നെടുബാശേരി വാഹനാപകടക്കേസിലെ പ്രതികൾക്ക് ജാമ്യം നൽകരുത് എന്ന് പോലീസ് കോടതിയിൽ. വാഹനം സ്ഥിരമായി അമിത വേഗത്തിൽ ഓടിക്കുന്നതിന്റെ തെളിവുകൾ ലഭിച്ചു. മൂന്നുപേർ മരിച്ച കാര്യം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചതിന്റെ നിർണായക ശബ്ദരേഖ പോലീസ് കോടതിയിൽ ഹാജരാക്കി. നെടുമ്പാശേരി വാഹനാപകടക്കേസിൽ ചോദ്യങ്ങളുമായി കോടതി. വാഹനത്തിൽ ഉണ്ടായിരുന്നു എന്ന കാരണത്താൽ എങ്ങനെ മറ്റ് പ്രതികൾക്കെതിരെ പ്രേരണ നിലനിൽക്കും എന്ന് കോടതി.
ബസ് ഡ്രൈവർ അമിത വേഗത്തിൽ പോകുന്നതിന് യാത്രക്കാർ ഉത്തരവാദി ആണോ എന്നും കോടതി. കൂടെ ഉണ്ടായിരുന്നവർ അമിത വേഗത ആസ്വദിച്ചവർ ആണെന്നും -പ്രതി റോഡിലൂടെ പല തവണ വാഹനം ഓടിച്ചു പോയതിന് തെളിവുണ്ട് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശബ്ദരേഖ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്ന് പൊലീസ് അറിയിച്ചു. അപകട ശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ ജാമ്യപേക്ഷയിൽ മറ്റന്നാൾ വിധി പറയും.എഫ്ഐആറിൽ പ്രതികളുടെ പേര് ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം. സുഹൈലിന്റെ പേര് പറയാതെ നരഹത്യ കുറ്റം ചുമത്തി. തെളിവുകൾ ഇല്ലാതെയാണ് ഈ വകുപ്പ് ചുമത്തിയത്. ക്ലൈമാക്സ് നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. ജാമ്യ ഹർജിയേ മരിച്ച ഗോപികയുടെ കുടുംബവും എതിർത്തു. സുഹൈൽ ഇതിന് മുൻപും അപകടമുണ്ടാക്കിയിട്ടുണ്ട്. അത് പിതാവ് ഒതുക്കി തീർത്തു എന്ന് കുടുംബം ആരോപിച്ചു. പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്നും ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കുമെന്നും കുടുംബം പറഞ്ഞു.







