വിജയത്തിന്റെ ശോഭ കെടുത്തരുത്, കെപിസിസി മാനദണ്ഡങ്ങൾ പാലിച്ചാണ് മേയറെ നിശ്ചയിച്ചത്; മുഹമ്മദ് ഷിയാസ്
കെപിസിസി മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെയാണ് മേയറെ നിശ്ചയിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സാധാരണ പ്രവർത്തകരുടെ ഒന്നരവര്ഷത്തെ പ്രയത്നത്തിന്റെ ഫലമാണ് വിജയം. സാധാരണ പ്രവർത്തകരെ വേദനിപ്പിക്കരുത്. ഭൂരിപക്ഷം എന്നത് മുന്‍പും അവലംബിച്ച മാതൃകയാണ്. വിജയത്തിന്റെ ശോഭ കെടുത്തരുതെന്നും സ്ഥാനമാനങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. എല്ലാ ഘടകങ്ങളുമായി കൂടി ആലോചിച്ച് എടുത്ത തീരുമാനം. തീരുമാനം അറിയിക്കുക മാത്രമാണ് തന്റെ ചുമതല. 2010ലും ഇതേ കീഴ്വഴക്കം തന്നെയാണ് സ്വീകരിച്ചത്….
