തിരുവല്ല ബലാത്സംഗ കേസ്; ഗുണ്ടകൾ എത്തിയത് ക്വട്ടേഷനെന്ന് പറഞ്ഞ്, പിന്നിൽ സ്പാ തകർക്കാനുള്ള ശ്രമം, സ്പാ ഉടമ
ക്വട്ടേഷൻ ആണെന്ന് പറഞ്ഞാണ് ഗുണ്ടകൾ എത്തിയതെന്ന് പത്തനംതിട്ട തിരുവല്ലയിലെ സ്പാ ഉടമ ട്വന്റിഫോറിനോട്. തന്റെ സ്പാ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്പാകൾ തമ്മിലുള്ള മത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. ജീവനക്കാരികളായ രണ്ട് യുവതികൾ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും സ്ഥാപന ഉടമ ട്വന്റിഫോറിനോട് പറഞ്ഞു. ജീവനക്കാരികൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരും.യുവതി ആശുപത്രിയിൽ ആയിരുന്നുവെന്നും അവർക്കു വേണ്ട എല്ലാ പിന്തുണയും കൊടുക്കുന്നുണ്ടെന്നും സ്ഥാപന ഉടമ ഡോക്ടർ സഞ്ജയ് പ്രതികരിച്ചു.അതേസമയം, ബലാത്സംഗ കേസിൽ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് – ഗുണ്ടാ…
