Headlines

Webdesk

‘എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങൾ വളച്ചൊടിച്ചു’; എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ’ പുസ്തകത്തിനെതിരെ മകൾ അശ്വതി

ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ എംപ്റ്റി സ്പേസ്- ബാഷ്‌പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകത്തെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി എം ടി യുടെ മകൾ അശ്വതി. ജീവചരിത്രത്തിലെ ഭാഗങ്ങൾ തോന്നിയത് പോലെ വളച്ചൊടിച്ചു. പുസ്തകത്തിന്റെ ഡിസൈൻ മുതൽ എം ടിക്കെതിരെയുള്ള കുത്ത് ഉണ്ട്. രചയിതാക്കളുമായി ചർച്ചയ്ക്ക് ഇല്ലെന്നും പുസ്തകം പിൻവലിക്കുകയാണ് ആവശ്യമെന്നും അശ്വതി പറഞ്ഞു.സിത്താര അഭിമുഖത്തിൽ നിഷേധിച്ച പല കാര്യങ്ങളും ഉൾപ്പെടുത്തി. രചയിതാക്കളുമായി ചർച്ചയ്ക്ക് ഇല്ല. പുസ്തകം പിൻവലിക്കുകയാണ് ആവശ്യമെന്നും അവരുടെ പ്രതികരണം അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും…

Read More

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി, വാദം അടുത്തമാസം രണ്ടിന്

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷാവിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നല്‍കിയ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഫെബ്രുവരി 2ന് വാദം കേള്‍ക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍. കേസില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായിരുന്നു.1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തില്‍ ലഹരി ഒളിപ്പിച്ച് എത്തിയ ഓസ്‌ട്രേലിയന്‍ പൗരനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ…

Read More

‘ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കർശന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്നും മുന്നറിയിപ്പ് നൽകി.പിഴയടക്കാൻ 45 ദിവസത്തെ സാവകാശം അതിനുശേഷം കർശന നടപടി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ തടയും….

Read More

‘ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കർശന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്നും മുന്നറിയിപ്പ് നൽകി.പിഴയടക്കാൻ 45 ദിവസത്തെ സാവകാശം അതിനുശേഷം കർശന നടപടി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ തടയും….

Read More

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം: ടി ഐ മധുസൂദനനെ മത്സരരംഗത്ത് നിന്നും മാറ്റിനിര്‍ത്തിയേക്കും

രക്തസാക്ഷിഫണ്ട് വെട്ടിച്ച എം എല്‍ എയ്‌ക്കെതിരെ സി പി ഐ എമ്മില്‍ പ്രതിഷേധം ശക്തമാവുന്നു. പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനനെതിരെയാണ് ആരോപണം ശക്തമായിരിക്കുന്നത്. ആര്‍ എസ് എസുക്കാരാല്‍ കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബ സഹായ ഫണ്ട് വെട്ടിച്ചെന്ന ആരോപണമാണ് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. പാര്‍ട്ടിക്ക് ഏറ്റവും സ്വാധീനമുള്ള പയ്യന്നൂര്‍ മണ്ഡലത്തില്‍ ഫണ്ട് വെട്ടിപ്പ് വിവാദം തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. ടി ഐ മധുസൂദനന്‍ രണ്ടാം വട്ടവും പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാനുള്ള തയ്യാറെടുപ്പുകള്‍ നടക്കവേയാണ് മുന്‍…

Read More

പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ സന്ദർശനം; അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച കരമന ജയനെതിരെ കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിൽ ബിജെപി ജില്ലാ അധ്യക്ഷനെതിരെ കേസ്. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് BJP ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കോടതിവിധി ലംഘിച്ചതിനും പൊതുവഴി തടസ്സപ്പെടുത്തിയതിനുമാണ് കേസ്.നഗരത്തിലെ അനധികൃത ബോർഡുകൾ നീക്കംചെയ്യുമെന്ന് മേയർ വി വി രാജേഷ് അറിയിച്ചതിന് പിന്നാലെയാണ് നടപ്പാതകളടക്കം കയ്യേറി ബിജെപി ബോർഡുകൾ സ്ഥാപിച്ചത്. രണ്ടു മണിക്കൂറിനുള്ളിൽ ബോർഡുകൾ നീക്കം ചെയ്യണം എന്ന് കാട്ടി സെക്രട്ടറി ബിജെപിക്ക് നോട്ടീസ് നൽകിയിരുന്നു. ഫ്ലക്സുകൾ നീക്കം…

