Headlines

Webdesk

രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായി കസ്റ്റഡിയിൽ; ഉടൻ പാലക്കാട് എത്തിക്കും

രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായി കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് സഹായി ഉള്ളത്. ഇയാളെ എസ്ഐടി സംഘം ഉടൻ പാലക്കാട് എത്തിക്കും. രാഹുലിനെ എത്രയും വേഗം പിടികൂടുക എന്നതാണ് പൊലീസിന് നിർണായകം. പാലക്കാട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ അന്വേഷണ സംഘം രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. ഇന്നലെ അർധരാത്രിയും ബെംഗളൂരു നഗരത്തിൽ രാഹുലിനായി പരിശോധനകൾ നടന്നിരുന്നു. പത്തനംതിട്ട കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രാഹുലിന്റെ പത്തനംതിട്ടയിലും അടൂരിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനാണ് നീക്കം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുൽ…

Read More

നാണംകെട്ട് പുറത്ത്; രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഉത്തരവിറക്കി. നേതാക്കൾ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ് എന്നിവർ കടുത്ത നിലപാടെടുത്തു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്…

Read More

ഖുശ്ബു, സുരേഷ് ഗോപി, പ്രകാശ് ജാവദേക്കർ; തൃശൂരിൽ സ്റ്റാർ പ്രചാരകരുമായി ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ കളം പിടിക്കാൻ തൃശൂരിൽ താര പ്രചാരകരുമായി ബിജെപി. സിനിമാതാരം ഖുശ്ബു തൃശൂരിൽ റോഡ് ഷോ നയിക്കും. മുതിർന്ന നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രചാരണങ്ങളിൽ പങ്കെടുക്കും. തൃശൂർ കോർപ്പറേഷന്റെ തെരഞ്ഞെടുപ്പ് ചുമതല സുരേഷ് ഗോപിക്കാണ്. പുതിയ സംസ്ഥാന നേതൃത്വത്തിന് കീഴിൽ, സംഘടനാപരമായ തന്ത്രങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് ബിജെപി. നിലവിൽ പഞ്ചായത്ത് സീറ്റുകൾ നിലനിർത്തുക എന്നതാണ് മുൻഗണന. സംഘടനാപരമായി ശക്തമായ പ്രദേശങ്ങളിൽ സീറ്റുകൾ നേടിക്കൊണ്ടോ നിർണായക പങ്ക്…

Read More

രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്, പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ് ഉയർത്തണം, കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടി: കെ സി വേണുഗോപാൽ

ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടിയെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ അന്തസ് ഉയർത്തുകയാണ് ചെയ്യുക. പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ്സ് ഉയർത്തണം. എം എൽ എ സ്ഥാനം ഒഴിയണമോ എന്ന് അദ്ദേഹം തീരുമാനിക്കണം. കിട്ടിയ പരാതി 1-2 മണിക്കൂറിനകം പൊലീസിന് കൈമാറി. നേതാക്കന്മാർ തമ്മിൽ സംസാരിച്ചു….

Read More

കേന്ദ്ര സർക്കാരിന് എതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി; വിദേശ പ്രതിനിധികളോട് പ്രതിപക്ഷനേതാവിനെ കാണരുതെന്ന് നിർദ്ദേശം നൽകി

കേന്ദ്ര സർക്കാരിന് എതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ന്യൂഡൽഹിയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ വിദേശ പ്രമുഖർക്ക് കാണാൻ അനുവദിക്കുന്ന പാരമ്പര്യം മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം പാലിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുത്എന്ന് സർക്കാർ നിർദ്ദേശം നൽകി. താൻ വിദേശത്ത് പോകുമ്പോഴും കൂടിക്കാഴ്ച നടത്തരുത് എന്ന് സർക്കാർ ആവശ്യപ്പെട്ടു. സർക്കാർ കൂടുകഴ്ച നടത്തരുത് എന്ന് ആവശ്യപ്പെട്ടതായി വിദേശ പ്രതിനിധികൾ പറഞ്ഞു. കീഴ്വഴക്കങ്ങൾ…

Read More

സർക്കാർ തീയറ്ററുകളിലെ CCTV ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ; അന്വേഷണം

സംസ്ഥാന സർക്കാരിന്റെ സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ. ചലച്ചിത്ര വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പെയ്ഡ് സൈറ്റുകളിൽ അടക്കം പ്രചരിക്കുന്നത്. സംഭവത്തിൽ സൈബര്‍ സെല്ലും കെ എസ് എഫ് ഡി സി യും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലൂടെ വിശദവിവരങ്ങൾ പുറത്തു വരുമെന്ന് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന, കാണികളുടെ ദൃശ്യങ്ങളാണ് പോൺ സൈറ്റുകൾ, അശ്ലീല ടെലഗ്രാം,…

Read More

‘പുകഞ്ഞ രാഹുൽ പുറത്ത്’; മുൻ‌കൂർ ജാമ്യം ഇല്ല

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകി. മുൻ‌കൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയിരിക്കുന്നത്. അറസ്റ്റ് കോടതി തടഞ്ഞില്ല. ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ചുകൊണ്ടായിരുന്നു വിധി. രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു….

Read More

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; 8 പേർ അറസ്റ്റിൽ

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അത്യാഹിത വിഭാഗം, ഒ പി കൗണ്ടർ എന്നിവിടങ്ങളിൽ വെച്ചായിരുന്നു സംഘർഷം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഘർഷം. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിലെ ഗുണ്ടാസംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. നാട്ടിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റാണ് ഇരു സംഘങ്ങളും ആശുപത്രിയിൽ എത്തിയത്. പിന്നീട് അത്യാഹിത വിഭാഗം, ഒ പി എന്നിവിടങ്ങളിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ സുരക്ഷാ ജീവനക്കാരനും പരുക്കേറ്റു. 3 മണിക്കൂറോളം ആശുപത്രി പ്രവർത്തനം തടസ്സപ്പെട്ടു. ആശുപത്രിയിൽ അക്രമ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ജീവനക്കാർ…

Read More

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി ; കേരള സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച

കേരള സർവകലാശാല പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. BSC ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകി. പരീക്ഷ കൺട്രോളർ അധികൃതരോടെ വിശദീകരണം തേടി. ഇന്നലെ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. എൻവയൺമെൻ്റൽ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024 ൽ അച്ചടിച്ച അതെ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവർത്തിച്ചിട്ടുണ്ട്. പരിശോധിച്ചതിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു. പരീക്ഷ റദ്ദാക്കാനാണ് സാധ്യത….

Read More

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്.

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള മഴയാണ് നിലവിൽ. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപേട്ട്, നീലഗിരി ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളക്കെട്ട് രൂക്ഷമായ ചെന്നൈ അയപ്പാക്കത്ത്, നൂറ് കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. റോഡിൽ വെള്ളം കയറിയതോടെ, ഗതാഗതം ഭാഗികമായി സ്തംഭിച്ചു. ന്യൂനമർദമായി മാറിയ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുകയാണ്. അതേസമയം, ഡിറ്റ് വാ നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ…

Read More