Headlines

Webdesk

‘ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ ആരോപണം ഉന്നയിച്ചു’; ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ ഷഹനാസിനെ തിരിച്ചെടുത്തു

KPCC സാംസ്കാര സാഹിതി കോഴിക്കോട് ഗ്രൂപ്പിൽ എം എ ഷഹനാസിനെ തിരിച്ചെടുത്തു. രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനും എതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഷഹനാസിനെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയത് KPCC സാംസ്കാര സാഹിതി ജനറൽ സെക്രട്ടറിയാണ് എം എ ഷഹനാസ്. “പുറത്താക്കി കോൺഗ്രസ്സ് – എന്നെയല്ല രാഹുൽ മാങ്കൂട്ടത്തിനെ ” എന്ന തലകെട്ടിൽ ഷഹനാസാണ് ഫേസ്ബുക്കിൽ വിവരം പങ്കുവച്ചത്.

Read More

‘അതിജീവിതമാർ നേരിട്ടത് ക്രൂരപീഡനം, കോൺഗ്രസ് നേതൃത്വത്തിന് എല്ലാ അതിജീവിതമാരുടെ പേരിലും നന്ദി’; റിനി ആൻ ജോർജ്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സംഭവത്തിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. അതിജീവിതകൾ നേരിട്ടിട്ടുള്ളത് ക്രൂര പീഡനമാണ്.അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിതെന്നും റിനി പറഞ്ഞു. ഇനിയും അതിജീവിതകളുണ്ടെന്നാണ് മനസിലാക്കുന്നത്.അവരും കേസിന്റെ ഭാഗമാകണം. നീതി കണ്ടെത്തണം. പലർക്കും പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. പലരും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് ഞാൻ പറയുന്നത്. അതിജീവിതകൾ ട്രോമയുമായി വീട്ടിലിരിക്കരുത്. സ്‌ത്രീപക്ഷ നടപടി സ്വീകരിച്ചതിന് കോൺഗ്രസ് നേതൃത്വത്തിന് എല്ലാ അതിജീവിതമാരുടെ പേരിലും നന്ദി പറയുന്നുവെന്നും റിനി വ്യക്തമാക്കി….

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍ഗോഡ്? ഹോസ്ദുര്‍ഗ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹം

ബലാത്സംഗക്കേസില്‍ പ്രതിയായ ശേഷം എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കാസര്‍ഗോഡെത്തിയെന്ന് സൂചന. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഹോസ്ദുര്‍ദ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്. രാഹുല്‍ ഇതിനോടകം പൊലീസ് കസ്റ്റഡിയിലായോ എന്നത് സംബന്ധിച്ച് പൊലീസില്‍ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കോടതി പരിസരത്ത് അസാധാരണ തരത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ സമയം കഴിഞ്ഞും കോടതി പ്രവര്‍ത്തിക്കുന്നതും സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്. രാഹുല്‍ കാസര്‍ഗോഡെത്തി കീഴടങ്ങുകയാകുമോ അതോ കോടതിയിലേക്ക് വരുംവഴി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയാകുമോ എന്നതാണ് സസ്‌പെന്‍സായി…

Read More

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13 ന് വീണ്ടും പരീക്ഷ നടത്തും. സംഭവിച്ചത് ഗുരുതര പിഴവ്. വീഴ്ചവരുത്തിയ അധ്യാപികയെ ചോദ്യപേപ്പർ തയ്യാറാക്കുന്ന ചുമതലയിൽ നിന്ന് മാറ്റി. BSC ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയിലാണ് മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകിയത്.ഇന്നലെ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. എൻവയൺമെൻ്റൽ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024 ൽ അച്ചടിച്ച അതെ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി…

Read More

അങ്ങനെ രാഹുല്‍ OUT; പാലക്കാട് മധുരം വിളമ്പി ഡിവൈഎഫ്‌ഐ; വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് സിഐടിയു

