Headlines

Webdesk

‘കടൽമീനുകൾ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അജിത് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘കടൽമീനുകൾ’ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചും ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും അങ്കമാലി ഫിസാറ്റിൽ (എഞ്ചിനീയറിംഗ് കോളേജ്) വെച്ച് നടന്നു. ഫിസാറ്റ് ചെയർമാൻ പി ആർ ഷിമിത്ത്‌ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു. നൂറിലേറെ കോളേജുകളിൽ നിന്നായി അഞ്ഞൂറിലേറെ കലാകാരന്മാർ പങ്കെടുത്ത,കലയുടെ സാംസ്ക്കാരികപൈതൃകം വിളിച്ചറിയിച്ച, ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് ‘ഭരതം 2026’ ൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്.നാലായിരത്തിലേറെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളും അധ്യാപകരുമുൾപ്പടെ വലിയൊരു പ്രൗഢഗംഭീര സദസ്സിനെ സാക്ഷിയാക്കി നടന്ന ഈ ചടങ്ങിൽ…

Read More

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക ശിൽപ്പ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകും. ദ്വാരപാലക ശില്പ കേസിൽ റിമാൻഡിലായി 90 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ സ്വാഭാവിക ജാമ്യം ലഭിച്ചത്.എന്നാൽ, കട്ടിള പാളി കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാകാനായില്ല. പിന്നാലെ കഴിഞ്ഞ 31-ാം തീയതി 90 ദിവസം പൂർത്തിയായെന്ന് കാട്ടിയാണ്…

Read More

എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി

വാഷിംഗ്ടണിൽ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. വാഷിംഗ്ടൺ: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ വാഷിംഗ്ടണിലെത്തി. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്‌തു. കരാർ പ്രകാരം ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18% ആയി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന്റെ ഭാഗമാണിത്. ഇന്ത്യ അമേരിക്ക ബന്ധം ഊർജ്ജിതപ്പെടുത്താനുള്ള നടപടികൾ…

Read More

ശബരിമല സ്വർണക്കൊളള: പ്രതിഷേധം കടുപ്പിക്കാൻ‌ പ്രതിപക്ഷം; ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും

ശബരിമല സ്വർണക്കൊളള വിഷയം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ ഇന്നലെ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം ആയിരിക്കും സഭയിൽ ഇന്നും നടക്കുക. ബജറ്റിന്മേലുളള പൊതു ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ധനമന്ത്രി മറുപടി പറയും. ഇതിന് ശേഷം ബജറ്റ് നിയമസഭ പാസാക്കും.സംസ്ഥാനത്തിന് നേരെയുളള കേന്ദ്രാവഗണനക്ക് എതിരെ സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കുക….

Read More

രാഹുൽ മാങ്കൂട്ടത്തിൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണ്: ജസ്‌ല മാടശേരി

മലപ്പുറം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ചാറ്റ് പുറത്ത് വിട്ട് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശേരി. രാഹുൽ മാങ്കൂട്ടത്തിൽ വെറും കോഴിയല്ലയെന്നും കുരുപ്പ് പിടിച്ച കോഴിയാണെന്നും ജസ്‌ല ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മാന്യന്മാരുടെ മഹാസംഗമം കണ്ട് ഓക്കാനം വരുന്നുവെന്നും വേണ്ടാ വേണ്ടാന്നുവെച്ചിരിക്കുമ്പോയാണ് അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്നും ജസ്‌ല പറഞ്ഞു.അവനുമായുള്ള ചാറ്റ് അവിടെ വെച്ച് നിർത്തിയതുകൊണ്ട് ഇതിൽ മോശമായൊന്നും ഇല്ലെന്ന് ജസ്‌ല പറഞ്ഞു. അവൻ മോശക്കാരനല്ലെന്ന് ന്യായീകരിക്കുന്നവർക്ക് ഇത് ഉപകരിച്ചേക്കാമെന്നും ജസ്‌ല…

Read More

E M അഗസ്തി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്;പുതിയ തീരുമാനം രമേശ് ചെന്നിത്തല നിർബന്ധിച്ചത് കൊണ്ടെന്ന് പ്രതികരണം

