വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു
വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജിതിൻ ഭാസ്കറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തുടർന്ന് വടകര സബ് ജയിലിലേക്ക് മാറ്റി. ഫോൺ പരിശോധിച്ചാൽ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താം എന്ന പ്രതീക്ഷയിൽ ആയിരുന്നു വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം. എന്നാൽ ജില്ലാ ഫൊറൻസിക് സയൻസ് ലാബിൽ പരിശോധിച്ചപ്പോഴാണ് ജിതിൻ ഭാസ്കർ ഫോൺ റീസെറ്റ് ചെയ്തെന്നു വ്യക്തമായത്….