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് മുന്നിലും പാലക്കാട്ടും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ ആഘോഷം. വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ സിഐടിയു പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷം നടത്തി. ‘കാട്ടുകോഴി മാങ്കൂട്ടമേ രാജിവച്ച് പോ പുറത്ത്’ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് സിഐടിയുവിന്റെ ആഘോഷം. പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും വിപുലമായ ആഘോഷം നടത്തുന്നുണ്ട്. ഇടത് സംഘടനകളുടെ നേകതൃത്വത്തില്‍ രാഹുലിന്റെ ചിത്രങ്ങള്‍ കത്തിച്ചും പ്രതിഷേധവും ആഹ്‌ളാദ പ്രകടനവും…

Read More

സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടും തനിക്കില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിപൂര്‍ണമായി താനൊരു പാര്‍ട്ടിക്കാരനാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുലിനെതിരെ പാര്‍ട്ടിയെടുത്ത ഒരു നടപടിക്കും താന്‍ ഉള്‍പ്പെടെ ആരും വിഘാതം സൃഷ്ടിച്ചിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍…

Read More

മെട്രോ മാനെ ജയിപ്പിക്കേണ്ടതായിരുന്നു, അതിൽ നിരാശയുണ്ട്; രണ്ട് ദിവസം മുമ്പ് പാലക്കാട് ജനത എന്നോട് പറഞ്ഞത് ആവർത്തിക്കുന്നു: രാജീവ് ചന്ദ്രശേഖർ

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈം​ഗിക പരാതികൾ കോൺ​ഗ്രസിന് മുൻപ് തന്നെ അറിയാവുന്ന കാര്യമാണെന്നും ഇതുവരെ കോൺ​ഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പാലക്കാട് ജനത പറഞ്ഞത് ആവർത്തിക്കുകയാണ്. തങ്ങൾ ഒരു വലിയ തെറ്റ് ചെയ്‌തു, മെട്രോ മാനേ വോട്ട് ചെയ്‌ത്‌ ജയിപ്പിക്കേണ്ടതായിരുന്നു അതിൽ നിരാശയുണ്ടെന്നാണ് അവർ പറഞ്ഞത്. മൂന്നുമാസം മുമ്പ് പുറത്താക്കേണ്ടതായിരുന്നു. എന്നാൽ കോൺഗ്രസ് രാഷ്ട്രീയം…

Read More

അടുത്ത നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ, ഉടൻ ഹൈക്കോടതിയെ സമീപിക്കും; ‘സത്യമേവ ജയതേ’ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട് അതിജീവിത.

ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ അടുത്ത നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഹൈക്കോടതിയെ സമീപിക്കാൻ നീക്കം. ഉടൻ ഹർജി നൽകും. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന. ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചിൽ കൊണ്ടുവരാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള നീക്കം രാഹുലിന് ഇല്ല എന്നാണ് വിവരം. രാഹുലുമായി ബന്ധപ്പെട്ടവര്‍…

Read More

‘നീതിയാണ് വലുത്, കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ എനിക്ക് അഭിമാനം, അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കായി പോരാട്ടം തുടരും’: സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ, ഒറ്റ വിട്ടുവീഴ്ചയുമില്ല എന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുന്നു. ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമ്മികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ്.സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ പാർട്ടിയ്ക്ക് ക്ഷീണം ഉണ്ടാക്കി, പുറത്താക്കിയത് AICC യുടെ അംഗീകാരത്തോടെ’; സണ്ണി ജോസഫ്

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടുകൂടിയാണെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. നടപടിക്രമങ്ങളുടെ കാലതാമസമാണ് ഉണ്ടായത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം. രാഹുലിന്റെ ചെയ്തികൾ കോൺഗ്രസ് പാർട്ടിക്ക് ചെറിയതോതിൽ ക്ഷീണം ഉണ്ടാക്കി നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാ നേതാക്കന്മാരുമായും ചർച്ച നടത്തിയിരുന്നു. എല്ലാവരും ചേർന്ന് ഐക്യകണ്ഠ്യേന എടുത്ത തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും ഇത് ബാധിക്കില്ല. കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ…

Read More