Headlines

Webdesk

ശബരിമലയിൽ തിരക്ക് കുറയുന്നു; മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു

ശബരിമലയിൽ തിരക്ക് കുറയുന്നു. ഇന്ന് വൈകിട്ട് 5 മണി വരെ ദർശനം നടത്തിയിരിക്കുന്നത് 64,287 പേരാണ്. പോയ ഒരു മണിക്കൂറിൽ 3,830 പേരും ദർശനം നടത്തി. സ്‌പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയവരുടെ എണ്ണം 7,000 കടന്നു. മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് വൈകിട്ട് അഞ്ചുമണിമുതൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗാണ് ആരംഭിച്ചിട്ടുള്ളത്. 26-ന് മുപ്പതിനായിരം പേർക്കും 27-ന് 35,000 പേർക്കുമാണ് ദർശനത്തിനുള്ള അവസരം. സ്‌പോട്ട് ബുക്കിംഗ് വഴി അയ്യായിരം…

Read More

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കർക്കദൂമ കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 16 മുതൽ 29 വരെയാണ് ജാമ്യം. 29 വൈകുന്നേരം ഉമർ ഖാലിദ് കീഴടക്കണം. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നാണ് കോടതി നിർദേശം. കുടുംബാംഗങ്ങളെ കാണാൻ മാത്രമേ ഉമർ ഖാലിദിന് അനുവാദമുള്ളൂ. നേരത്തെ, സുപ്രീംകോടതിയിൽ ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പൊലീസ് എതിർത്തിരുന്നു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നും…

Read More

വോട്ട് രേഖപ്പെടുത്താൻ ബാങ്കോങ്ങിൽ നിന്ന് പറന്നെത്തി എം.എ യൂസഫലി

ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി പറന്നെത്തി തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ത്രിതല പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്റെ വോട്ട് രേഖപ്പെടുത്താൻ ജന്മാനാടായ നാട്ടികയിലേക്ക് എത്തിയത് ബാങ്കോങ്ങിലെ ബിസിനസ് തിരക്കുകൾക്കിടയിൽ നിന്നാണ്. ബാങ്കോക്കിൽ ലുലുവിൻ്റെ പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തായലാൻഡ് വാണിജ്യ മന്ത്രി നിർവ്വഹിച്ചതിനു ശേഷമാണ് യൂസഫലി ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് പറന്നത്. ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എം.എ യൂസഫലി ഉച്ചയ്ക്ക് മൂന്നോടെ നെടുമ്പാശ്ശേരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം…

Read More

പാലക്കാട് വീണ്ടും സജീവമാകാൻ രാഹുല്‍ മാങ്കൂട്ടത്തില്‍; എംഎൽഎ ഓഫീസിലെത്തി

ബലാത്സം​ഗക്കേസുകളിൽ ഒളിവിൽപോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. പാലക്കാട് കുന്നത്തൂർമൂട് ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് എംഎൽഎ ഓഫീസിലെത്തിയത്. 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ സ്വന്തം മണ്ഡലത്തിലെത്തുന്നത്. പറയാനുള്ളത് കോടതിയിൽ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ സജീവമായി ഉണ്ടാകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേസമയം പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. മാങ്കൂട്ടത്തിലിന്റെ കാർ തടഞ്ഞ് സിപിഐ എം പ്രവർത്തകർ പ്രതിഷേധിച്ചു. നവംബർ 27ന് യുവതി…

Read More

‘പാഠപുസ്‌തകങ്ങളുടെ വലുപ്പം കുറയ്ക്കണം, അടുത്ത വർഷം ഒന്നുമുതൽ 10 വരെയുള്ള കുട്ടികളുടെ പാഠപുസ്തകളുടെ വലുപ്പം കുറയ്ക്കും’; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ കുട്ടികൾ പഠിക്കുന്ന പാഠപുസ്‌തകങ്ങളുടെ വലിപ്പം കുറയ്ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷം മുതൽ ഒന്നുമുതൽ 10 വരെയുള്ള കുട്ടികളുടെ പാഠപുസ്തകളുടെ വലിപ്പം കുറയ്ക്കും. പരീക്ഷ സമ്പ്രദായത്തിന് മാറ്റം വരണം എന്ന അഭിപ്രായം ഉണ്ട്. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശന പരീക്ഷ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണ്. ഒരു കാരണവശാലും നടത്താൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി…

