ഇൻഡിഗോ പ്രതിസന്ധി; ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്ബു എത്തില്ല
തൃശൂരിലെ ഇന്നത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്ബു എത്തില്ല. ഇൻഡിഗോ വിമാന പ്രതിസന്ധിയെ തുടർന്നാണ് യാത്ര മാറ്റിവെച്ചത്. ഖുശ്‌ബു പങ്കെടുത്തുകൊണ്ട് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തൃശൂരിൽ റോഡ് ഷോ നിശ്ചയിച്ചിരുന്നെങ്കിലും, വിമാനം ലഭ്യമല്ലാത്തതിനാൽ പരിപാടികൾ അനിശ്ചിതത്വത്തിലാണ്. ഖുശ്‌ബു എത്താത്ത സാഹചര്യത്തിൽ റോഡ് ഷോയും മാറ്റിവെച്ചു. ചെന്നൈയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ കളം പിടിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. ഖുശ്ബുവിനു പുറമെ മുതിർന്ന നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രി…