Read More

ക്രിസ്തുമസ് – പുതുവത്സര ബംപർ; ഭാഗ്യവാനെ കണ്ടെത്തി; ഒന്നാം സമ്മാനം 20 കോടി, XC 138455 എന്ന നമ്പറിന്

ക്രിസ്തുമസ് പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് XC 138455 എന്ന നമ്പറിന്. ഒന്നാം സമ്മാനം – 20 കോടി രൂപയാണ്. ഒന്നാം സമ്മാനം ടിക്കറ്റ് വിൽപ്പന നടന്നത് കോട്ടയത്താണ്.രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും…

Read More

സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് സഭയില്‍ വിളിച്ചുപറഞ്ഞ മന്ത്രിമാര്‍ വിവരദോഷികള്‍: വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പ്രത്യേക അന്വേഷംസംഘം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുക്കിയെന്നും എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സമ്മര്‍ദം മൂലമാണ് എസ്‌ഐടി വീഴ്ച വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. (vd satheesan says cm’s office is pressurizing SIT sabarimala gold theft).സ്വര്‍ണക്കൊള്ള കേസില്‍ സോണിയ…

Read More

‘ഷോയുടെ ലാഭം വാഗ്ദാനം ചെയ്താണ് മെന്റലിസ്റ്റ് ആദി 35 ലക്ഷം രൂപ വാങ്ങിയത്’; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി, പരാതിക്കാരൻ ബെന്നി

മെൻ്റലിസ്റ്റ് ആദിയുടെ ‘ഇൻസോമ്നിയ’ എന്ന ഷോയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിക്കാരനും പ്രവാസി വ്യവസായിയുമായ ബെന്നി. രണ്ട് ഘട്ടമായിട്ടാണ് ആദി പണം വാങ്ങിയിരുന്നത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയും പരിഹാസവും നേരിടേണ്ടിവന്നു.അങ്ങിനെയാണ് പൊലീസിൽ പരാതിപ്പെടേണ്ടി വന്നത്. പണം വാങ്ങിയതിന് ശേഷം ലാഭമോ,മുടക്കിയ തുകയോ മടക്കി നൽകിയില്ല. ഷോ ഡയറക്ടർ ജിസ് ജോയി ആണെന്നാണ് ആദി പറഞ്ഞിരുന്നതെന്നും നിയമപോരാട്ടം തുടരുമെന്നും ബെന്നി ട്വന്റി ഫോറിനോട് പറഞ്ഞു.വ്യവസായി ബെന്നിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ്…

Read More

‘വീഡിയോയിൽ തന്റെ മുഖം വെളിപ്പെടുത്തി’; ഷിംജിതക്കെതിരെ പരാതി നൽകി സഹയാത്രിക

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി നൽകി സഹയാത്രിക . വീഡിയോയിലൂടെ തന്റെ മുഖം വെളിപ്പെടുത്തിയതിനാണ് പരാതി നൽകിയിരിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലാണ് സഹയാത്രികയായ യുവതി പരാതി നൽകിയത്. പ്രചരിക്കുന്ന വീഡിയോയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. കേസിന്റെ ഭാഗമായി അന്വേഷണം വരികയാണെങ്കിൽ എല്ലാം തുറന്നു പറയാൻ തയ്യാറെന്നും യുവതി പ്രതികരിച്ചു. പയ്യന്നൂരിൽ ഷിംജിതയും ദീപക്കും യാത്ര ചെയ്ത അൽ അമീൻ ബസ്സിൽ വെച്ചായിരുന്നു സംഭവം നടന്നത്.അതേസമയം, ദീപക്കിന്റെ മരണവുമായി…

Read More