്നും ഇന്ത്യയെ വിശ്വസിച്ച് അതിര്‍ത്തിയില്‍ അപമര്യാദ അഫ്ഗാനിസ്ഥാന്‍ കാണിക്കുന്നുവെന്നും ആസിഫ് ആരോപിച്ചു. കഴിഞ്ഞയാഴ്ച പാകിസ്ഥാനിലുണ്ടായ രണ്ട്…

Read More

കോൺഗ്രസിൽ പ്രതിസന്ധി; വയനാട്ടിലും ഇടുക്കിയിലും സ്ഥാനാർഥി നിർണയം പൂർത്തിയായില്ല

നാമനിർദേശ പത്രികാ സമർപ്പണം നാളെ അവസാനിക്കാനിരിക്കേ വയനാട്ടിലും ഇടുക്കിയിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിയാതെ കോൺഗ്രസ്. തോമാട്ടുചാൽ, മുട്ടിൽ, കേണിച്ചിറ ഡിവിഷനുകളിൽ തർക്കം അതിരൂക്ഷമാണ്. തോമാട്ടുചാലിലും കേണിച്ചിറയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ, അമൽ ജോയ് എന്നിവർക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്. കടുത്ത അതൃപ്തിയുമായി കെഎസ്‍യുവും രംഗത്തുവന്നു. അതിനിടെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പ്രാദേശിക തലത്തിൽ കൂട്ടരാജി തുടരുകയാണ്. സുൽത്താൻ ബത്തേരി നെൻമേനിയിൽ മണ്ഡലം…

Read More

വാഴത്തോപ്പ് സ്കൂൾ ബസ് അപകടം; ഹെയ്സലിന്‍റെ സംസ്ക്കാരം ഇന്ന്

ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ പൈനാവ് സ്വദേശി എം എസ് ശശിയെ പൊലീസ് അറസ്റ്റു ചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും, അശ്രദ്ധമായും വാഹനമോടിക്കൽ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. തടിയമ്പാട് സ്വദേശി ബെൻ ജോണ്സൻ്റെ മകൾ നാലു വയസുകാരി ഹെയ്സല്‍ ബെൻ ആണ് മരിച്ചത്. കൂട്ടുകാരിയായ തടിയമ്പാട് സ്വദേശി ആഷിക്കിന്റെ മൂന്നു വയസ്സുകാരിയായ…

Read More

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലോക്ക് ഹാർട്ട് എസ്റ്റേറ്റ് പുതുലൈൻ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്. കഴിഞ്ഞ രണ്ടു ദിവസമായി ജവാസ മേഖലയിൽ തുടരുന്ന പടയപ്പ പ്രദേശത്ത് കൃഷി നശിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. ആശങ്കവേണ്ടെന്നും കാട്ടാന മടങ്ങിപോകാനുമാണ് കൂടുതൽ സാധ്യതയെന്നും നിരീക്ഷണം തുടരുകയാണെന്നും ആർ ആർ ടി സംഘം വ്യക്തമാക്കുന്നു. മൂന്നാർ ആർ ആർ ടി വെറ്റിനറി ഡോക്ടർ സിദ്ധാർത്ഥ് ശങ്കർ പകർത്തിയ ദൃശ്യങ്ങളും പുറത്ത് വന്നു. അതേസമയം, കഴിഞ്ഞ ദിവസം മൂന്നാറിൽ പടയപ്പ…

Read More

ലോക കപ്പിന് യോഗ്യതയില്ലാത്ത രാജ്യങ്ങള്‍ക്കായി സമാന്തര ടൂര്‍ണമെന്റുമായി റഷ്യ; അപ്രതീക്ഷിത നീക്കത്തിന് പിന്നില്‍ ആര്‍.എഫ്.യു

മെക്‌സിക്കോ, യുഎസ്എ, കാനഡ് എന്നീ രാജ്യങ്ങളിലായി 2026-ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പില്‍ യോഗ്യത ലഭിക്കാതെ പോയ രാജ്യങ്ങളെ സംഘടിപ്പിച്ച് ലോക കപ്പ് മാതൃകയില്‍ സമാന്തര ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ (ആര്‍.എഫ്.യു) ആണ് അപ്രതീക്ഷിതവും തന്ത്രപരവുമായ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. 2026 ലോകകപ്പ് മൂന്ന് രാജ്യങ്ങളിലായി അരങ്ങേറുമ്പോള്‍ തന്നെ സമാന്തരമായി യോഗ്യതയില്ലാത്ത രാജ്യങ്ങളുടെ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ റഷ്യയില്‍ നടക്കുന്ന വിധത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. റഷ്യ-യുക്രയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ…

Read More