Read More

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, കൂക്കുവിളിയും പ്രതിഷേധവും

ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന എൽഎൽഎ പുറത്തുവന്നത്. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. പറയാനുള്ളത് കോടതിയിൽ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. അതിനിടെ രണ്ടാമത്തെ പീഡനകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ…

Read More

‘വിശ്വാസികൾക്ക് LDFനെ യാണ് വിശ്വാസം, കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ നല്ല വിജയം ഉണ്ടകും’: കെ കെ ശൈലജ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പൊലീസിന് കൈമാറിയത് കെപിസിസി പ്രസിഡൻ്റ് തന്നെയാണെന്ന് കെ കെ ശൈലജ. ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെ പി സി സി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാമെന്ന് അവര്‍ പറഞ്ഞു. അൽപ്പം മനസാക്ഷിയുള്ളവർ ഈ ക്രിമിനലിസത്തെ പിന്താങ്ങില്ല. അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു. കേരള ജനത അതിക്രമണങ്ങൾക്ക് എതിരാണ്. മുഖ്യമന്ത്രി പറഞ്ഞത് ശരി ആണ്. ഭീകര അതിക്രമം ആണ് ആ പെൺ കുട്ടികൾക്കു നേരിട്ടത്. അതിനാലാണ് മുഖ്യമന്ത്രി…

Read More

കോട്ടയത്ത് സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കോട്ടയം പൂവത്തുംമൂട്ടിൽ സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുഞ്ഞുമോൻ എന്നയാളെയാണ് പാമ്പാടിയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ പത്തരയോടെയാണ് പേരൂർ ഗവ. എൽ പി സ്കൂളിൽ സംഭവം നടന്നത്. ഡോണിയ എന്ന അധ്യാപികയെ ഭർത്താവ് കൊച്ചുമോൻ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ക്ലാസിൽ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിൻ്റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത്. കഴുത്തിൽ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി. തുടർന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേർന്ന് ഇയാളെ…

Read More

തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു, 21 മരണം; സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം

അരുണാചൽപ്രദേശിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 21 മരണമെന്ന് റിപ്പോർട്ട്‌. അരുണാചൽ പ്രദേശിൽ ഇന്ത്യ ചൈന അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ടത് അസാമിൽ നിന്നുള്ള തൊഴിലാളികൾ. തൊഴിലാളികളുമായി പോയ ട്രക്ക് ആണ് അപകടത്തിൽപ്പെട്ടത് ഡിസംബർ 8 ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം നടന്നത്. പ്രദേശത്തിന്റെ വിദൂര സ്ഥാനം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അഭാവം, മോശം റോഡ് അവസ്ഥ എന്നിവ കാരണം ബുധനാഴ്ച വൈകുന്നേരം മാത്രമാണ് അപകട വിവരം പുറത്തറിഞ്ഞത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല….

Read More

സർവകാല ഇടിവിൽ രൂപ

വീണ്ടും തൊണ്ണൂറിന് മുകളിലേക്ക് രൂപ വീണു. ഇന്ന് ഒരു ഘട്ടത്തിൽ 1 ഡോളറിന് 90.46 രൂപ എന്ന നിലയിലാണ് മൂല്യം.ഡിസംബർ 4 ന് 90.42 എന്ന നിലയിലേക്ക് വീണതായിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നില. ആ റെക്കോർഡാണ് ഇന്ന് തിരുത്തിയത്. യുഎസ് ഫെഡ് പലിശ നിരക്ക് കുറച്ചപ്പോൾ അത് രൂപയ്ക്ക് ഗുണമാവേണ്ടതായിരുന്നു. എന്നാൽ സ്വകാര്യ ബാങ്കുകളും കോർപ്പറേറ്റുകളും ഡോളറിന് ഡിമാൻറ് കൂട്ടിയതാണ് പ്രതികൂലമായത്. വിദേശ നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുന്നതും ഉയരുന്ന വ്യാപാര കമ്മിയും തിരിച്ചടിയായി….

Read More