ഹൃദയത്തിലാണ് കോൺഗ്രസെന്നും ഇ എം അഗസ്തി പറഞ്ഞു. കട്ടപ്പന: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം അഗസ്തി വീണ്ടും പാർട്ടിയിൽ സജീവമാകും. ഫേസ്ബുക്ക് കുറിപ്പിലൂടെ അഗസ്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രമേശ് ചെന്നിത്തലയുടെ സ്നേഹ നിർബന്ധങ്ങൾക്ക് താൻ വഴങ്ങുന്നുവെന്നും ഹൃദയത്തിലാണ് കോൺഗ്രസെന്നും അദ്ദേഹം ഫേസ്ബുക്കിൽ കൂറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അഗസ്തിയുടെ തിരിച്ചുവരവെന്ന് സൂചനയുണ്ട്.മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി,…

Read More

ശബരിമല സ്വർണക്കൊള്ള കേസ്: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ഇ ഡി നോട്ടീസ്

കഴിഞ്ഞ മാസം 29ന് ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നിർദേശം നൽകിയിരിക്കുന്നത്. സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇ ഡി നടപടി. ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. ദ്വാരപാലക കേസില്‍ മാത്രമാണ്…

Read More

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച കേസ്; കുറ്റപത്രം വൈകുന്നതിൽ രൂക്ഷവിമർശനവുമായി കോടതി

കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന് പ്രോസിക്യൂഷന്‍റെ വിശദീകരണം. തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി. മൂന്നര വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുന്നില്ലെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എന്നാല്‍ കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം വൈകുന്നത് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. വിശദീകരണം തൃപ്തികരമല്ലെന്ന് തിരുവനന്തപുരം ജില്ലാ കോടതി ചൂണ്ടിക്കാണിച്ചു. കേസിലെ പ്രതി ഫര്‍സിന്‍ മജീദിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ച സംഭവത്തിലെ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.2022 ജൂണ്‍ 13ന്…

Read More

ബിനോയ് വിശ്വം നയിക്കുന്ന LDFന്റെ തെക്കൻ മേഖല ജാഥയ്ക്ക് തുടക്കം; കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ജനങ്ങളോട് വിശദീകരിക്കാനാണ് എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയെന്ന് മുഖ്യമന്ത്രി. തൃശൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എല്‍ഡിഎഫിന്റെ തെക്കന്‍ മേഖല ജാഥയ്ക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്തു. തൃശൂരിലെ ചേലക്കര മുതല്‍ തിരുവനന്തപുരം വരെ ഇന്ന് മുതല്‍ ഫെബ്രുവരി 13വരെയാണ് തെക്കന്‍ മേഖല ജാഥ. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ജനങ്ങളോട് വിശദീകരിക്കാനാണ് എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയെന്ന് ഉദ്ഘാടനം നിര്‍വഹിക്കവെ മുഖ്യമന്ത്രി…

Read More

‘ഇന്ത്യ- യുഎസ് വ്യാപാരക്കരാർ; ഇന്ന് ലോകം പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു, ഇന്ത്യയിലെ എല്ലാ വിഭാഗത്തിനും കരാർ ഗുണം ചെയ്യും’; പിയുഷ് ഗോയൽ

ഇന്ത്യ യു എസ് വ്യാപാരക്കരാറിൽ ലോകം ഇന്ന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. ഇന്ത്യയിലെ എല്ലാ വിഭാഗത്തിനും ഈ കരാറിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ കുറെ നാളുകളായി ചർച്ച നടത്തി. ഇന്ത്യക്ക് മേൽ 50% തരിഫ് യു എസ് ചുമത്തിയിരുന്നു. ഇന്ത്യ യുഎസ് കരാർ എന്ന് പൂർത്തിയാകുമെന്ന് പ്രതിപക്ഷം പോലും ചോദിച്ചിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് ഇരട്ടതാപ്പ്. അതാണ് ഇപ്പോൾ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വലിയ കരാറിലേക്ക് ആണ് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി…

Read More