കൊച്ചി∙ നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദസന്ദേശം പൊലീസിന്. അപകടത്തിനു പിന്നാലെ പ്രതികളിലൊരാൾ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പൊലീസ് തെളിവായി കോടതിയിൽ സമർപ്പിച്ചത്. കേസിലെ മൂന്നാം പ്രതിയായ ജോയൽ അയച്ചതാണ് സന്ദേശമെന്നാണ് വിവരം. ഇതില്‍ അപകടത്തിന്റെ വിവരങ്ങളുണ്ടെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.
സുഹൈൽ ഓടിച്ച കാർ വരുന്ന വഴിക്ക് ഒരു സ്കൂട്ടറിൽ ഇടിച്ചു, മൂന്നു പേർ മരിച്ചു. പേടിച്ചു പോയ ഞങ്ങൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടവെന്നാണ് ശബ്ദസന്ദേശത്തിൽ പറഞ്ഞത്. മറുതലയ്ക്കലുള്ള ആൾ വേഗം രക്ഷപ്പെടാൻ പറഞ്ഞതായാണുമാണ് വിവരം.
അതിനിടെ പ്രതികളുടെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതിയിൽ വാദം തുടരുകയാണ്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട് കാറോടിച്ച സുഹൈല്‍ മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്നവര്‍ക്ക് അറിയാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. സുഹൈല്‍ പിതാവിനെയാണ് ആദ്യം വിളിച്ചതെന്ന കാര്യങ്ങളും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.







