ശബരിമല സ്വര്‍ണക്കൊള്ള; ‘ എസ്‌ഐടിയില്‍ വിശ്വാസമില്ലെന്ന കോണ്‍ഗ്രസ് നിലപാട് അവസരവാദപരം’; എംവി ഗോവിന്ദന്‍
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയില്‍ വിശ്വാസമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്വേഷണം അടൂര്‍ പ്രകാശ് അടക്കമുള്ള നേതാക്കളിലേക്ക് നീങ്ങിയയതോടെ അവസരവാദപരമായ നിലപാട് സ്വീകരിച്ച് എസ്‌ഐടിയെ കുറ്റപ്പെടുത്തുകയാണ് യുഡിഎഫ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇന്നലെ വരെ സിപിഐഎമ്മിനെതിരായിട്ടുള്ള അന്വേഷണത്തിലേക്കാണ് നീങ്ങുന്നത് എന്ന് പ്രചരിപ്പിച്ച് ആഹ്ലാദഭരിതരായിരുന്ന വിഡി സതീശനും കെസി വണുഗോപാലും ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കന്മാര്‍ ഈ വാര്‍ത്ത പുറത്തുവരുന്ന ആ നിമിഷത്തോടുകൂടി മാറുകയാണ്. എസ്‌ഐടിയില്‍ വിശ്വാസമില്ലെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്….
