Headlines

Webdesk

‘സ്വന്തം നേതാക്കള്‍ ജയിലില്‍ പോകുമ്പോള്‍ അതൊന്നും പാര്‍ട്ടിക്ക് തിരിച്ചടിയല്ലെന്ന് പറയാന്‍ എം വി ഗോവിന്ദന് മാത്രമേ കഴിയൂ, തൊലിക്കട്ടി അപാരം’; പരിഹസിച്ച് പ്രതിപക്ഷ നേതാവ്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിലായതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചെന്നും ഇനി ചോദ്യം ചെയ്യേണ്ടത് മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് ഉത്തരവാദിയെന്ന തരത്തിലാണ് മുന്‍പ് സിപിഐഎം നേതാക്കള്‍ പ്രതികരിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി…

Read More

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രകടനമായി എത്തി പത്രിക നൽകി UDF സ്ഥാനാർത്ഥികൾ

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പ്രകടനമായി എത്തി പത്രിക നൽകി UDF സ്ഥാനാർത്ഥികൾ. പാലക്കാട് പിരായിരി പഞ്ചായത്തിലെ UDF സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. UDF ന്റെ മതേതര ശക്തികേന്ദ്രമായി പിരായിരി തുടരും. പിരായിരിയിൽ UDF തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഡിയോ പങ്കുവച്ച് കുറിച്ചു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമ കേസിനെ തുടർന്ന് പ്രാഥമികാംഗത്തിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് വേദിയിൽ എത്തിയിരുന്നു. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ…

Read More

പരിഭവമോ ആശങ്കയോ ഇല്ലാതെ പത്മകുമാർ; ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയായി

എ പത്മകുമാറുമായി അന്വേഷണ സംഘം പൊലീസ് ആസ്ഥാനത്ത് നിന്നും പുറത്തേക്ക്. ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി. വൈദ്യ പരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിലേക്ക് തിരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്‌തത്‌. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍….

Read More

പാർട്ടിയുടെ കൈകൾ ശുദ്ധമാണ്, അറസ്റ്റ് ചെയ്തതിന് നടപടിയെടുക്കേണ്ടതുണ്ടോ? കുറ്റവാളിയെന്ന് തെളിയിക്കേണ്ടത് കോടതി: എം വി ഗോവിന്ദൻ

എ പത്മകുമാറിന്റെ അറസ്റ്റിൽ പാർട്ടി പ്രതിരോധത്തിൽ ആകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി ആരെയും സംരക്ഷിക്കില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രമായില്ല. കുറ്റക്കാരൻ ആണെന്ന് തെളിയിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി അറസ്റ്റ് ചെയ്തതുകൊണ്ട് ഒരാളെ തള്ളിക്കളയാൻ ആകുമോ. കുറ്റാരോപിതൻ ആണെന്ന് മാത്രമേയുള്ളൂ. കുറ്റം തെളിയിക്കണം. സർക്കാരിൻ്റെയും പാർട്ടിയുടെയും നയമാണ് പത്മകുമാറിൻ്റെ അറസ്റ്റോടെ തെളിഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പത്മകുമാറിൻ്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് പത്മകുമാറിൻ്റെ അറസ്റ്റ് കേരളം…

Read More

ശബരിമല സ്വർണ്ണക്കൊള്ള,CPIM നേതാവ് എ പദ്മകുമാർ അറസ്റ്റിൽ; ഉപ്പ് തിന്നവൻ വെള്ളം കുടിക്കും; കുറ്റക്കാരനെന്ന് ഇപ്പോൾ പറയാൻ പറ്റില്ല: മന്ത്രി വി ശിവൻകുട്ടി

ശബരിമല സ്വർണ്ണക്കൊള്ള,മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്മകുമാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും. കുറ്റക്കാരനെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും അന്വേഷണം നടക്കേട്ടയെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയിൽ സ്കൂൾ വാഹനം കയറി കുട്ടി മരിച്ച സംഭവം, വിശദവിവരങ്ങൾ ലഭിച്ചിട്ടില്ല. വിവരങ്ങൾ ലഭിച്ചശേഷം തുടർനടപടി എടുക്കും. രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതി വിധി. കേരളാ ഗവർണർ അംഗീകാരം നൽകേണ്ട ബില്ലുകൾ ഉണ്ട്. വിധിയുടെ…

