‘കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടുന്നു, ഇടപെട്ടത് കെ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറും, മറ്റ് പാർട്ടികൾ സമീപിച്ചിട്ടില്ല’; കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര
കാസർഗോഡ് കുമ്പളയിലെ താത്കാലിക ടോൾ പ്ലാസ അടച്ചുപൂട്ടുന്നുവെന്ന് കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര. രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, എം എൽ അശ്വിനി എന്നിവർ ജനങ്ങളുടെ പ്രശ്നം മന്ത്രാലയത്തെ ധരിപ്പിച്ചു. പ്രശ്നങ്ങൾ പഠിക്കാൻ നിതിൻ ഗഡ്കരി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ആണ് നടപടിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.അടുത്ത അഞ്ചുമണിക്കൂറിൽ ടോൾ പ്ലാസയുടെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കും. തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ എടുത്ത തീരുമാനം അല്ല. ജനങ്ങളുടെ പരാതി പഠിച്ചാണ് നടപടി. മറ്റ് രാഷ്ട്രീയ പാർട്ടികൾ മന്ത്രാലയത്തെ സമീപിച്ചിട്ടില്ല….
