നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം
നെയ്മറിന്റെ ഇടത് കാല്‍മുട്ടിലെ മീഡിയല്‍ മെനിസ്‌കസുമായുള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയയെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പില്‍ സാന്റോസ് എഫ്‌സി അറിയിച്ചിരിക്കുന്നത്. നോവ ലിമയിലെ മാറ്റര്‍ ഡി ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നേതൃത്വം നല്‍കിയ ഡോ. റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായും വരും ദിവസങ്ങളില്‍ നെയ്മര്‍ ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ബ്രസീല്‍ ദേശീയ ടീം ഡോക്ടറാണ് റോഡ്രിഗോ ലാസ്മര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീല്‍ സൂപ്പര്‍ താരം…