Read More

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാറാണെന്നാണ് കണ്ടെത്തല്‍. കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതാണ് ഗുരുതരമായ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയത് പത്മകുമാറാണെന്നും കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി പത്മകുമാറിന്റെ വീട്ടിലെത്തി ഗൂഢാലോചന നടത്തി. ഇതിന്റെ തെളിവും എസ്‌ഐടി ശേഖരിച്ചു. എ.പത്മകുമാര്‍ സംസ്ഥാനത്തിനു പുറത്തേക്ക് നടത്തിയ യാത്രകളിലും എസ്‌ഐടി തെളിവ് ശേഖരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍…

Read More

സത്രം – പുല്ലുമേട് കാനന പാതയിൽ ശബരിമല തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു

സത്രം – പുല്ല്മേട് കാനന പാതയിൽ സീതക്കുളം ഭാഗത്ത് ശബരിമല തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആഡ്രാ സ്വദേശി മല്ലികാർജ്ജുന റെഡ്ഡി (42) ആണ് മരിച്ചത്. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം സത്രം – പുല്ല്മേട് കാനന പാതയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സീതക്കുളം ഭാഗത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദഹം നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസമായിരുന്നു ശബരിമല ദർശനത്തിന് കോഴിക്കോടു നിന്നെത്തിയ തീർഥാടക കുഴഞ്ഞുവീണു മരിച്ചു….

Read More

സീറ്റ് വിഭജന തര്‍ക്കം; കാസര്‍ഗോഡ് ഡിസിസി ഓഫീസില്‍ പരസ്യമായി ഏറ്റുമുട്ടി നേതാക്കള്‍

കാസര്‍ഗോഡ് കോണ്‍ഗ്രസില്‍ സീറ്റ് വിഭജന തര്‍ക്കവുമായി ബന്ധപ്പെട്ട് നേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടി. ഡിസിസി വൈസ് പ്രസിഡന്റെ ജെയിംസ് പന്തംമാക്കനും ഡികെഡിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്.നേതാക്കള്‍ തമ്മിലുള്ള കൈയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജെയിംസ് പന്തംമാക്കന്റെ വിഭാഗത്തിന് ഏഴ് സീറ്റ് മത്സരിക്കാന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത് നല്‍കാതെ ഡിസിസി ഔദ്യോഗിക പക്ഷം അഞ്ച് സീറ്റ് നല്‍കി. ഇതേതുടര്‍ന്നുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ഡികെഡിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവന്‍ ഡിസിസി പ്രസിഡന്റിന്റെ ഉറ്റസുഹൃത്താണ്. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള പഞ്ചായത്താണ്…

Read More

വിജിലൻസിന്റെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി, വിരമിച്ച ഉദ്യോഗസ്ഥർ ഇടനിലക്കാർ

സംസ്ഥാനത്തെ പൊതുവിദ്യാഭാസ വകുപ്പിന് കീഴിലെ വിവിധ ഓഫീസുകളിൽ വൻ അഴിമതിയും ക്രമക്കേടുമെന്ന് കണ്ടെത്തൽ. വിജിലൻസിന്റെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലാണ് കണ്ടെത്തൽ. ഭിന്നശേഷി സംവരണ നിയമനങ്ങൾക്ക് കൈക്കൂലി വാങ്ങി, തസ്തിക നിലനിർത്താൻ അഡ്മിഷൻ ക്രമക്കേടും നടത്തി.വിരമിച്ച ഉദ്യോഗസ്ഥരാണ് ഇടനിലക്കാർ. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശത്തെ തുടർന്നാണ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഏകദേശം 55 ഓഫീസുകളിൽ ആയിരുന്നു മിന്നൽ പരിശോധന നടന്നിരുന്നത്. അതിൽ ഡിഡിഇ ഓഫിസ് അടക്കം ഉൾപ്പെടും. ഭിന്നശേഷി സംവരണം പാലിക്കാതെ…

Read More

വീണ്ടും സംസ്ഥാന പര്യടനത്തിന് ടി വി കെ അധ്യക്ഷൻ വിജയ്; ആഴ്ചയിൽ 4 യോഗം വീതം നടത്തും

കരൂർ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിന് ടി വി കെ അധ്യക്ഷൻ വിജയ്. ഡിസംബർ ആദ്യ വാരം സേലത്ത് പൊതുയോഗം നടത്താൻ നീക്കം. ഡിസംബർ 4നു പൊതുയോഗം നടത്താനാണ് ശ്രമം. സേലം പോലീസിന് ടിവികെ അപേക്ഷ നൽകി. ആഴ്ചയിൽ 4 യോഗം വീതം നടത്താനും തീരുമാനം. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ…

Read More